വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ ജനുവരി 24,25 തീയ്യതികളിൽ

    മാനന്തവാടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ ജനുവരി 24,25 തീയ്യതികളിൽ നടത്തപ്പെടുന്നു. 24ആം തീയ്യതി അഞ്ചുമണിക്ക് കൊടി ഉയർത്തൽ, തുടർന്ന് സന്ധ്യാനമസ്കാരം, പ്രസംഗം, ആധ്യാത്മിക സംഘടനകളുടെ വാർഷികം, സ്നേഹവിരുന്ന് എന്നിവയും ഇരുപത്തിയഞ്ചാം തീയ്യതി എട്ടുമണിക്ക് പ്രഭാത നമസ്കാരം തുടർന്ന് വിശുദ്ധ മൂന്നിന്മേൽ കുർബാന, മധ്യസ്ഥ പ്രാർത്ഥന, പ്രസംഗം, 80 വയസ്സിന് മുകളിൽ പ്രായമുള്ള മാതാപിതാക്കളെ ആദരിക്കൽ, പ്രദിക്ഷണം,നേർച്ച ഭക്ഷണം എന്നിവ ഉണ്ടായിരിക്കും. കൊടിയിറക്കുന്നതോടെ ഈ വർഷത്തെ തോമസ്ലീഹയുടെ പെരുന്നാൾ സമാപിക്കും.

    Read More

      വിനോദ-വിജ്ഞാന ഉത്സവത്തിന് കൊച്ചി ഒരുങ്ങി; സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാം പതിപ്പിന് 28 ന് കൊടിയേറും

      കൊച്ചി: ആഗോളതലത്തിലെ പുതിയ മാറ്റങ്ങളെയും നവ ആശയങ്ങളെയും കേരളത്തിന്റെ മണ്ണിലേക്ക് ആവാഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പിന് ജനുവരി 28 ന് വൈകുന്നേരം കൊച്ചിയിൽ തിരിതെളിയും. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടക്കുന്ന ഈ വിജ്ഞാന-വിനോദ ഉച്ചകോടിയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ജനുവരി 29 മുതൽ ഫെബ്രുവരി ഒന്നു വരെ നാലു ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയുടെ ഔദ്യോഗിക ഉദ്ഘാടനമാണ് 28ന് നടക്കുക. കിൻഫ്ര കൺവൻഷൻ സെന്ററിലാണ് പ്രധാനമായ രണ്ട് വേദികൾ പ്രവർത്തിക്കുക. ഐക്യരാഷ്ട്രസഭയുടെ ‘പാക്ട്…

      Read More

        ഫെബ്രുവരി 12,ദേശീയ പണിമുടക്ക് വിജയിപ്പിക്കണം: ഐഎന്‍ടിയുസി

        കല്‍പ്പറ്റ:ലേബര്‍ കോഡുകള്‍ അശാസ്ത്രീയമായി തയ്യാറാക്കി രാജ്യത്തെ തൊഴിലാളികളോട് യുദ്ധ പ്രഖ്യാപനം നടത്തുകയും തൊഴിലാളികളെ ആധുനിക അടിമത്വത്തിലേക്ക് നയിക്കുന്ന നയം പിന്തുടരുകയും തൊഴിലുറപ്പ് പദ്ധതി പേരുമാറ്റിക്കൊണ്ട് അട്ടിമറിക്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ ഫെബ്രുവരി 12ന് ദേശീയ ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ ഐഎന്‍ടിയുസി ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. മഹാത്മാഗാന്ധി വിഭാവനം ചെയ്ത,യുപിഎ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ തൊഴിലുറപ്പ് പദ്ധതി പേരുമാറ്റി ആര്‍എസ്എസ് വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതും ലേബര്‍ കോഡുകളില്‍ അശാസ്ത്രീയ…

        Read More

          എസ് എഫ് ഐ കോട്ടത്തറ ഏരിയ സമ്മേളനം നടത്തി.

          കണിയാമ്പറ്റ :എസ് എഫ് ഐ കോട്ടത്തറ ഏരിയ സമ്മേളനം കേന്ദ്രകമ്മിറ്റി അംഗം സ:പി അക്ഷര ഉത്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി പ്രസിഡന്റ്‌ സ:കൃഷ്ണ ഭട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഏരിയ ജോ.സെക്രട്ടറി സ:അതുൽ ശങ്കർ രക്തസാക്ഷി പ്രമേയവും ഏരിയ സെക്രട്ടറി സ:നീരജ് കെ ഇന്ദ്രൻ പ്രവർത്തനറിപ്പോർട്ടും സ:അഭിൻ ബാബു സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.സ്വാഗതസംഘം ചെയർമാൻ സ:ടി എസ് സുരേഷ് സ്വാഗതവും വൈസ് ചെയർമാൻ സ:ലത്തീഫ് മേമാടൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ :- (പ്രസിഡന്റ് )സ:നിരഞ്ചു കെ ഇന്ദ്രൻ, സെക്രട്ടറി…

          Read More

            ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതരുടെ ദുരവസ്ഥ-അനുകൂലമായ തീരുമാനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക്‌ വീണ്ടും കത്തയച്ച്‌ പ്രിയങ്ക ഗാന്ധി എം. പി

            കല്പറ്റ: ചൂരൽമലയിലെ ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളണമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തിന് നൽകിയ വായ്പ ഗ്രാന്റായി മാറ്റണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രിയങ്ക ഗാന്ധി എം.പി. പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ചു   ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട വയനാടിന് കേന്ദ്ര സഹായങ്ങൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ കേരളത്തിലെ മുഴുവൻ എംപിമാരും ഒന്നിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേ 2024 ഡിസംബറിൽ നേരിൽ കണ്ടിരുന്നു. തുടർന്ന് ചൂരൽമല ദുരന്തത്തിന് ആറ് മാസത്തിനു ശേഷം പുനരധിവാസത്തിന് വായ്പയായി…

            Read More

              ആദ്യ സംഭാവന സ്വീകരിച്ചു.

              മാനന്തവാടി: എടവക അമ്പലവയൽ പൊടിക്കളം ശ്രീ കുരുമ്പ ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 9 മുതൽ 13 വരെ നടത്തപ്പെടുന്ന തിറ മഹോത്സവത്തിൻ്റെ ആദ്യ സംഭാവന അഷ്റഫ് മച്ചിഞ്ചേരിയിൽ നിന്നും ക്ഷേത്ര കമ്മിറ്റി ഖജാൻജി മലയിൽ ബാബു സ്വീകരിച്ചു, പ്രസി: സി കെ അനന്ത റാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പുനത്തിൽ രാജൻ, ചക്രപാണി, കക്കോട്ട് ബാബു, ഷിനോജ് മലയിൽ, സിന്തു സനൽ,എൻ ഗിരീഷ് എന്നിവർ സംബന്ധിച്ചു.

              Read More

                ആം ആദ്‌മി പാർട്ടി പാതിവില തട്ടിപ്പ്കലക്ട്രേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു

                കൽപ്പറ്റ: പാതിവില തട്ടിപ്പിന് ഇരയായ ആളുകൾക്ക് നഷ്‌ടപ്പെട്ട പണം തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ആം ആദ്‌മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരകളോടൊപ്പം കലക്ട്രേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പാതിവില തട്ടിപ്പ് ആക്ഷൻ കൗൺസിൽ സംസ്ഥാന കോർഡിനേറ്റർ അഡ്വ ബേസിൽ ജോൺ സമരം ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്തും കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. പാതിവില തട്ടിപ്പിന് ഇരയായ ആളുകൾക്ക് നഷ്‌ടപ്പെട്ട പണം തിരിച്ചു നൽകുക, അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുക, തട്ടിപ്പിന് കൂട്ടു…

                Read More

                  സി.പി.മൊയ്‌ദു ഹാജിയെ മുസ്ലിം ലീഗ് ആദരിച്ചു

                  മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട,മുസ്ലിം ലീഗ് മുൻ നിയോജക മണ്ഡലം പ്രസിഡന്റ് കൂടിയായിരുന്ന സി.പി.മൊയ്‌ദു ഹാജിയെ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു.പ്രസിഡന്റ് ദയരോത് അബ്ദുള്ള അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി ഉസ്മാൻ പള്ളിയാൽ സ്വാഗതം പറഞ്ഞു.അടിക്കടി മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിടുന്ന താമരശ്ശേരി ചുരം റോഡ് പ്രശ്നത്തിൽ എത്രയും വേഗം ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന് സജ്ജമാവാൻ ആവശ്യമായ പ്രവർത്തനം നടത്താനും യോഗം തീരുമാനിച്ചു.കടവത് മുഹമ്മദ്,അഹമ്മദ് മാസ്റ്റർ,കെ.ഇബ്രാഹിം ഹാജി,പി.കെ.അസീസ്,.ടി.മൊയ്‌ദു,ഹമീദ്,മമ്മൂട്ടി…

                  Read More

                    പടിഞ്ഞാറത്തറ പൂഴിത്തോട്റോഡ് യാഥാർഥ്യമാക്കണം: മുസ്ലിം ലീഗ്

                    വെള്ളമുണ്ട : വയനാടിനെ കോഴിക്കോടു മായി എളുപ്പത്തിൽബന്ധിപ്പിക്കുന്ന പടിഞ്ഞാറത്തറ പൂഴിത്തോട് ചുരമില്ല റോഡ് എത്രയും വേഗം യഥാർഥ്യമാക്കണമെന്ന് വെള്ളമുണ്ട പഞ്ചായത്ത് വർക്കിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.അടിക്കടി താമരശ്ശേരി ചുരംറോഡ് മണിക്കൂറുകളോളം ഗതാഗത തടസം നേരിടുന്ന സാഹചര്യത്തിൽ വളരെകുറഞ്ഞ ചിലവിൽ കുറഞ്ഞ കിലോമീറ്റർ മാത്രം നന്നാക്കിയാൽ വയനാടിനെ എളുപ്പത്തിൽ മറ്റു ജില്ലകളുമായി ബന്ധിപ്പിക്കാൻ സാധിക്കമെന്നു പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ചൂണ്ടിക്കാട്ടി.മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അഹമ്മദ് മാസ്റ്റർ യോഗം ഉൽഘാടനം ചെയ്തു.ജനറൽ…

                    Read More

                      നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ എസ്ഡിപിഐ സജ്ജം: ടി. നാസർ

                      മാനന്തവാടി: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ SDPI സജ്ജമാണെന്ന് പാർട്ടി സംസ്ഥാന പ്രവർത്തക സമിതിയംഗം ടി. നാസർ. മാനന്തവാടി മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് ശക്തമായ ബദൽ രാഷ്ട്രീയമാണ് SDPI മുന്നോട്ടുവയ്ക്കുന്നതെന്നും, മണ്ഡലം മുതൽ സംസ്ഥാനതലം വരെ പാർട്ടി ഘടകങ്ങളെ സജ്ജമാക്കി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും ടി. നാസർ വ്യക്തമാക്കി. പ്രവർത്തകരുടെ ഐക്യവും രാഷ്ട്രീയ ബോധവത്കരണവും തിരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ…

                      Read More