കെഎംസിസി സ്വീകരണം നൽകി

    വയനാട് ജില്ലാ പഞ്ചായത്ത് തരുവണ ഡിവിഷനിൽ നിന്നും വിജയിച്ച മുഫീദ തെസ്‌നിക്ക് മസ്‌കറ്റ് കെഎംസിസി നേതാക്കളായ നിസാം അണിയാരം അജ്നാസ് കേളോത്ത് എന്നിവർ അനുമോദനം അർപ്പിച്ചു . മാനന്തവാടി മണ്ഡലം പ്രസിഡന്റ് ദാരോത്ത് ഇബ്രാഹിം , മണ്ഡലം ജനറൽ സെക്രെട്ടറി അസീസ് കോറോം, പരിസ്ഥിതി ലീഗ് സംസ്ഥാന ഭാരവാഹി ഹുസ്സൈൻ കുഴിനിലം എംഎസ്എഫ് ജില്ലാ സെക്രെട്ടറി റുമൈസ് കെപി എന്നിവരുടെ സാനിധ്യം ഉണ്ടായിരുന്നു.

    Read More

      ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

      മാനന്തവാടി: ബത്തേരി രൂപത യുടെ സാമൂഹിക വിഭാഗമായ ശ്രേയസ് മാനന്തവാടി മേഖല പേരിയ യൂണിറ്റ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി ശ്രേയസ് പെരിയ യൂണിറ്റ് പ്രസിഡന്റ് ശ്രീ ജോയ് തെങ്ങും തോട്ടത്തിൽ അധ്യക്ഷത വഹിച്ചു യൂണിറ്റ് ഡയറക്ടർ ഫാദർ സണ്ണി വെട്ടിക്കാട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംജി ബിജു വൈസ് പ്രസിഡണ്ട് റാബിയ അബ്ബാസ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ലിസി ജോസ് പെരിയ ബ്ലോക്ക് ഡിവിഷൻ മെമ്പർ ബെന്നി ആന്റണി വാർഡ് മെമ്പർമാരായ…

      Read More

        എൽസ്റ്റണിൽ രണ്ട് വീടുകളുടെ കൂടി വാർപ്പ് പൂർത്തിയായി

        മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന സ്വപ്ന ഭവനങ്ങളിൽ രണ്ട് വീടുകളുടെ കൂടി വാർപ്പ് ഞായറാഴ്ച കഴിഞ്ഞു. ഒരു വീടിന്റേത് നാളെ പൂർത്തീകരിക്കും. ഇതും കൂടി ചേർത്താൽ വാർപ്പ് കഴിഞ്ഞ വീടുകളുടെ എണ്ണം ആറാകും. നേരത്തെ മാതൃക വീടിന്റെ നിർമാണം ജൂലൈ 30 ന് പൂർത്തിയായിരുന്നു. 224 വീടുകളുടെ പ്ലോട്ട് സെറ്റ് ഔട്ട്‌, 175 വീടുകളുടെ ഫൂട്ടിങ് സെറ്റ് ഔട്ട്‌, 172 വീടുകളുടെ എർത്ത് വർക്ക്‌, 75 വീടുകളുടെ പ്ലെയിൻ സിമന്റ്‌ കോൺക്രീറ്റ്, 40 വീടുകളുടെ…

        Read More

          പാമ്പ്ല –നടുകൊല്ലി റോഡ് നിർമ്മാണം കാരണം വഴി സൗകര്യം നഷ്ടമായവർക്ക് പകരം വഴി നൽകുന്നത് പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ

          കൽപ്പറ്റ: ബത്തേരി തോമാട്ടുചാൽ കോട്ടൂരിൽ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി സൈഡ് വാൾ നിർമ്മിച്ചപ്പോൾ ഉന്നതികുടുംബങ്ങൾ ഉൾപ്പെടെയുള്ള വീട്ടുകാർക്ക് ഗതാഗത സൗകര്യം നഷ്ടമായെന്ന പരാതിയിൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ വഴി നിർമ്മിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വയനാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. ഉത്തരവ് കൈപ്പറ്റി രണ്ടു മാസത്തിനകം സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ അറിയിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.   പി.എം.ജി.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടക്കുന്ന പാമ്പ്ല-നടുക്കൊല്ലി…

          Read More

            എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യ; ഐ.സി. ബാലകൃഷ്ണൻ ഒന്നാം പ്രതി, കുറ്റപത്രം സമർപ്പിച്ചു

            ബത്തേരി: വയനാട് ഡി.സി.സി. ട്രഷററായിരുന്ന എൻ.എം. വിജയന്റെയും മകൻ ജിജേഷിന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ കേസിൽ സുൽത്താൻ ബത്തേരി എം.എൽ.എ. ഐ.സി. ബാലകൃഷ്ണനാണ് ഒന്നാം പ്രതി.   വയനാട് ഡി.സി.സി. മുൻ പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ രണ്ടാം പ്രതിയും, കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥൻ മൂന്നാം പ്രതിയുമാണ്. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം തലവൻ ബത്തേരി ഡി.വൈ.എസ്.പി. കെ.കെ. അബ്ദുൾ ഷെരീഫ് കുറ്റപത്രം…

            Read More

            മടക്കിമല ആക്ഷൻ കമ്മറ്റിയും വയനാട് DAPL ലും ചേർന്നു വയനാട് കളക്ട്രെറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തി

            കൽപ്പറ്റ :കോൺഗ്രസ്‌ പ്രസ്ഥാനം ഉമ്മൻ ചാണ്ടിയോട് നന്ദി കാണിക്കണമെ ണും ഉമ്മൻചാണ്ടിയുടെ തിരു കൈകളാൽ താരക്കല്ലിട്ട, ബോഡ് സ്ഥാപിച്ച ചന്ദ്ര പ്രഭാ ട്രസ്റ്റ്‌ ദാനമായി നൽകിയ 50 ഏക്കറിൽ തന്നെ മെഡിക്കൽ കോളേജ് സ്ഥാപിക്കണമെന്നും op ടികെറ്റ് മുറിക്കുന്ന ദിവസം വരെ സമരം തുടരുമെന്നും ആക്ഷൻ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. നൂറ്റാണ്ടുകളായി കർഷകരെയും വയനാടൻ ജനതയെയും മാറി മാറി വരുന്ന സർക്കാരുകൾ വഞ്ചി ക്കുകയാണെന്നും ഈ വഞ്ചന അവസാനിപ്പിക്കാൻ സമയമായെന്നും സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തു സംസാരിച്ച ഭാരവാഹികൾ…

            Read More

              കടയില്‍ അതിക്രമിച്ചു കയറി മോഷണം; പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍

              കടയില്‍ അതിക്രമിച്ചു കയറി സ്‌റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍. നീര്‍വാരം, പരിയാരം ഉന്നതിയില്‍ ചുട്ടിയെന്ന ശരത്ത് മണി(19)യെയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെയുമാണ് പുല്‍പള്ളി എസ്.ഐ കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ 21ന് പുലര്‍ച്ചെയാണ് പാടിച്ചിറ, ഉദയകവലയിലുള്ള കടയില്‍ മോഷണം നടന്നത്. കടയുടെ മുന്‍ഭാഗത്തുള്ള മരപ്പാളിയുടെ വാതില്‍ പൊളിച്ച് അകത്തു കയറി 3500 രൂപ വില വരുന്ന സ്‌റ്റേഷനറി സാധനങ്ങളാണ് മോഷ്ടിച്ചത്. എസ്.ഐ പി. ജിതിന്‍കുമാറിന്റെ നേതൃത്വത്തില്‍ സി.സി.ടി.വി കേന്ദ്രീകരിച്ചു നടത്തിയ…

              Read More

                ‘സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായിക്കെതിരെ മിണ്ടിയാൽ എന്തായിരിക്കും ഗതി’; തരൂരിന്റെ പരാമർശങ്ങളിൽ കെ സി വേണുഗോപാൽ

                ന്യൂഡൽഹി: ശശി തരൂര്‍ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ടി പി ചന്ദ്രശേഖരന്റെ അനുഭവം നമുക്ക് മുന്നിലുണ്ട്. സിപിഎമ്മിലാണ് ഇങ്ങനെയൊരു നേതാവെങ്കിൽ ആ പാർട്ടിയിൽ നിൽക്കാൻ പറ്റുമോയെന്നും കെ സി വേണുഗോപാൽ ചോദിച്ചു. തരൂരിന്റെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.   കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്. പാർട്ടിക്ക്‌ ആശയവും നയപരിപാടികളുണ്ട്. ഏതെങ്കിലും നേതാവ് പറയുന്നതുകൊണ്ട് അത് മാറ്റാറില്ല. ഏത് നേതാവ് പറഞ്ഞാലും പ്രവർത്തകസമിതി…

                Read More

                  സബ്ജില്ല കായികമേളയ്ക്ക് ഉജ്വല തുടക്കം

                  കൽപ്പറ്റ : മാനന്തവാടി സബ്ജില്ലാ അത്‌ലറ്റിക് മീറ്റിന് കൽപ്പറ്റ മുണ്ടേരി സ്റ്റേഡിയത്തിൽ ഉജ്ജ്വല തുടക്കം. മാനന്തവാടി എഇഒ സുനിൽകുമാർ M പതാക ഉയർത്തിയ തോടുകൂടിയാണ് മീറ്റിന് തുടക്കം കുറിച്ചത്. ഏകദേശം 1500 ഓളം അത്‌ലറ്റുകളാണ് ഈ സബ്ജില്ലാ മത്സരത്തിൽ പങ്കെടുക്കുന്നത്. ഉദ്ഘാടനയോഗത്തിൽ റോബി TJ, വർക്കി ടി പി, മുരളീദാസ് പി, ജെറിൽ സെബാസ്റ്റ്യൻ, ബിജുഷ് കെ ജോർജ്, അരുൺ ടി ജോസ് തുടങ്ങിയവർ പങ്കെടുത്തു.

                  Read More

                  നൂറുൽഉലമ, മതേതര ഇന്ത്യക്ക് ഊർജ്ജം പകർന്ന സാന്നിധ്യം: ജുനൈദ് കൈപ്പാണി

                  കൽപ്പറ്റ: കേരളീയ സമൂഹത്തിലും ഇന്ത്യന്‍ രാഷ്ട്രീയ സംവിധാനങ്ങളിലും ഉടലെടുത്ത പ്രവണതകള്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്ന ആത്മീയ സാന്നിധ്യമായിരുന്നു നൂറുൽ ഉലമ എം.എ അബ്ദുൽ ഖാദർ മുസ്ലിയാരെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. കൽപ്പറ്റ ദാറുൽ ഫലാഹിൽ നടന്ന എം. എ ഉസ്താദിന്റെ ലോകം എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതര ഇന്ത്യക്ക് ഊർജ്ജം പകർന്ന ആത്മീയ സാന്നിധ്യവുമായിരുന്നു എം. എ യെന്നും ജുനൈദ് പറഞ്ഞു . സമസ്ത കേന്ദ്ര…

                  Read More