കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം
കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന് പുറപ്പെടുന്ന സർവീസ്, തുടർന്ന് 3 മണിക്ക് വിംസ് ആശുപത്രിയിൽ നിന്ന് കൽപ്പറ്റ–മെഡിക്കൽ കോളേജ് വഴി കോഴിക്കോട് എത്തുകയും രാത്രി 9.45ന് വീണ്ടും വിംസ് ആശുപത്രിയിൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മേപ്പാടിയിലേക്കുള്ള രാത്രിയാത്രയിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾക്ക് ഈ സർവീസ് വലിയ ആശ്വാസമാകും. ഇതോടൊപ്പം…
