ഊര്‍ജ സംരക്ഷണ വലയം സംഘടിപ്പിച്ചു

കൽപ്പറ്റ : പൊതുവിദ്യഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം എന്‍ എസ്. എസ്. യൂണിറ്റുകളുടെ കീഴില്‍ നടത്തി വരുന്ന ഊര്‍ജ സംരക്ഷണ സാക്ഷരതാ യജ്ഞം പദ്ധതിയുടെ ഭാഗമായി വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസിന്റെ നേതൃത്വത്തില്‍ ഊര്‍ജ സംരക്ഷണ വലയം സംഘടിപ്പിച്ചു. ചൂരല്‍മല ജംഗ്ഷനില്‍ നടന്ന പരിപാടി മേപ്പാടി പഞ്ചായത്ത് മെമ്പര്‍ സി.കെ നൂറുദീന്‍ ഉദ്ഘാടനം ചെയ്തു. വെള്ളാര്‍മല ജി.വി.എച്ച്.എസ്. എസ് പ്രിന്‍സിപ്പാള്‍ എല്‍.എല്‍ ഭവ്യലാല്‍, എന്‍.എസ്. എസ്. കോര്‍ഡിനേറ്റര്‍ എന്‍.വി ദിവ്യ, എന്‍.എസ്.എസ് വളണ്ടിയര്‍മാരായ മുഹമ്മദ് ഫാദില്‍, ദില്‍ജിത്ത് മനോജ്, പ്രീതി…

Read More

    വയനാട് ജില്ലാ പോലീസ് അത്‌ലറ്റിക് മീറ്റിന് തുടക്കം

    വയനാട് ജില്ലാ പോലീസ് അത്‌ലറ്റിക് മീറ്റിന് തുടക്കം   മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം നിർവഹിച്ചു   കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് അത്‌ലറ്റിക് മീറ്റിന് മാർച്ച് പാസ്റ്റോടെ മരവയലിലുള്ള എം.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ വർണാഭ തുടക്കം. പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു അത്‌ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്ത് മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ചു. വിശിഷ്ട അതിഥിയായ മുൻ ഇന്ത്യൻ വനിതാ ബാസ്കറ്റ്ബോൾ ടീം ക്യാപ്റ്റൻ പി.എസ്. ജീനയും മന്ത്രിയും…

    Read More

      ആപ്ത മിത്ര വളണ്ടിയര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

      ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും സഹകരണത്തോടെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിക്കുന്ന യുവ ആപ്താ മിത്ര സപ്തദിന പരിശീലനത്തിന് തുടക്കമായി. മാനന്തവാടി മുദ്രമൂല മോറിയാമല റിട്രീറ്റ് സെന്ററില്‍ നടന്ന പരിശീലനം സബ് കളക്ടര്‍ അതുല്‍ സാഗര്‍ ഉദ്ഘാടനം ചെയ്തു. ദുരന്ത സാഹചര്യങ്ങളില്‍ ഫസ്റ്റ് ലൈന്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ യുവാക്കളെ സജ്ജരാക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, പോലീസ്, അഗ്നിരക്ഷാസേന, എക്‌സൈസ്, വനം, ആരോഗ്യ വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ…

      Read More

        തദ്ദേശം : അന്തിമ പട്ടികയിൽ വയനാട്ടിൽ6,39,444 വോട്ടർമാർ

        കൽപറ്റ: 2024ൽ പാർലമെന്റിലേക്കു നടന്ന പൊതുതിരഞ്ഞെടുപ്പിനെയും ഉപതിരഞ്ഞെടുപ്പിനെയും അപേക്ഷിച്ച് വയനാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർമാരുടെ എണ്ണം കുറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനു പ്രസിദ്ധപ്പെടുത്തിയ അന്തിമ പട്ടികയിൽ ജില്ലയിൽ മാനന്തവാടി, ബത്തേരി, കൽപറ്റ നിയമസഭാ മണ്ഡലങ്ങളിലായി 6,39,444 വോട്ടർമാരാണുള്ളത്. ഇതിൽ 3,09,218 പുരുഷൻമാരും 3,30,211 സ്ത്രീകളും അഞ്ച് ട്രാൻസ് ജെൻഡറും ഉൾപ്പെടും. 10 പ്രവാസി വോട്ടർമാരും ജില്ലയിലുണ്ട്. 2024 നവംബർ 13ന് വയനാട് പാർലമെന്റ് മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജില്ലയിൽ 6,41,179 പേർക്കായിരുന്നു വോട്ടവകാശം. 2014 ഏപ്രിൽ 26ലെ പൊതു…

        Read More

          ലിംഗനിർണയ നിരോധന നിയമം: ജില്ലാതല പരിശീലനം സംഘടിപ്പിച്ചു

          കൽപ്പറ്റ: ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം കർശനമായി നിരോധിക്കുന്ന പി.സി.പി.എൻ.ഡി.ടി നിയമത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി ഹോട്ടൽ ബ്രഹ്മഗിരിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ടി. രേഖ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പെൺഭ്രൂണഹത്യ തടയുക, സ്ത്രീ-പുരുഷ അനുപാതം സന്തുലിതമായി നിലനിർത്തുക, ലിംഗവിവേചനം പൂർണ്ണമായും ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കിയ പി.സി.പി.എൻ.ഡി.ടി നിയമം കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് ജില്ലയിലെ സ്‌കാനിംഗ് സെൻ്ററുകളിൽ പ്രവർത്തിക്കുന്നവർക്ക് അവബോധമുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.  …

          Read More

            ബിർസ മുണ്ട അൺ സങ്‌ ഹീറോ അവാർഡ് നേടി സുകു കണ്ടാമല.

            പുൽപ്പള്ളി : തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി വി ഡി സതീശൻ ജൻ ജാതീയ ഗരിമ ഉത്സവ് 20026 ഉദ്ഘാടനം ചെയ്തു.   കെ എ തുളസി ( പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ) അധ്യക്ഷ സ്ഥാനം വഹിച്ച ചടങ്ങിലാണ് അവാർഡ് ലഭിച്ചത് .       മുള്ളുക്കുറുമ ഗോത്ര നൃത്ത പാരമ്പര്യവും ശാസ്ത്രീയ നൃത്തരൂപങ്ങളും ഒരുപോലെ നെഞ്ചിലേറ്റി, അവ വരും തലമുറകൾക്ക് പകർന്നുനൽകാൻ തന്റെ ജീവിതം സമർപ്പിച്ച…

            Read More

            സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നു; പൊതുജനങ്ങൾക്കായി ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദ്ദേശം

            തിരുവനന്തപുരം:  സംസ്ഥാനത്ത് പൊതുവെ ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കേരളത്തിൽ ഇന്ന് (10/09/2026) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.   ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്:   – പകൽ 11 മണി മുതൽ ഉച്ചകഴിഞ്ഞ്…

            Read More

              കണ്ണൂരില്‍ എട്ടു വയസുകാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; കളിക്കാന്‍ പോയ കുട്ടി കാല്‍ വഴുതി കുളത്തില്‍ വീണതെന്ന് നിഗമനം

              കണ്ണൂര്‍: കണ്ണൂര്‍ പട്ടുവത്ത് എട്ട് വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടുവം ഗവണ്മെന്റ് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥി കെ പി അമാന്‍ ആണ് മരിച്ചത്. കളിക്കാന്‍ പോയ കുട്ടി മടങ്ങിയെത്താത്തിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടി കാല്‍ വഴുതി കുളത്തില്‍ വീണതാണെന്നാണ് നിഗമനം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

              Read More

              മാനന്തവാടി മുനിസിപ്പാലിറ്റി കേരളോത്സവം; ക്രിക്കറ്റ് ടൂർണമെന്റിൽ റിബൽസ് മാനന്തവാടി ജേതാക്കൾ

              മാനന്തവാടി : മാനന്തവാടി മുനിസിപ്പാലിറ്റി കേരളോത്സവത്തിൽ ക്രിക്കറ്റ് ടൂർണമെന്റിൽ റിബൽസ് മാനന്തവാടി ജേതാക്കളായി. തുടർച്ചയായി എട്ടാം വർഷമാണ് ക്ലബ്ബ് ഈ നേട്ടം കരസ്ഥമാക്കുന്നത്. ടൂർണമെന്റിൽ 17 ടീമുകൾ മത്സരിച്ചു. ഗിരീഷ് കോറോം, ചിക്കു, ശ്രേയസ് കാന്ത് എന്നിവർ ടൂർണമെന്റിലെ മത്സരങ്ങൾ നിയന്ത്രിച്ചു

              Read More

              മുഖ്യമന്ത്രിക്ക് കരിങ്കൊടി: യൂത്ത് ലീഗ് നേതാക്കൾ കരുതൽ തടങ്കലിൽ

              പനമരം: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്താന്‍ ശ്രമിച്ച യൂത്ത് ലീഗ് പനമരം പഞ്ചായത്ത് നേതാക്കളെ പനമരം പോലീസ് കരുതല്‍ തടങ്കലിലാക്കി.  പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സാലിഹ് ദയരോത്ത്, ഭാരവാഹികളായബാവ ഷാനവാസ്, അജ്മല്‍ തിരുവാള്‍, നൗഫല്‍ വടകര, ലത്തീഫ് സി പി,  അര്‍ഷാദ് മഞ്ചേരി തുടങ്ങിയവരാണ് കരുതല്‍ തടങ്കലിലാക്കിയത്

              Read More