സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്.കേരളാ തീരത്ത് മീൻപിടുത്തത്തിന് വിലക്കുണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന മേഖലകളിൽ വെള്ളപ്പൊക്ക, മണ്ണിടിച്ചിൽ,മലവെള്ളപ്പാച്ചിൽ ജാഗ്രത പാലിക്കണം. അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ, ലക്ഷദ്വീപിനോട് ചേർന്ന് ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്.അടുത്ത മണിക്കൂറുകളിൽ ഇത് കൂടുതൽ…

    Read More

      കേരള മുസ്‌ലിം ജമാഅത്ത് കേരളയാത്ര ജില്ലാ സ്വാഗതസംഘം രൂപീകരിച്ചു.

      കൽപ്പറ്റ:കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരളയാത്രയുടെ വയനാട് ജില്ലാ സ്വാഗതസംഘം രൂപീകരിച്ചു.മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ സെൻ്റിനറിയുടെ ഭാഗമായാണ് മുസ്‌ലിം ജമാഅത്ത് കേരള യാത്ര നടത്തുന്നത്. 2026 ജനുവരി ഒന്ന് മുതൽ 17 വരെയാണ് കേരളയാത്ര.ജനുവരി 5 ന് കൽപറ്റയിൽ സ്വീകരണം നൽകും. കൽപ്പറ്റ ദാറുൽഫലാഫ് ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗതസംഘ രൂപീകരണ കൺവെൻഷൻ സമസ്ത കേന്ദ്ര മുശാവറ അംഗം പി.ഹസൻ മൗലവി ബാഖവി ഉദ്ഘാടനം ചെയ്തു.കെ….

      Read More

        സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

        മുള്ളൻകൊല്ലി :സെന്റ്‌ ജോസഫ്സ് മിഷൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ, ICDS മായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുള്ളൻകൊല്ലിയിലെ അംഗൻവാടി ടീച്ചേഴ്സിനും അമ്മമാർക്കും കുട്ടികൾക്കും വേണ്ടിയാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. മുള്ളൻകൊല്ലി വാർഡ് മെമ്പർ ബഹു. ചന്ദ്രബാബു അവറുകൾ അധ്യക്ഷത വഹിച്ച പരിപാടി മുള്ളൻകൊല്ലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഹു. വിജയൻ അവറുകൾ ഉൽഘാടനം ചെയ്തു. കൂടാതെ ആശംസകൾ അർപ്പിച്ച് ICDS സൂപ്പർവൈസർ ലീഷ്മ മാഡം സംസാരിച്ചു , കൂടാതെ ക്യാമ്പിനെ കുറിച്ചു ഹോസ്പിറ്റൽ PRO മനോജ്‌…

        Read More

          കെട്ടിക്കിടക്കുന്നു 7 ലക്ഷം ജീവിതം: ഫയൽ നീക്കം സ്തംഭനാവസ്ഥയിൽ

          നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ ഉദ്യോഗസ്ഥ അലംഭാവത്തിൽ സംസ്ഥാനത്ത് ഫയൽ നീക്കം സ്തംഭിച്ചു. സെക്രട്ടേറിയറ്റിലും വകുപ്പ് അദ്ധ്യക്ഷൻമാരുടെ കാര്യാലയത്തിലും കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം ഏഴുലക്ഷത്തിൽ അധികമായെന്ന് വിവരം   ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പലവട്ടം ഓർമ്മിപ്പിച്ചിട്ടും ഉദ്യോഗസ്ഥർക്ക് അനക്കമില്ല. ഫയൽ തീർപ്പാക്കലിന് പ്രത്യേക അദാലത്ത് നടത്തിയിട്ടും കാര്യമായ മാറ്റമില്ല.സർക്കാരിന്റെ കാലാവധി അവസാനിക്കാറായതോടെ ഫയലുകളിൽ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർ മടിക്കുകയാണ്. തിരഞ്ഞെടുപ്പിൽ ഭരണമാറ്റം ഉണ്ടാകുമോ, തുടർഭരണം വരുമോ എന്ന ചർച്ചയാണ് സർക്കാർ ഓഫീസുകളിൽ. പുതിയ സർക്കാർ വരുന്നതുവരെ ഫയലുകളിൽ…

          Read More

            എഐ തട്ടിപ്പുകളിൽ ജാഗ്രത വേണം’; മുന്നറിയിപ്പുമായി ഗൂഗിൾ

            തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യം വച്ചുള്ള ഓൺലൈൻ തട്ടിപ്പുകളിൽ എഐയുടെ വർധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഗൂഗിൾ. വ്യാജ തൊഴിൽ അവസരങ്ങൾ, ബിസിനസ്സ് സ്ഥാപനങ്ങളുടെ ക്ലോൺ ചെയ് പേജുകൾ, യഥാർഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കൽ ആപ്പുകൾ എന്നിവ നിർമിക്കാൻ സൈബർ കുറ്റവാളികൾ ഇപ്പോൾ എഐ ടൂളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിൾ അറിയിച്ചു.   ഇത് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും അതിനാൽ ഓൺലൈനിൽ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണെന്നും ഗൂഗിൾ വ്യക്തമാക്കി. വ്യാജ ജോലി പോസ്റ്റിംഗുകൾ, ആപ്പുകൾ, വെബ്സൈറ്റുകൾ…

            Read More

            വയനാട്ടിൽ വീണ്ടും എം.ഡി.എം.എ വേട്ട: വില്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 8.47 ഗ്രാം എം.ഡി.എം.എ പിടികൂടി

            വയനാട്ടിൽ വീണ്ടും എം.ഡി.എം.എ വേട്ട: വില്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 8.47 ഗ്രാം എം.ഡി.എം.എ പിടികൂടി – നിരവധി കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശി അമൽ ശിവൻ പിടിയിൽ – കഴിഞ്ഞ ദിവസവും ജില്ലയിൽ കൊമേഴ്ഷ്യൽ അളവിൽ എം.ഡി.എം.എ പിടികൂടിയിരുന്നു വെള്ളമുണ്ട: വയനാട്ടിൽ വീണ്ടും എം.ഡി.എം.എ വേട്ട, വില്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 8.47 ഗ്രാം എം.ഡി.എം.എയുമായി തിരുവനന്തപുരം സ്വദേശിയെ പിടികൂടി. നിരവധി കേസുകളിൽ പ്രതിയായ തിരുവനന്തപുരം, കഴക്കൂട്ടം, പ്ലാവറത്തല വീട്ടിൽ, അമൽ ശിവൻ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സേനയും…

            Read More

            മെഗാ രക്‌തദാന ക്യാമ്പ് നടത്തി.

            ബത്തേരി: മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ പള്ളിയുടെയും, മൂലങ്കാവ് സെന്റ് ജോൺസ് ഇംഗ്ലീഷ് സ്കൂളിന്റെയും ആഭിമുഖ്യത്തിൽ മെഗാ രക്ത ദാന ക്യാമ്പ് നടത്തി.മലയാളമാനോരമ നല്ലപാഠത്തിന്റെയും ജ്യോതിർഗമയരക്‌തദാന പദ്ധതിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഈ ക്യാമ്പ് ഫാദർ കിഴക്കേക്കര ഗീവർഗീസ് കോറെപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ ജിതേഷ് വള്ളു വാടി അധ്യക്ഷത വഹിച്ചു.ജ്യോതിർഗമയ കോർഡിനേറ്റർ ഷിനോജ് കെ എം,,വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി അബ്ദുൽ ജലീൽ എന്നിവർ ആശംസ അർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ…

            Read More

            കോഴിക്കോട് വാഹനാപകടം: വയനാട് സ്വദേശി മരിച്ചു

            കോഴിക്കോട്: വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു. അഞ്ചുകുന്ന് മാനാഞ്ചിറ ചക്കര റഷീദ് (51) ആണ് മരിച്ചത്. ഇന്നലെ രാത്രി കൈതപ്പൊയിലിൽ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റഷീദിന്റെ ഭാര്യ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

            Read More

            കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ തടവും പിഴയും

            കല്‍പ്പറ്റ: സ്‌കൂള്‍ പരിസരത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളിന് രണ്ടരവര്‍ഷം കഠിന തടവും 7000 രൂപ പിഴയും. നടവയല്‍ സ്വദേശിയായ മധു(37)വിനെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.ആര്‍. സുനില്‍കുമാര്‍ ശിക്ഷിച്ചത്. 2022 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ഒരു മാസം മുമ്പ് സമാനമായ മറ്റൊരു കേസിലും യാളെ 5 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നു. 2022 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ പരിസരത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികളെയാണ് ഉപദ്രവിക്കാന്‍…

            Read More

            അസിസ്റ്റന്റ് കളക്ടറായി പി. പി അർച്ചന ചുമതലയേറ്റു

            കൽപ്പറ്റ: ജില്ലയിൽ അസിസ്റ്റന്റ് കളക്ടറായി പി. പി. അർച്ചന ചുമതലയേറ്റു. ബാംഗ്ലൂരിൽ ഇന്ത്യൻ റവന്യൂ സർവീസിൽ ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മീഷണറായിരുന്നു.2024 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയായ പി. പി അർച്ചന ബിടെക് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ്.

            Read More