സാബു കെ.മാത്യൂ അനുസ്മരണ വോളി ബോൾ നാളെ

    പുൽപ്പള്ളി: മുൻ പഞ്ചായത്ത് അംഗവും പൊതുപ്രവർത്തകനും കലാ സാംസ്കാരിക വേദികളിൽ നിറ സാന്നിധ്യവുമായിരുന്ന സാബു കെ മാത്യം വിന്റെ അനുസ്മരണാർത്ഥം വേലിയമ്പം പ്രിയദർശ്ശിനിസംഘടിപ്പിക്കുന്ന അഖില വയനാട് വോളിബോൾടൂർണ്ണമെന്റ് നാളെ ആരംഭിക്കും.  ദേവി വിലാസം വോക്കഷണൽ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കി ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വൈകുന്നേരം 6 മണിക്ക് മത്സരങ്ങൾ ആരംഭിക്കും അനുസ്മരണ യോഗം പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു പ്രകാശൻ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും പങ്കെടുക്കും.. പ്രിയദർശിനി…

    Read More

    ഭരണഭാഷാ വാരാഘോഷം: ജില്ലാ പോലീസ് വിവിധ പരിപാടികൾ നടത്തി

    കൽപ്പറ്റ: 2023 വർഷത്തെ മലയാള ദിനാഘോഷത്തോടും ഭരണഭാഷാ വാരാഘോഷത്തോടുമനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ഓഫീസ്, ഡി.എച്ച്.ക്യൂ, വിവിധ സ്റ്റേഷനുകൾ, സ്‌പെഷ്യൽ യൂണിറ്റുകൾ എന്നിവിടങ്ങളിൽ പരിപാടികൾ നടത്തി. നവംബർ ഒന്നിന് രാവിലെ 11ന് വയനാട് ജില്ലാ പോലീസ് ഓഫീസിൽ ജില്ലാതല ഉദ്ഘാടനവും ഭരണ ഭാഷാ പ്രതിജ്ഞയും ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസ് നിർവഹിച്ചു. അഡീഷണൽ എസ്.പി വിനോദ് പിള്ള, ഡിവൈ.എസ്.പിമാരായ എൻ.ഒ. സിബി(സ്‌പെഷ്യൽ ബ്രാഞ്ച്), എം.യു. ബാലകൃഷ്ണൻ(നാർകോടിക് സെൽ), അബ്ദുൾ ഷെരീഫ്(ബത്തേരി),…

    Read More

    കാട്ടാനയെ ചതുപ്പിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി

    ബത്തേരി: ഇരുളം ചേലക്കൊല്ലിയിൽ കാട്ടാനയെ ചതുപ്പിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഇരുളം ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ ചേലക്കൊല്ലിയിലാണ് ഇന്ന് രാവിലെ ആറരയോടെ കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പിൻകാൽ പൂർണമായും ചതുപ്പിൽ താഴ്ന്ന നിലയിലാണ്. ഇരുളം-മൂന്നാനക്കുഴി റോഡിൽ നിന്ന് 20 മീറ്ററോളം മാറിയാണ് ജഡമുള്ളത്. ഇതിന് അൻപത് മീറ്ററോളം അകലെയാണ് സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ എ ഐ ഫെൻസിങ് സംവിധാനമുള്ളത്. സ്വകാര്യ എസ്റ്റേറ്റിനും ഞാളൂർ പറമ്പിൽ സുബ്രഹ്‌മണ്യന്റെ വീടിനും ഇടയിലെ വനത്തിനുള്ളിലാണ് ജഢം കണ്ടെത്തിയ്. ഏറെക്കാലമായി പ്രദേശത്തുണ്ടായിരുന്ന…

    Read More

    ബത്തേരി സർവജനയിൽ കായിക മാമാങ്കത്തിന് തുടക്കം കുറിച്ചു; സ്പോർട്സ് കിറ്റ് അൺബോക്സ് ചെയ്തു

    സുൽത്താൻ ബത്തേരി: ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി വാങ്ങിയ കായിക ഉപകരണങ്ങളുടെ അൺബോക്സിംഗ് നിർവഹിച്ചുകൊണ്ട് സ്കൂളിലെ കായിക മാമാങ്കത്തിന് തുടക്കമായി. ദേശീയ നീന്തൽ കോച്ചും സർവജന ഹെഡ്മിസ്ട്രസുമായ ബിജി വർഗീസ് അൺബോക്സിംഗ് ചടങ്ങ് നിർവഹിച്ചു. സംസ്ഥാന കായികതാരം മാസ്റ്റർ ജ്യോതിഷ് വി കായിക ഉപകരണങ്ങൾ ഏറ്റുവാങ്ങി.ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീജൻ ടി.കെ, എസ്.എം.സി ചെയർമാൻ സുഭാഷ് ബാബു സി, പ്രിൻസിപ്പൽ പി.എ അബ്ദുൾ നാസർ, അധ്യാപകരായ ബിനു സി, സുനിൽകുമാർ വി.കെ, അനിൽ…

    Read More

      പുളിഞ്ഞാൽ ബാലസഭ ഓണാഘോഷം നടത്തി

      പുളിഞ്ഞാൽ: ടൗൺ ബാലസഭയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവിതരണവും നടത്തി. ബാലസഭ ആർ.പി സുമ എം അധ്യക്ഷത വഹിച്ചു.സി.പി അബ്ദുൽ ജബ്ബാർ,സാജിദ് കെ പ്രസംഗിച്ചു. നസ്രിയ പി, ആദിദേവ്, അൽസിയ ജെ തുടങ്ങിയവർ നേതൃത്വം വഹിച്ചു.

      Read More

        അക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍ക്കും ഓവര്‍സീയര്‍മാര്‍ക്കും സാങ്കേതിക പരിശീലനം പരിപാടി സംഘടിപ്പിച്ചു.

        കൽപ്പറ്റ: വി.ബി-ജി റാം ജി പദ്ധതിയുടെ ഭാഗമായി കിലയുടെ ആഭിമുഖ്യത്തില്‍ ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലെ അക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍ക്കും ഓവര്‍സീയര്‍മാര്‍ക്കുമായി സാങ്കേതിക പരിശീലന പരിപാടി സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യാ ലിഷു അധ്യക്ഷയായ പരിപാടിയില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീന സുബൈര്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഫൈസല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്‌സി ബാബു, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സുധീര്‍, ജില്ലാ…

        Read More

          കോക്രോച്ച് ജനതാ പാർട്ടി എന്ത്? എങ്ങനെ രൂപം കൊണ്ടു? പിന്നിൽ ആര്?

          കാലാകാലങ്ങളായി ഒട്ടനവധി പ്രതിഷേധങ്ങൾക്കും വേറിട്ട സമര മാതൃകകൾക്കും സാക്ഷ്യം വഹിച്ച രാജ്യമാണ് ഇന്ത്യ. വിവിധ വിഷയങ്ങളിൽ ഭരണകൂടങ്ങളെ തിരുത്തിച്ച ചരിത്രമുള്ള നിരവധി യുവജന മുന്നേറ്റങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമ (സി എ എ) വിരുദ്ധ സമരത്തിൽ രാജ്യത്തെ കലാലയങ്ങൾ ഒന്നടങ്കം അണിനിരന്നത് ഇത്തരം ജനകീയ പ്രക്ഷോഭങ്ങളുടെ സമീപകാല ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണ്. മുൻകാലങ്ങളിൽ തെരുവുകളിലാണ് സാധാരണയായി സമരങ്ങൾ പൊട്ടിപ്പുറപ്പെടാറുള്ളത്. ഒരു പ്രദേശത്ത് നിന്ന് തുടങ്ങി, പ്രമേയത്തിന്റെ തീവ്രത അനുസരിച്ച് പ്രതിഷേധം മറ്റു പലയിടങ്ങളിലേക്കും പടരുന്നതായിരുന്നു…

          Read More

            നിതിൻ രാജിന്റെ മരണം; ഏപ്രിൽ 28ന് സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ച് ആക്ഷൻ കൗൺസിൽ

            തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ഏപ്രിൽ 28ന് സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്‌ത്‌ നിതിൻ രാജ് ആക്ഷൻ കൗൺസിൽ. നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും അതിൽ കടുത്ത ദുരൂഹതയുണ്ടെന്നും ആരോപിച്ചാണ് 52 ദലിത് സംഘടനകൾ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. മെഡിക്കൽ കോളജിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ചുവെന്ന് പറയുന്ന സ്ഥലത്ത് രക്തപ്പാടുകളോ ശരീരത്തിൽ വീഴ്ചയുടെ ആഘാതത്തിലുള്ള മുറിവുകളോ ഇല്ലെന്നത് മരണത്തിലെ അസ്വാഭാവികത വർധിപ്പിക്കുന്നുവെന്ന്…

            Read More

            ചീരാൽ വെള്ളചലിൽ വീണ്ടും പുലി. കോഴികളെ പിടികൂടി.

            വെള്ളച്ചാൽ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി. വിജയകുമാർ (കുട്ടൻ) എന്നിവരുടെ വീട്ടിൽ നിന്നും ഇന്നലെ രാത്രി അഞ്ച് കോഴികളെ പുലി പിടിച്ചു. പുലി അടുത്ത തോട്ടത്തിലേക്ക് ചാടി പോകുന്നത് കണ്ടതായി കുട്ടൻ പറഞ്ഞു. ചീരാൽ വെള്ളച്ചാൽ നമ്പ്യാർകുന്ന് പ്രദേശങ്ങളിലായി വന്യമൃഗസല്യം രൂക്ഷമാവുകയാണ്. കഴിഞ്ഞ മൂന്നുമാസത്തോളമായി പ്രദേശത്ത് നിരന്തരം ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നുണ്ട്.

            Read More

            എൽ.എസ്.ഡി സ്റ്റാമ്പും കഞ്ചാവുമായി കർണാടക സ്വദേശികൾ പിടിയിൽ

            ബത്തേരി : ബാംഗ്ലൂർ കല്യാൺ നഗർ സ്വദേശി ഗംഗാധര (38), വിദ്യറാണിപുരം സ്വദേശി ജെ. ധൃവകുമാർ (43), വിജയ നഗർ സ്വദേശിഎൻ പ്രദീപ്‌ (32), എന്നിവരാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും നടത്തിയ പരിശോധനയിൽ പിടിയിലായത്. 09.10.2024 ശനിയാഴ്ച വൈകീട്ടോടെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് 0.11 ഗ്രാം തൂക്കം വരുന്ന രണ്ട് സ്ട്രിപ്പുകളിലായി 9 എൽ.എസ്. ഡി സ്റ്റാമ്പും 18.57 ഗ്രാം കഞ്ചാവുമായി ഇവർ പിടിയിലാവുന്നത്. ഇവർ സഞ്ചരിച്ചിരുന്ന…

            Read More