കല്പറ്റ: സര്‍വീസിലിരിക്കെ മരണമടഞ്ഞ സിവിൽ പോലീസ് ഓഫീസർ ശ്രീ. എം. എം. ഇബ്രായിക്കുട്ടി അംഗമായ കേരള പോലീസ് ഹൗസിങ് സഹകരണ സംഘത്തിന്റെ CPAS പദ്ധതിയിൽ നിന്നുള്ള ധനസഹായം ഇബ്രായി കുട്ടിയുടെ നോമിനിയായ മാതാവ് ശ്രീമതി ജമീലക്ക് ജില്ലാ പോലീസ് മേധാവി ശ്രീ .എസ്. ദേവമനോഹർ ഐ.പി.എസ് കൈമാറി. വയനാട് ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ വച്ച് നടത്തിയ ചടങ്ങിൽ വയനാട് അഡിഷണൽ എസ്. പി ശ്രീ.എൻ. ആർ ജയരാജ് മുഖ്യാതിഥിയായി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീ.പി.സി സജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബത്തേരി ഡി. വൈ. എസ്. പി ശ്രീ.എം. എം അബ്ദുൽ കരീം, നാർകോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് ഡി. വൈ. എസ്. പി ശ്രീ.ടി മനോഹരൻ, വയനാട് ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് ശ്രീ. പി ജി സതീഷ് കുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ പി എ ജില്ലാ സെക്രട്ടറിയും കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഭരണസമിതി അംഗവുമായ ശ്രീ. ഇർഷാദ് മുബാറക് സ്വാഗതവും പ്രസിഡന്റ് ശ്രീ.ബിപിൻ സണ്ണി നന്ദിയും പറഞ്ഞു.
ധനസഹായ വിതരണം ചെയ്തു.
