വാർഷിക പദ്ധതി രൂപീകരണ പ്രവർത്തനങ്ങള്‍ ആരംഭിച്ച് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത്
മുള്ളന്‍കൊല്ലി: പതിനാലാം പഞ്ചവത്സരപദ്ധതിയുടെ അവസാന വർഷത്തേക്കുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗങ്ങള്‍ ചേർന്ന് മുന്‍ഗണ നല്‍കേണ്ട വിഷയമേഖലകള്‍ തീരുമാനിച്ച് കരട് പദ്ധതി നിർദ്ദേശങ്ങള്‍ തയ്യാറാക്കി. ഈ നിർദ്ദേശങ്ങള്‍ അടുത്ത ദിവസങ്ങളിലായി വിളിച്ച് ചേർക്കുന്ന ഗ്രാമ സഭകളില്‍ ആവതരിപ്പിക്കും . ഗ്രാമ പഞ്ചായത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും, പഞ്ചായത്തിന്‍റെ ഘടക സ്ഥാപനങ്ങളുടെ സേവനം മെച്ചപ്പെടുത്തുന്നതിനും, ഉല്‍പാദനമേഖലയോടൊപ്പം തന്നെ പശ്ചാത്തല സൌകര്യവികസന പ്രവർത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഗ്രാമ പഞ്ചായത്ത്…
