കുടുംബശ്രീ സംസ്ഥാനതല ട്രൈബൽ സോക്കർ ലീഗ്: വനിതാമത്സരത്തിൽ അട്ടപ്പാടിയെ തകർത്ത് മലപ്പുറം

    കുടുംബശ്രീ സംസ്ഥാനതല ട്രൈബൽ സോക്കർ ലീഗ്: വനിതാമത്സരത്തിൽ അട്ടപ്പാടിയെ തകർത്ത് മലപ്പുറം മത്സരത്തിൽ പിറന്നത് മൂന്നു ഹാട്രിക്കുകൾ കൽപ്പറ്റ: കുടുംബശ്രീ സംസ്ഥാനതല ട്രൈബൽ സോക്കർ ലീഗ് വനിതാ വിഭാഗത്തിൽ അട്ടപ്പാടിയെ തകർത്ത് മലപ്പുറം സെമിഫൈനലിൽ. ഏകപക്ഷീയമായ പത്തു ഗോളുകൾക്കാണ് മലപ്പുറത്തിന്റെ ചുണക്കുട്ടികൾ അട്ടപ്പാടിയെ നിലംപരിശാക്കിക്കളഞ്ഞത്. മലപ്പുറത്തിനു വേണ്ടി അമൃത പി. നാലും സുവർണ പി, സജിത കെ.എസ് എന്നിവർ മൂന്നു ഗോൾ വീതവും നേടി ഹാട്രിക്കും സ്വന്തമാക്കി.   ഫൈനൽ ബർത്ത് സ്വപ്നം കണ്ടെത്തിയ ഇരുടീമുകൾക്കും തുല്യസാധ്യതയാണ്…

    Read More

    രക്തദാന ക്യാമ്പ് നടത്തി

     മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. അവയവദാന സമ്മതി പത്രം മാനന്തവാടി നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ്ബ് സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. ചടങ്ങിൽ ശതാവരി മകര ആയുർവേദ ചീഫ് മെഡിക്കൽ കൺസൾട്ടന്റ് ഡോ. അരുൺ വി.നായർ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിൻ ബാബു, ആർഎംഒ ഡോ.ആർ.ജി.ഫെസിൻ, ഡെപ്യൂട്ടി സൂപ്രണ്ട്…

    Read More

    പോസ്റ്റർ പ്രകാശനം ചെയ്തു

    കൽപ്പറ്റ: മെയ് 29, 30 തീയതികളിൽ കൽപ്പറ്റ ഗവ. ഐ.ടി.ഐ യിൽ നടക്കുന്ന Spectrum Jobfair 2025-ൻ്റെ പോസ്റ്റർ പ്രകാശനം ജില്ലാ പ്ലാനിംഗ് ഓഫീസറും ജില്ലാ സ്കിൽ കമ്മറ്റി കൺവീനറുമായ എം.പ്രസാദൻ നിർവഹിച്ചു. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ശ്രീജിത്ത്, ഐ.ടി.ഐ ഗ്രൂപ്പ് ഇൻസ്ട്രക്ടർ ജീവൻ ജോൺസ്, DCIP പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഐ.ടി.ഐ വിജയിച്ചവർക്കും ഈ വർഷം പഠനം പൂർത്തിയാക്കുന്നവർക്കും തൊഴിൽ മേളയിൽ പങ്കെടുക്കാം

    Read More

    വിവിധ പദ്ധതികളുടെ സംയുക്ത ഉദ്ഘാടനം നിർവ്വഹിച്ചു.

    അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്ത് സിഡിഎസിന്റെ പൊതുസഭയും, സിഡിഎസ് ലെ അഗ്രി മേഖലയിലെ പ്രൊഡ്യൂസർ ഗ്രൂപ്പ് ഗ്രീൻ ഫ്രൂട്ട്, മൃഗസംരക്ഷണ മേഖലയിലെ പ്രൊഡ്യൂസർ ഗ്രൂപ്പ് ഗോശാല, ഒരുമ എന്നിവയുടെയും സംയുക്ത ഉദ്ഘാടനം അമ്പലവയൽ സർവീസ് സഹകരണ ബാങ്ക് ഹാളിൽ വച്ച് ചെയർപേഴ്സൺ ശ്രീമതി നിഷ രഘുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് നിർവഹിച്ചു. പ്രൊഡ്യൂസർ ഗ്രൂപ്പ്കൾക്കുള്ള ഇൻഫ്രാ സ്ട്രക്ചർ ഉപകാരണ വിതരണോദ്ഘാടനം ജില്ലാ മിഷൻ കോഡിനേറ്റർ ബാലസുബ്രഹ്മണ്യൻ നിർവഹിച്ചു കൊണ്ട് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ…

    Read More

    സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് : ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഞായറാഴ്ച ആറ് ജില്ലകളില്‍ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. തുലാവർഷമായതിനാല്‍ ഉച്ചക്ക് ശേഷം ഇടിവെട്ടിയുള്ള മഴക്കായിരിക്കും സാധ്യതയെന്നും വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. മലയോര മേഖലയിലും വനത്തിലും കൂടുതല്‍ മഴ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

    Read More

      ഏജന്റുമാരുടെ ജില്ലാ സംഗമം സംഘടിപ്പിച്ചു

      ദേശീയ സമ്പാദ്യ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ എം.പി.കെ.ബി.വൈ ഏജന്റുമാരുടെ ജില്ലാ സംഗമം സംഘടിപ്പിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ആവര്‍ത്തന നിക്ഷേപ സമാഹരണത്തില്‍ മികച്ച പ്രകടനം കൈവരിച്ച ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസുകളിലെ എം.പി.കെ.ബി.വൈ ഏജന്റ്മാരെ അനുമോദിച്ചു. സ്റ്റുഡന്റ്‌സ് സേവിങ്‌സ് സ്‌കീം നടത്തിപ്പില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ദ്വാരക എ.യു.പി സ്‌കൂളിന് അവാര്‍ഡ് നല്‍കി. വിവിധ പോസ്റ്റല്‍ സേവിങ്‌സ് പദ്ധതികളെ കുറിച്ച് പരിപാടിയില്‍ ക്ലാസ്സ് നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല സംഗമം കോഴിക്കോട് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍…

      Read More

      മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

      മാനന്തവാടി: കോഴിക്കോട് മെഡിക്കൽ കോളേജ്ഡോക്ടർ സാജു മെമ്മോറിയൽ PCU വും പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം മാനന്തവാടിയും നേതൃത്വം നൽകി കമ്മന മംഗളോദയ വായനശാല, എസ് ഐ എച്ച് കുരിശിങ്കൽ, ഗോത്രദീപം ഗ്രന്ഥാലയം പൂളക്കൽ, സൗഹൃദ കുരിശിങ്കൽ, അക്ഷരജ്യോതി കാവനക്കുന്ന്, ഉദയ വായനശാല കൊയിലേരി, തുടങ്ങിയവരുടെ സംഘാടകത്വത്തിൽ കമ്മന നവോദയം എൽപി സ്കൂളിൻ്റെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദഗ്ധ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമായ മെഡിക്കൽ ക്യാമ്പിലേക്ക് 250 ഓളം ആളുകൾ ചികിത്സ…

      Read More

        പിറന്ന മണ്ണിൽ ജീവിക്കാനുള്ള പ്രതിഷേധം; വന്യമൃഗ ശല്യത്തിൽ പ്രതിഷേധിച്ച് പഴൂരിൽ നടത്തിയ സമരം ആളിക്കത്തി.

        ചീരാൽ: ചീരാൽ പ്രദേശത്ത് കഴിഞ്ഞ മാസങ്ങളായി അനുഭവിക്കുന്ന വന്യമൃഗശല്യത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ആളിക്കത്തി. പഴൂരിലെ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ സമരത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന ശശീന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗംഗാധരൻ അത്തർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ , തുടങ്ങിയ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും, ആക്ഷൻ കമ്മിറ്റി അംഗങ്ങളും സമരത്തിന് നേതൃത്വം നൽകി.   ഇന്നത്തെ…

        Read More

        പഞ്ചായത്ത് തിരഞ്ഞെടുപ്പ്; ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലുള്ള മുഴുവൻ വോട്ടർമാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം: മുസ്ലിം ലീഗ്

        മാനന്തവാടി : 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലുള്ള മുഴുവൻ വോട്ടർമാരെയും പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. 2020 പഞ്ചായത്ത് തിരഞെടുപ്പിനു ശേഷം നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകൾ നടക്കുകയും പട്ടികകൾ പുതുക്കുകയും ചെയ്തതാണ്. എന്നാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് 2020 ലെ പട്ടിക അടിസ്ഥാനമാക്കിയത് രാഷ്ട്രീയ താൽപര്യം മുൻനിർത്തിയാണ്. മാത്രമല്ല ഇപ്പോൾ സർക്കാർ പ്രസിദ്ധീകരച്ച വോട്ടർ പട്ടികയിൽ അബദ്ധങളുടെ ഘോഷയാത്രയാണ്. യാതൊരു ഗൃഹപാഠവുമ്മില്ലാതെ കമ്മട്ടത്തിൽ…

        Read More

          മൂന്നാമത് അഖിലകേരള ഫൈവ്‌സ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു

          മില്ല്മുക്ക് :ആപ്പിൾ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച മൂന്നാമത് അഖിലകേരള ഫൈവ്‌സ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് വിജയകരമായി സമാപിച്ചു. ഫ്ലഡ് ലൈറ്റ് സൗകര്യത്തോടെ നടത്തിയ ടൂർണമെന്റിൽ 16 ടീമുകൾ പങ്കെടുത്തു. മത്സരത്തിൽ അൽവളവ് എഫ്.സി പനമരം ജേതാക്കളായി കിരീടം സ്വന്തമാക്കി. അൽ ജസീറ എഫ്.സി മില്ലുമുക്ക് റണ്ണറപ്പായി.

          Read More