മധ്യവയസ്‌കനെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

മധ്യവയസ്‌കനെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം   മാനന്തവാടി: പായോടിന് സമീപം മധ്യവയസ്‌കനെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വരിക്കമാക്കിൽ റോജൻ (51) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.   മുൻപ് പായോടിൽ ചുമട്ടുതൊഴിലാളിയായിരുന്ന റോജൻ നിലവിൽ തനിച്ചായിരുന്നു താമസം. ദിവസങ്ങൾക്ക് മുൻപ് പാൻക്രിയാസ് സംബന്ധമായ അസുഖത്തെ തുടർന്ന് ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ഇതിന് ശേഷം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ഭാര്യയേയും മക്കളേയും ഒഴിവാക്കി തനിച്ച് താമസിച്ചുവരികയുമായിരുന്നു.  …

Read More

വയനാട് ഫ്ളവർ ഷോ 28ന് തുടങ്ങും: ഒരു മാസം കൽപ്പറ്റയിൽ പൂക്കാലം

കൽപ്പറ്റ : വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നൊരുക്കുന്ന 39-മത് വയനാട് ഫ്ളവർ ഷോയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി . നവംബർ 28 മുതൽ ഡിസംബർ 31 വരെ കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർഷോഗ്രൗണ്ടിലാണ് പുഷ്പോത്സവം നടക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പുഷ്പഫല സസ്യ പ്രദർശനം, അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, എ.ഐ.റോബോർട്ടിക് ഷോ തുടങ്ങി വിപുലമായ പരിപാടികളോടെയാണ് വയനാട് ഫ്ളവർ ഷോ നടക്കുന്നത്.   28-ന് വൈകുന്നേരം അഞ്ച്…

Read More

കാപ്പ ചുമത്തി നാടു കടത്തി

പനമരം: നിരവധി കേസുകളിലുൾപ്പെട്ടയാളെ കാപ്പ ചുമത്തി നാട് കടത്തി. പനമരം പരക്കുനിപൊയിൽ വീട്ടിൽ കെ.പി മനോജ്‌(41) നെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. ഇയാൾ ലഹരി ഉപയോഗം, ലഹരിക്കടത്ത്, അബ്കാരി, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങി നിരവധി കേസുകളിലുൾപ്പെട്ടയാളാണ്. ഇയാൾ മുൻപും കാപ്പ നിയമ നടപടികൾക്ക് വിധേയനായിട്ടുണ്ട്. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച്‌ ഡി.ഐ.ജി യതീഷ് ചന്ദ്ര ഐ.പി.എസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. 2007-ലെ കേരള സാമൂഹ്യവിരുദ്ധ…

Read More

സമരസമിതി കരിദിനം ആചരിച്ചു

കൽപ്പറ്റ : തൊഴിലവകാശങ്ങൾ ഇല്ലാതാക്കുന്ന, തൊഴിൽ സുരക്ഷിതത്വം കവർന്നെടുക്കുന്ന, സംഘടിക്കുന്നതിനും പ്രതിഷേധിക്കുന്നതിനുമുള്ള ഭരണഘടനാപരമായ അവകാശം ഹനിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾക്കെതിരെ അധ്യാപക സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ കൽപ്പറ്റ പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അജിത കെ. കരിദിനാചരണവും ധർണ്ണ സമരവും ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ടി. ഡി. സുനിൽ മോൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൺവീനർ ശ്രീജിത്ത് വാകേരി സ്വാഗതവും…

Read More

എടപ്പെടി സ്കൂളിൽ ഭരണഘടനാദിനം ആചരിച്ചു

എടപ്പെട്ടി: ദേശീയ ഭരണഘടനാ ദിനാചരണത്തിൻ്റെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഭരണഘടന പരിചയപ്പെടുത്തി. സാമൂഹ്യശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ ഭരണഘടനാഅസംബ്ലി രൂപീകരണം മുതലുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ചു. 2 വർഷവും 11 മാസവും 18 ദിവസവുമെടുത്താണ് ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയായ ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്. ഭരണഘടനാ തത്വങ്ങൾക്ക് പ്രസക്തി ഏറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന സത്യം എല്ലാവരും തിരിച്ചറിയണം. എം എച്ച് ഹഫീസ്…

Read More

പണമില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിക്കരുത്; നിരക്കുകൾ പ്രദർശിപ്പിക്കണം: ആശുപത്രികൾക്ക് ഹൈക്കോടതിയുടെ കർശന നിർദേശം

കൊച്ചി: പണമില്ലെന്നതോ രേഖകളില്ലെന്നതോ രോഗികൾക്ക് ചികിത്സ നിഷേധിക്കാൻ കാരണമാകരുതെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവർത്തനത്തിന് കർശന മാർഗനിർദ്ദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ചികിത്സാ നിരക്കുകൾ റിസപ്ഷനിലും വെബ്സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.   ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ചത്.   പ്രധാന നിർദ്ദേശങ്ങൾ:   അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പരിശോധിച്ച് അവരുടെ നില ഭദ്രമാക്കണം (Stabilize). പണമോ രേഖകളോ…

Read More

ദേശീയ ക്ഷീര ദിനം – വയനാട് ഡയറി സന്ദർശിച്ച് മുണ്ടേരി സ്കൂൾ VHSE വിദ്യാർത്ഥികൾ

കൽപ്പറ്റ : ഇന്ത്യൻ ധവള വിപ്ലവത്തിൻ്റെ പിതാവ് ഡോ. വർഗീസ് കുര്യൻ്റെ ജന്മദിനമായ നവംബർ 26 ന് ദേശീയ ക്ഷീര ദിനത്തിൻ്റെ ഭാഗമായി കൽപ്പറ്റ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി VHSE വിഭാഗം ഡയറി ഫാം വിദ്യാർത്ഥികൾ കൽപ്പറ്റ, വയനാട് ഡയറി സന്ദർശിച്ചു. സന്ദർശന പരിപാടി ഡയറി സീനിയർ മാനേജർ ബോബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ക്ഷീര മേഖലയെ സംബന്ധിച്ച് ക്വാളിറ്റി കൺട്രോൾ മാനേജർ ജസ്റ്റിൻ സി. എം. ക്ലാസ് എടുത്തു. പാൽ സംസ്കരണ പാക്കിംഗ് വിഭാഗം,…

Read More

ബി എസ് സി നഴ്സിംഗ് – 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ്.

  മേപ്പാടി: കേരള ആരോഗ്യ സർവകലാശാല നടത്തിയ ബി.എസ്. സി നഴ്സിംഗ് ഏഴാം സെമെസ്റ്റർ പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ് . 2025 ഓഗസ്റ്റിൽ നടന്ന പരീക്ഷയിൽ 2021 ബാച്ചിലെ 74 വിദ്യാർത്ഥികളിൽ 2 വിദ്യാർത്ഥികൾ ഡിസ്റ്റിങ്ഷനും 66 പേർ ഫസ്റ്റ് ക്ലാസും 6 പേർ സെക്കൻഡ് ക്ലാസും നേടി. വിദ്യാർത്ഥികളുടെ കമ്മ്യൂണിറ്റി ഹെൽത്ത്‌ നഴ്സിംഗ്, നഴ്സിംഗ് റിസർച്ച് & സ്റ്റാറ്റിസ്റ്റിക്സ്, മിഡ്‌വൈഫറി/ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി നഴ്സിങ് തുടങ്ങിയ തിയറി പേപ്പറുകളുടെ…

Read More

രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി : വയനാട് ഗവ മെഡിക്കൽ കോളേജ് ബ്ലഡ്ബാങ്കുമായി സഹകരിച്ച് മാനന്തവാടി ജീവിഎച്ച് എസ് എസ് നാഷണൽ സർവീസ് സ്കീം, നാഷണൽ കേഡറ്റ് കോർപ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ യൂണിറ്റുകൾ ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പ് ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ. എം.ഷിനോജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രീൻസിപ്പാൾ പി.സി. തോമസ് അധ്യക്ഷത വഹിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. എം.കെ.അനുപ്രിയ സന്ദേശം നൽകി. എൻ എസ് എസ് പ്രോഗ്രാം ഓഫിസർ എ. പി….

Read More

കേരളം ഒരു ഭരണമാറ്റത്തിന് ജനങ്ങൾ തയ്യാറെടുത്തു കഴിഞ്ഞു: കെസി വേണുഗോപാൽ

കേരളം ഒരു ഭരണമാറ്റത്തിന് ജനങ്ങൾ തയ്യാറെടുത്തു കഴിഞ്ഞു,അതിന്റ തുടക്കം ഈ വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ യു.ഡി.എഫ്.ന്റെ ഉജ്വല വിജയത്തോട് കൂടി ആയിരിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു .വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കൺവെൻഷൻസിറ്റി ഓഡിറ്റോറിയത്തിൽ വെച്ചു ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെയർമാൻ ഷാജി ജേകബ് അദ്ധ്യക്ഷം വഹിച്ചു.കൺവീനർ മോയി ആറങ്ങാടൻ സ്വാഗതം പറഞ്ഞു.സംസ്ഥാന മുസ്ലിം ലീഗ് സെക്രെട്ടറിമാരായ അബ്ദുൾ റഹ്‌മാൻ രണ്ടത്താണി,സി.മമ്മൂട്ടി,ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കെ കെ.അഹമ്മദ് ഹാജി,ജനറൽ സെക്രട്ടറി…

Read More