അഖില വയനാട് എസ്.സി, എസ്.ടി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് അവയാൽ എഫ്.സി പാതിരപ്പാലം വിജയികളായി

    ഏച്ചോം : ‘തുടി’ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് നടന്ന അഖില വയനാട് എസ്.സി,എസ്.ടി ഫുട്ബോൾ ടൂർണമെന്റിൽ അവയാൽ എഫ്.സി. പാതിരപ്പാലം (1-0) ത്തിന് കളേഴ്സ് ഇടിയം വയലിനെ പരാജയപ്പെടുത്തി. ജൂനിയർ മത്സരത്തിൽ സർവോദയ ഏച്ചോം (5-1) ന് ടാസ്ക് പൂളക്കൊല്ലിയെ പരാജയപ്പെടുത്തി.സമാപന സമ്മേളനത്തിൽ മുഹമ്മദ് സ്വാലിഹ് സ്വാഗതം ആശംസിച്ചു.’തുടി’ ഡയറക്ടർ ഫാദർ എം.എഫ് ആൻ്റോ അധ്യക്ഷത വഹിച്ചു.പനമരം പഞ്ചായത്ത് 17 വാർഡ് മെമ്പർ പി.സി.ജയലക്ഷ്മി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിന് സമ്മാന വിതരണം നടത്തി.ഫാദർ ജേക്കബ്, എക്സൈസ് വിമുക്തി…

    Read More

      ലക്ഷങ്ങൾ വിലമതിക്കുന്ന വീട്ടിമരം മുറിച്ചു കടത്താൻ ശ്രമിച്ചവർ റിമാൻഡിൽ

      മീനങ്ങാടി: ലക്ഷങ്ങൾ വിലമതിക്കുന്ന വീട്ടിമരം അനധികൃതമായി മുറിച്ച് കടത്താൻ ശ്രമിച്ചവർ പിടിയിൽ. മുട്ടിൽ പൂച്ചാക്കൂൽ വീട്ടിൽ പി.കെ അസ്രത്ത് (46), മുട്ടിൽ എടപ്പള്ളി പറമ്പത്ത് വീട്ടിൽ, ഇ.പി റസാഖ് (39), കൽപ്പറ്റ, കൈനാട്ടി, അയിച്ചോടത്ത് വീട്ടിൽ റിജിനേഷ് (47), പുളിയാർമല, മൂവട്ടിക്കുന്ന് മണലും പുറത്ത് വീട്ടിൽ, രാജേഷ് (42) എന്നിവരെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ്‌ ചെയ്തത്. മുട്ടിൽ നോർത്ത് വില്ലേജ് 644/6-2 ൽ പെട്ട സ്ഥലത്ത് സർക്കാർ നോട്ടീഫൈ ചെയ്ത 70 അടിയോളം നീളമുള്ള വീട്ടിമരമാണ് ഇവർ…

      Read More

        അന്താരാഷ്ട്ര ബാലികാ ദിനം ആഘോഷിച്ചു.

        വയനാട്:- വനിതാ – ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ബാലികാ ദിനം ആഘോഷിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ- ബേട്ടി ബാചാവോ ബേട്ടി പഠാവോ 2025 സ്കീമിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജില്ലാ വനിതാ സംരക്ഷണ ഓഫീസ്, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ എൻട്രി ഫോം ഫോർ ഗേൾസ്, സഖി വൺ സ്റ്റോപ്പ് സെന്റർ എന്നിവിടങ്ങളിലെ കുട്ടികൾക്കും സ്ത്രീ കൾക്കും വേണ്ടി വിവിധ പരിപാടികൾ, ബോധവൽക്കരണ…

        Read More

          ഹജ്ജിനു പോകുന്നവർക്ക് യാത്ര യയ്‌പ്പ് നൽകി

          പുലിക്കാട് :പുലിക്കാട് നിന്നും ഈ വർഷത്തെ ഹജ്ജ് കർമത്തിനു പോകുന്ന സുബൈദ കെസി, കദീജ കുനിയിൽ എന്നിവർക്ക് പുലിക്കാട് വാർഡ് വനിതാ ലീഗ് കമ്മിറ്റി യാത്രയയ്പ്പ് നൽകി.വാർഡ് മെമ്പർ സൗദ കൊടുവേരി ഹജ്ജിന് പോകുന്നവരെ ആദരിച്ചു. ചടങ്ങിൽ മുസ്ലിം ലീഗ്,യൂത്ത് ലീഗ് വനിതാ ലീഗ്,പ്രവർത്തകർ പങ്കെടുത്തു

          Read More

            അധ്യാപകരോടൊപ്പം ഒരു സായാഹ്നം പരിപാടി സംഘടിപ്പിച്ചു.

            വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അധ്യാപകരോടൊപ്പം ഒരു സായാഹ്നം പരിപാടി സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് കെ കെ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ സെക്രട്ടറി എം ശശി മാസ്റ്റർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഷാജൻ ജോസ് മുഖ്യപ്രഭാഷണം നടത്തി.   വാർഡ് മെമ്പർ ഷഫീല പടയൻ അധ്യാപകരെ ആദരിച്ചു. എം. ചന്ദ്രൻ മാസ്റ്റർ, ബെനിയാമിൻ മാസ്റ്റർ, കുഞ്ഞബ്ദുള്ള മാസ്റ്റർ, അസീസ് മാസ്റ്റർ,…

            Read More

            ഇ.എസ്.എ: സ്വതന്ത്ര കർഷക സംഘം പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചത് 500 ഇ-മെയിലുകൾ

            സുൽത്താൻ ബത്തേരി: പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളും കൃഷി ഭൂമിയും നിർമ്മിതികളും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കർഷക സംഘം ആരംഭിക്കുന്ന സമരപരിപാടികൾക്ക് തുടക്കം കുറിച്ചു. കേന്ദ്ര വനം പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് ജില്ലയിൽ നിന്ന് 500 ഇ- മെയിൽ അയക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് നിർവ്വഹിച്ചു.   ഇ.എസ്.എയിൽ ഉൾപ്പെട്ട സംസ്ഥാനത്തെ 131 വില്ലേജുകളിൽ 13 എണ്ണം വയനാട്ടിലാണ്. ജനവാസമുൾപ്പെടെയുള്ള 952 ച.കി.മീറ്റർ ഭൂമിയാണ്…

            Read More

            പുഞ്ചിരി ക്യാംപ് നടത്തി

            മാനന്തവാടി : വയനാടിനെ മുഖവൈകല്യ ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി മുഖവൈ കല്യ നിവാരണ ക്യാംപ് നടത്തി. ജ്യോതിർഗമയ, പോച്ചപ്പൻ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിലാണ് മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെ ആശുപത്രിയുടെ സഹകരണത്തോടെയാണ് പുഞ്ചിരി പദ്ധതി നടപ്പിലാക്കുന്നത്. മാനന്തവാടിയിൽ നടന്ന ക്യാംപ് ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് ഉദ്ഘാടനം ചെയ്തു. ബെസി പാറക്കൽ അധ്യക്ഷത വഹിച്ചു. എബിൻ പി. ഏലിയാസ്, അമൃതേഷ് ഉമേഷ് എന്നിവർ പ്രസംഗിച്ചു. ക്യാപിന് ഡോ. റിയ ഷാഹ് , ഡോ. അൻജലിൻ…

            Read More

              കൽപ്പറ്റയിൽ ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി, മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ

              കൽപ്പറ്റ: നഗരത്തിലെ വിവിധ ഭക്ഷണശാലകൾ, ബേക്കറികൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ കൽപ്പറ്റ നഗരസഭ ആരോഗ്യവിഭാഗം സ്ക്വാഡ് വ്യാപക പരിശോധന നടത്തി. മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തതിനും ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ചതിനും മൂന്ന് പ്രമുഖ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും നോട്ടീസ് നൽകുകയും ചെയ്തു.   ഹോട്ടൽ ആലിബാബ & 41 ഡിഷസ്, മലബാർ ബേക്ക്സ് & ഡ്രിങ്ക്സ്, കൽപ്പറ്റ ചുങ്കം ജംഗ്ഷന് സമീപമുള്ള വനിതാ മെസ്സ് എന്നിവർക്കെതിരെയാണ് നഗരസഭ നടപടി സ്വീകരിച്ചത്. ഹെൽത്ത് കാർഡ്, ജലപരിശോധന റിപ്പോർട്ട്…

              Read More

                നഴ്‌സുമാരുടെ സമരം: മധ്യസ്ഥ ചര്‍ച്ച തുടരാന്‍ ഹൈക്കോടതി അനുമതി

                കൊച്ചി: നഴ്‌സുമാര്‍ നടത്തുന്ന സമരത്തില്‍ മധ്യസ്ഥ ചര്‍ച്ച തുടരാന്‍ ഹൈക്കോടതിയുടെ അനുമതി. മധ്യസ്ഥ ചര്‍ച്ച തിങ്കളാഴ്ച തുടരുന്നുണ്ടെന്ന് കാണിച്ച് മധ്യസ്ഥനായ അഭിഭാഷകന്‍റെ റിപ്പോര്‍ട്ട് കോടതി അനുവദിച്ചു. തുടര്‍ന്ന് വിഷയം 30ന് പരിഗണിക്കാനായി ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് മാറ്റി. ശമ്പളവര്‍ധന ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരത്തിനെതിരേ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് കോടതി നേരത്തേ നിര്‍ദേശിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയിലെ മീഡിയേഷന്‍ സെന്‍ററില്‍ മധ്യസ്ഥ ചര്‍ച്ച നടന്നെങ്കിലും പ്രശ്‌നപരിഹാരമായില്ല. തുടര്‍ന്നാണ്…

                Read More

                പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു, ഡ്രൈവർ വെന്തുമരിച്ചു

                പാലക്കാട്: പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ ഡ്രൈവർ വെന്തുമരിച്ചു. തിരൂർക്കാട് സ്വദേശി നാസർ (29) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായത്. കണ്ടെയ്നർ ലോറിയും മറ്റൊരു ലോറിയും തമ്മിൽ കൂട്ടിയിടിച്ചതിന് പിന്നാലെ തീ ആളിക്കത്തുകയായിരുന്നു.   അപകടത്തെ തുടർന്ന് ലോറികൾക്ക് തീപിടിക്കുകയും തീ അതിവേഗം ആളിപ്പടരുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെ തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി. തീ പൂർണമായും അണച്ച ശേഷമാണ് നാസറിനെ പുറത്തെടുത്തത്.   തുടർന്ന്…

                Read More