ഫ്രീഡം റൈഡ് സംഘടിപ്പിച്ചു

    കൽപറ്റ:സ്വാതന്ത്ര്യദിനാഘോഷത്തോടു അനുബന്ധിച്ച് വയനാട് ബൈക്കേഴ്സ് ക്ലബ്ബും, റോട്ടറി ക്ലബ്ബ് കൽപറ്റയും സംയുക്തമായി”മൈ സിറ്റി ക്ലീൻ സിറ്റി ” എന്ന സന്ദേശവുമായി സൈക്കിളിൽ 40 കിലോമീറ്റർ ഫ്രീഡം റൈഡ് സംഘടിപ്പിക്കുകയുണ്ടായി . കൽപറ്റ കെ എം ഹോളിഡേയ്സ് ഹോട്ടലിൽ നിന്ന് ആരംഭിച്ച റാലി ലിയോ ഹോസ്പിറ്റൽ എംഡി ഡോ.സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്ന് എത്തിച്ചേർന്ന അറുപതോളം റൈഡേഴ്സ് കാക്കവയൽ, മീനങ്ങാടി, പച്ചിലക്കാട് കമ്പളക്കാട്, കൽപറ്റ എന്നിവടങ്ങളിലൂടെ സഞ്ചരിച്ച് കൽപറ്റയിൽ സമാപിച്ചു. തുടർന്ന് നടന്ന സമാപന യോഗത്തിൽ വയനാട് ബൈക്കേഴ്സ് ക്ലബ് പ്രസിഡൻ്റ് ഡോ. സാജിദ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ശുചിത്വമിഷൻ ജില്ല ഓഫീസറും, എൻഫോഴ്സ്മെന്റ് ഓഫീസറുമായ കെ അനൂപ് “മൈ സിറ്റി ക്ലീൻ സിറ്റി”, എന്നെ വിഷയത്തെക്കുറിച്ച് സംസാരിച്ചു. ചടങ്ങിൽ വയനാട് ജില്ലയിലെ നാഷണൽ സൈക്ലിങ് താരങ്ങളായ മൈസ ബക്കർ , ആദ്യത്യനാഥ്, ജുനൈദ്, ശ്യാംലിൻ എന്നിവരെ ആദരിച്ചു. റോട്ടറി ക്ലബ് പ്രസിഡൻ്റ് സാജൻ, സെക്രട്ടറി വിഷ്ണു, റോട്ടറി ക്ലബ് എ ജി എം ജോസ് , വയനാട് ബൈക്ക് ക്ലബ് സെക്രട്ടറി ഷൈജൽ കുന്നത്ത് , ട്രഷറർ ഹാഷിം എന്നിവർ സംസാരിച്ചു.

    Leave a Reply

    Your email address will not be published. Required fields are marked *