കുട്ടികൾക്ക് കൗതുകമായി ശാസ്ത്ര ക്ലാസ്

കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ PACE – 40 യുടെ ഭാഗമായി വിദ്യാർഥികൾക്ക് ഏകദിന ശാസ്ത്ര ക്ലാസ് സംഘടിപ്പിച്ചു. കെല്ലൂർ ജി എൽ പി സ്കൂൾ പ്രധാനാധ്യാപകനും വിദഗ്ധ പരിശീലകനുമായ ശ്രീ കെ ബി അനിൽകുമാർ ക്ലാസിന് നേതൃത്വം നൽകി. വിവിധ ശാസ്ത്ര പരീക്ഷണങ്ങളിലൂടെ മുന്നേറിയ ക്ലാസ് കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനും നിത്യജീവിതത്തിൽ ശാസ്ത്രത്തിൻ്റെ സ്വാധീനം മനസ്സിലാക്കുന്നതിനും സഹായിക്കുന്നതായിരുന്നു.

Read More

മാനിനെ വേട്ടയാടി കറിവെച്ച കേസില്‍ നാല് പേരെ പിടികൂടി

ബത്തേരി:വയനാട് വന്യജീവി സങ്കേതത്തില്‍ മാനിനെ വേട്ടയാടി കറിവെച്ച കേസില്‍ നാല് പേരെ വനംവകുപ്പ് പിടികൂടി. നൂല്‍പ്പുഴ മുക്കുത്തികുന്ന് പുളിക്കചാലില്‍ പി.എസ്. സുനില്‍ (59), തടത്തില്‍ചാലില്‍ റ്റി.എസ്. സന്തോഷ് (56), പുത്തൂര്‍കൊല്ലി പി.കെ. രാധാകൃഷ്ണന്‍ (48), വാളംവയല്‍ ബി.എം. ശിവരാമന്‍ (62) എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.-സുനിലിന്റെ വീട്ടില്‍ മാനിറച്ചി കറിവെക്കുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചയോടെയാണ് നാല് പേരും പിടിയിലായത്. ഇവിടെ നിന്ന് പാചകം ചെയ്ത ഇറച്ചിയും ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഇറച്ചിയും വേട്ടയാടാന്‍ ഉപയോഗിച്ച ആയുധങ്ങളും വനംവകുപ്പ് കണ്ടെടുത്തു….

Read More

പരാതിപരിഹാര അദാലത്ത് നടത്തി

പനമരം : കേരളസാമൂഹ്യ സുരക്ഷാമിഷന്റെയും പനമരം ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള യു.ഡി.ഐ.ഡി കാര്‍ഡിന് അപേക്ഷിച്ചിട്ട് ലഭിക്കാത്ത അപേക്ഷകര്‍ക്കായി പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. പൂതാടി, പുല്‍പള്ളി, മുള്ളന്‍കൊല്ലി എന്നീ ഗ്രാമപഞ്ചായത്തുകളിലെ അപേക്ഷകരാണ് അദാലത്തില്‍ പങ്കെടുത്തത്. പനമരം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന അദാലത്ത് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍കാട്ടി, ബി.ഡി.ഒ കെ ഷീബ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ.കെ സുഭാഷിണി, കേരള സാമൂഹ്യ…

Read More

മുഖച്ഛായ മാറി വെള്ളമുണ്ട പബ്ലിക്‌ ലൈബ്രറി; ഉദ്ഘാടനം 24 ന്

വെള്ളമുണ്ട: 1936 ൽ സ്ഥാപിതമായ വെള്ളമുണ്ട പബ്ലിക്‌ ലൈബ്രറിയുടെ നവീകരണാർത്ഥം ജില്ലാ പഞ്ചായത്ത്‌ അനുവദിച്ച 18 ലക്ഷം രൂപയുടെ നിർമ്മാണ പ്രവൃത്തി പൂർത്തിയായി. 2025 ജനുവരി 24 വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്ത് നാടിനു സമർപ്പിക്കും. ഉദ്ഘാടനപരിപാടികൾ വിജയിപ്പിക്കുന്നതിനു വേണ്ടി ലൈബ്രറി ഹാളിൽ ചേർന്ന സ്വാഗതസംഘ യോഗം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജംഷീർ കുനിങ്ങാരത്ത്…

Read More

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി സോഷ്യല്‍ ഓഡിറ്റ്; പൊതുസഭ തുടങ്ങി.

കല്‍പ്പറ്റ : വിദ്യാഭ്യാസ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റ് കിലയുടെ നേതൃത്വത്തില്‍ തുടങ്ങി.      പ്രധാന്‍മന്ത്രി പോഷണ്‍ ശക്തി നിര്‍മ്മാണ്‍ (പി.എം.പോഷണ്‍) പദ്ധതിയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ് ഉച്ചഭക്ഷണ വിതരണം. പദ്ധതി കുറ്റമറ്റതാക്കാനും അധികൃതര്‍ ഉദ്ദേശിക്കുന്നവിധം നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാനുമാണ് സോഷ്യല്‍ ഓഡിറ്റ് നടത്തുന്നത്. കുട്ടികളുടെ അവകാശമായ പോഷകാഹാര വിതരണം കാര്യക്ഷമവും…

Read More

കൽപ്പറ്റ എൻ.എം.എസ്.എം കോളേജ് യൂണിയൻ ഭരണം യു.ഡി.എസ്.എഫിന്; എസ്.എഫ്.ഐയിൽനിന്ന് തിരിച്ചുപിടിച്ചു

കൽപ്പറ്റ: കൽപ്പറ്റ എൻ.എം.എസ്.എം ഗവൺമെന്റ് കോളേജ് യൂണിയൻ ഭരണം ഒരു വർഷത്തിനുശേഷം എസ്.എഫ്.ഐയിൽനിന്ന് തിരിച്ചുപിടിച്ച് കെ.എസ്.യു–എം.എസ്.എഫ് സഖ്യമായ യു.ഡി.എസ്.എഫ്. ആകെയുള്ള ഒമ്പത് പ്രധാന സീറ്റുകളിൽ ചെയർമാൻ ഉൾപ്പെടെ ആറ് സീറ്റുകളിൽ വിജയിച്ചാണ് യു.ഡി.എസ്.എഫ് യൂണിയൻ ഭരണം സ്വന്തമാക്കിയത്. രണ്ടാം വർഷ എം.എ. ഹിസ്റ്ററി വിദ്യാർഥിയായ മുനവർ യു.ഡി.എസ്.എഫ് സ്ഥാനാർഥിയായി ചെയർമാൻ സ്ഥാനത്തേക്ക് വിജയിച്ചു. വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ, യു.യു.സി., ഫൈൻ ആർട്സ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും യു.ഡി.എസ്.എഫ് സ്ഥാനാർഥികൾ വിജയിച്ചു. ശക്തമായ മത്സരം…

Read More

ഡി.വൈ.എഫ്‌.ഐ മാർച്ച് നടത്തി

പടിഞ്ഞാറത്ത: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേന വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായ രീതിയിൽ സംസ്‌കരിക്കാതെ കാപ്പുംകുന്ന് എഫ്എച്ച്‌സി പരിസരത്ത് കൂട്ടിയിടുകയാണ് ചെയ്യുന്നതെന്നും മാസങ്ങളായി മാലിന്യം നീക്കം ചെയ്യാത്തതിനെ തുടർന്ന് ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരക്കാൻ തുടങ്ങിയതായും പരാതി. നിരന്തരം ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് ഭരണസമിതി വിഷയത്തിന് ശാശ്വത പരിഹാരം കാണുന്നതിന് തയ്യാറായിട്ടില്ലെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ശാസ്ത്രീയമായ രീതിയിൽ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ഡിവൈഎഫ്‌ഐ അധികൃതരോട്…

Read More

ചൂരൽമലയിൽ പുതിയ പാലം നിർമിക്കും: 35 കോടിയുടെ പദ്ധതിക്ക് അംഗീകാരം

കൽപ്പറ്റ : വയനാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രൂപയുടെ പദ്ധതി നിർദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ചൂരൽമല ടൗണിൽനിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക. മേപ്പാടിയെ മുണ്ടക്കൈ, ആട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ് പുനർനിർമ്മിക്കുന്നത്. ഇനിയൊരു അപകടമുണ്ടായാൽ അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലായിരിക്കും പാലത്തിൻറെ നിർമിതി. കഴിഞ്ഞ ദുരന്തകാലത്ത് പൂഴയിലുണ്ടായ പരമാവധി ഉയർന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാൾ ഉയരത്തിലായിരിക്കും…

Read More

    താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്: യാത്രാസമയം മുൻകൂട്ടി നിശ്ചയിക്കണമെന്ന് നിർദ്ദേശം

    താമരശ്ശേരി: വയനാട് ചുരത്തിൽ വാഹനങ്ങളുടെ അതിപ്രസരവും ലോറി തകരാറിലായതും മൂലം അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. ചുരത്തിലെ ഏഴാം വളവിന് സമീപം ചരക്കുലോറി കേടായി റോഡിൽ കിടക്കുന്നതും, സ്കൂൾ അവധിക്കാലത്തിന്റെ അവസാന നാളുകളായതിനാൽ വയനാട്ടിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവുമാണ് ചുരത്തെ പൂർണ്ണമായും നിശ്ചലമാക്കിയത്.   നിലവിൽ ചുരത്തിന്റെ ഒന്നാം വളവ് മുതൽ മുകളിലേക്ക് കിലോമീറ്ററുകളോളം ദൂരത്തിൽ വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമാണ്. മണിക്കൂറുകളോളമാണ് യാത്രക്കാർ ചുരത്തിൽ കുടുങ്ങിക്കിടക്കുന്നത്.   👉🏻 *വരും ദിവസങ്ങളിലും കുരുക്ക് മുറുകാൻ സാധ്യത*  …

    Read More

    തദ്ദേശപഠനം പ്ലസ്ടു വിദ്യാർത്ഥികളിൽ : ജുനൈദ് കൈപ്പാണിയുടെ ‘ചിന്തയും പ്രയോഗവും’ കൈമാറി

    കൽപ്പറ്റ:വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച പഠനഗ്രന്ഥമായ ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ വയനാട്ടിലെ മുഴുവൻ ഹയർസെക്കന്ററി സ്കൂൾ ലൈബ്രറികൾക്കും സൗജന്യമായി വിതരണം ചെയ്തു. കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലയിലെ സ്കൂളുകൾക്ക് വേണ്ടി പുസ്തകങ്ങൾ ജുനൈദ് കൈപ്പാണിയിൽ നിന്നും ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഷിവികൃഷ്‌ണൻ എം കെ ഏറ്റുവാങ്ങി. ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ എം മുഖ്യാതിഥി ആയിരുന്നു. എസ് എസ് കെ ജില്ലാ പ്രൊജക്റ്റ്…

    Read More