പരിയാരമുക്ക്: തരുവണ റെയ്ഞ്ച് നബിദിന റാലിയിലും വിവിധ തലങ്ങളിൽ നടന്ന ദഫ് മത്സരങ്ങളിലും മികച്ച വിജയം നേടി ചാമ്പ്യന്മാരായ ദാറുൽ ഉലൂം മദ്റസയിലെ വിദ്യാർത്ഥികളെ മാനേജ്മെന്റും സ്റ്റാഫ് കൗൺസിലും ചേർന്ന് അനുമോദിച്ചു. വിജയികളായ പ്രതിഭകൾക്കും ദഫ് പരിശീലകർക്കുമുള്ള ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
സദർ മുഅല്ലിം ഉസ്മാൻ ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനം അനസ് വാഫി ഉദ്ഘാടനം ചെയ്തു. മഹല്ല് ഭാരവാഹികളും അധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
