ജില്ലാ പഞ്ചായത്തിലെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയായി

കൽപ്പറ്റ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയായി. തിങ്കളാഴ്ച നാമനിര്‍ദേശ പത്രികകൾ പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ച ശേഷം വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പുറത്തുവിട്ടു. നേരത്തെ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ജില്ലാ പഞ്ചായത്തിലേക്ക് സമര്‍പ്പിക്കപ്പെട്ട എല്ലാ പത്രികകളും സ്വീകരിച്ചിരുന്നു. ഇന്ന് പത്രികകൾ പിൻവലിച്ച സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കിയാണ് അന്തിമ പട്ടിക പുറത്തുവിട്ടത്. ഓരോ ഡിവിഷനുകളിലേക്കും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികൾ:👇   1. തവിഞ്ഞാൽ ലിസ്സി ജോസ്…

Read More

‘തണലറ്റവർക്ക് തുണയാവുക’ മെഡിക്കൽ കാർഡ് വിതരണം നടത്തി

പന്തിപ്പൊയിൽ :എസ് വൈ എസ് സാന്ത്വനം ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായി നടന്നു വരുന്ന മെഡിക്കൽ, ഡയാലിസിസ് കാർഡുകളുടെ പന്തിപ്പൊയിൽ യൂണിറ്റ് തല വിതരണോദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഇബ്രാഹിം ഫൈസി അധ്യക്ഷത വഹിച്ചു. ഗഫൂർ അഹ്സനി പദ്ധതി വിശദീകരിച്ചു. മമ്മൂട്ടി പി.സി, പോള മുഹമ്മദ്‌, മൊയ്തു ഓണിമേൽ, ഗഫൂർ പയേരി, കെ. കെ മമ്മൂട്ടി, കെ രവീന്ദ്രൻ, പി. പി തങ്കച്ചൻ, അലി മാഷ്, അമീൻ ഇസത്ത് ലത്തീഫി,മമ്മൂട്ടി…

Read More

സൗജന്യ സ്തനാർബുധ പരിശോധന ക്യാമ്പും ലോക പുരുഷ ദിനാഘോഷവും നടത്തി.

ശ്രേയസ് ബഡേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യ സ്തനാർബുധ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ലോക പുരുഷദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ സമ്മാനങ്ങൾ നൽകി ആദരിച്ചു.യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ തങ്കച്ചൻ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.സി ഡി ഒ ബിന്ദു വിൽ‌സൺ,യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം കൊടുത്തു.

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി

ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ നിരീക്ഷിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി ചുമതലയേറ്റു. തിരുവനന്തപുരം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റര്‍ അശ്വിൻ കുമാറാണ് ജില്ലയിലെ പൊതുനിരീക്ഷകൻ. കൽപ്പറ്റ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിലാണ് പൊതുനിരീക്ഷകന്റെ ഓഫീസ് പ്രവര്‍ത്തിക്കുക. ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി.   ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിമാരായ എ.എം ജാഫര്‍, വി. ചന്ദ്രൻ എന്നിവരാണ് ജില്ലയിലെ ചെലവ് നിരീക്ഷകര്‍. കൽപ്പറ്റ നഗരസഭ, കൽപ്പറ്റ,…

Read More

ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മൂന്ന് ഇ നങ്ങളിലും സ്വർണ്ണമെഡൽ നേടി സഹോദരിമാർ

പുൽപ്പള്ളി : ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മൂന്ന് ഇ നങ്ങളിലും സ്വർണ്ണമെഡൽ നേടി സഹോദരിമാർ. 35 -ാമത് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മൂന്ന് ഇനങ്ങളിലും സ്വർണ മെഡൽ കരസ്ഥമാക്കി സഹോദരിമാരായ ദേവനന്ദ ബിജുവും, ആര്യനന്ദ ബിജുവും. പുൽപ്പള്ളി അലൻ തിലക് കരാട്ടെ സ്കൂളിലെ ക്യോഷി പി. വി സുരേഷാണ് ഇവരുടെ പരിശിലകൻ. പുൽപ്പളളി വിജയ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ദേവനന്ദ, എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആര്യനന്ദ. പുൽപ്പള്ളി, വേലിയമ്പം വരിക്കോടൻ…

Read More

ഗുണ്ടൽപ്പേട്ട മദ്ദൂർ ഫോറസ്റ്റ് ചെക്പോസ്റ്റിന് സമീപം കാർ ആക്രമിച്ച് മലയാളിയുടെ ഒന്നരക്കോടിയുടെ സ്വർണം കവർന്നു.

ഗുണ്ടൽപ്പേട്ട : ബന്ദിപ്പുരിനും നാഗർഹോളെ വനമേഖലയ്ക്കും ഇടയിൽ കോഴിക്കോട് സ്വദേശിയുടെ കാർ ആക്രമിച്ച് ഒന്നരക്കോടിയുടെ സ്വർണം കവർന്നു. സ്വർണപ്പണിക്കാരനായ വിനുനുനേരേയാണ് വ്യാഴാഴ്‌ച രാത്രി എട്ടോടെ ആക്രമണമുണ്ടായത്. ബന്ദിപ്പുർ-കേരള റൂട്ടിൽ നാഗർഹോളെയിലെ മൂലെഹോളിലേക്കുള്ള മദ്ദൂർ ഫോറസ്റ്റ് ചെക്പോസ്റ്റിന് സമീപമാണ് സംഭവം. ശനിയാഴ്ച‌ വിനു പോലീസിൽ പരാതിനൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. മാണ്ഡ്യയിലെ സ്വർണപ്പണിക്കാരനിൽനിന്ന് വിനു സ്വർണക്കട്ടി വാങ്ങി സുഹൃത്തിനൊപ്പം കാറിൽ നാട്ടിലേക്കുമടങ്ങുമ്പോഴാണ് കവർച്ചയ്ക്കിരയായത്. ഏകദേശം 1.5 കോടി രൂപ വിലമതിക്കുന്ന 1.2 കിലോഗ്രാം സ്വർണക്കട്ടിയാണ് ആറംഗസംഘം കൊള്ളയടിച്ചത്. പോലീസ് പറയുന്നതനുസരിച്ച്,…

Read More

ബി.ൽ. ഒ. മാർക്ക് സഹായഹസ്തം നീട്ടി ഫയർഫോഴ്സ് സിവിൽ ഡിഫൻസ്

ജില്ലയിലെ എസ്.ഐ.ആർ പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായി വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ബി.ൽ.ഒ. മാരെ സഹായിക്കാൻ ജില്ലാ കലക്ടറുടെ നിർദ്ധേശാനുസരണം സിവിൽ ഡിഫൻസ് / ആപതാമിത്ര അംഗങ്ങൾ രംഗത്തിറങ്ങി. ജില്ലാ ഫയർ ഓഫീസർ നിർദ്ദേശിച്ചതനുസരിച്ച് ഓരോ സ്റ്റേഷൻ ഓഫീസർമാരും കോഡിനേറ്റർമാർ മുഖേന സിവിൽ ഡിഫൻസ് അംഗങ്ങളെ ആവശ്യപ്പെട്ട ഇടങ്ങളിൽ വിന്യസിച്ചു. കല്പറ്റ ഫയർ സ്റ്റേഷൻ്റെ കീഴിൽ രണ്ട്ദിവസങ്ങളിലായി 60 ഓളം സിവിൽ സിഫൻസ്/ആപതാമിത്ര അംഗങ്ങളാണ് സന്നദ്ധ സേവനം കാഴ്ചവച്ചത്. സിവിൽ ഡിഫൻസ് ഡിവിഷണൽ വാർഡൻ ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ സർനാസ്…

Read More

വിളവെടുപ്പിന് മുന്നേ അപ്രതീക്ഷിത മഴ; കാപ്പി കർഷകർ കടുത്ത ആശങ്കയിൽ

കൽപ്പറ്റ: ഡിസംബർ ആദ്യവാരത്തോടെ ജില്ലയിൽ കാപ്പി വിളവെടുപ്പ് സജീവമാകാനിരിക്കെ, അപ്രതീക്ഷിതമായി എത്തിയ മഴ കർഷകരെ ആശങ്കയിലാഴ്ത്തുന്നു.   വിളവെടുപ്പ് പൂർത്തിയാകും മുമ്പ് മഴ പെയ്ത് ചെടികൾ പൂക്കുന്നത് അടുത്ത വർഷത്തെ ഉൽപാദനത്തെ കാര്യമായി ബാധിക്കും എന്നതാണ് പ്രധാന വെല്ലുവിളി. കൂടാതെ, കാലാവസ്ഥാ വ്യതിയാനം മൂലം പലയിടത്തും കാപ്പി നേരത്തെ പഴുത്തുതുടങ്ങിയിട്ടുണ്ട്. ശക്തമായ മഴ തുടർന്നാൽ ഇവ പൊഴിഞ്ഞുപോയി നശിക്കാൻ സാധ്യതയേറെയാണ്.   കഴിഞ്ഞ വർഷം ഉണ്ടക്കാപ്പിക്ക് 300 രൂപയിലധികം വില ലഭിച്ചതിനാൽ, ഇത്തവണയും മികച്ച വില പ്രതീക്ഷിച്ച്…

Read More

അഗതി മന്ദിരം സന്ദർശിച്ചു

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിലെ വിദ്യാർത്ഥികളും അധ്യാപകരും കാട്ടിക്കുളം കരുണാ ഭവനിലെ അന്തേവാസികളെ സന്ദർശിച്ചു. സൺഡേ സ്കൂൾ പത്താം ക്ലാസിന്റെ നേതൃത്വത്തിൽ ആയിരുന്നു സന്ദർശനം. കുട്ടികൾ വിവിധയിനം കലാപരിപാടികൾ, അന്തേവാസികൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. കരുണ ഭവൻ ഡയറക്ടർ ഫാ. ജിജോ മാറ്റപ്പള്ളിൽ സന്ദേശം നൽകി. വിന്‍സെന്റ് ഡി പോള്‍ അംഗം ഷാജു പാലത്തുംതലക്കൽ, ജിൻസ് തോട്ടുകര, അൽക്ക ഓണിവയൽ എന്നിവർ സംസാരിച്ചു. സൺഡേ സ്കൂൾ അധ്യാപകരായ ഷൈല പാലത്തുംതലയ്ക്കൽ, സിസ്റ്റർ ജിസ…

Read More

എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

പടിഞ്ഞാറത്തറ:തദ്ദേശ സ്ഥാപന തിരെഞ്ഞെടുപ്പിന്റെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് 1-ാം വാർഡ് ബപ്പനം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് രാഷ്ട്രീയ ജനതാദൾ സംസ്ഥാന നിർവാഹക സമിതി അംഗം ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എൽ ഡി എഫ് പഞ്ചായത്ത്‌ കൺവീനർ കെ രവീന്ദ്രൻ, വാർഡ് സ്ഥാനാർഥി ഓണിമേൽ മൊയ്തു,സി മോയി, റഷീദ് ഞെർലേരി, പി.പി തങ്കച്ചൻ, അഷ്‌റഫ്‌ മുതുവൻ തുടങ്ങിയവർ സംബന്ധിച്ചു.

Read More