തൂഫാൻ ദി നാർക്കോ ഹണ്ട്; പോലീസിന്റെ സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

പനമരം: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. 03.09.2026 വ്യാഴാഴ്ച്ച രാവിലെ മുതൽ പനമരം ഫിറ്റ്‌കാസ ടർഫിൽ നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ അഡിഷണൽ എസ്.പി എൻ.ആർ ജയരാജ്‌ നിർവഹിച്ചു. മാനന്തവാടി എ.എസ്.പി കാർത്തിക് ബാലകുമാർ ഐ.പി.എസ് അധ്യക്ഷനായി. ഡിവൈ.എസ്.പി.മാരായ എം.എം. അബ്ദുൾ കരീം, എം.പി. രാജേഷ്, കെ.പി. സുരേഷ്ബാബു, ഷജു ജോസഫ്, സബ് ഇൻസ്‌പെക്ടർ എം. നൗഷാദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 

മാനന്തവാടി, ബത്തേരി, കൽപ്പറ്റ സബ് ഡിവിഷനുകൾ, ഡി എച്ച് ക്യു, സ്പെഷ്യൽ യൂണിറ്റ് എന്നിങ്ങനെ 5 ടീമുകൾ അണി നിരന്നു. ആവേശകരമായ ടൂർണമെന്റിൽ കല്പറ്റ സബ് ഡിവിഷൻ ഒന്നാം സ്ഥാനവും ബത്തേരി സബ് ഡിവിഷൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മാനന്തവാടി എ.എസ്.പി കാർത്തിക് ബാലകുമാർ വിജയികൾക്കുള്ള സമ്മാന ദാനം നിർവഹിച്ചു. ഡി.എഫ്.ആർ.എ മെമ്പർമാരായ ബി. ഷമീർ, കെ. മുഹമ്മദ്‌ റഫീഖ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. 05.09.2026 ശനിയാഴ്ച രാവിലെ കല്പറ്റയിൽ ലഹരിവിരുദ്ധ മാരത്തൺ നടത്തും

 

Leave a Reply

Your email address will not be published. Required fields are marked *