റോഡിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമായി

ബത്തേരി: നന്പ്യാർകുന്ന് റോഡില്‍ ചീരാല്‍ യുപി സ്കൂളിന് മുൻവശം മഴയത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമായി. വിദ്യാർഥികള്‍ അടക്കം യാത്രക്കാർ വെള്ളക്കെട്ടിലൂടെ പ്രയാസപ്പെട്ടാണ് നടക്കുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Read More

    മെന്റർ ടീച്ചർമാരെ പിരിച്ചുവിട്ട സംഭവം: അർഹരായവർക്ക് ഉടൻ പുനർനിയമനം നൽകണം: എസ്‌ഡിപിഐ

    കൽപ്പറ്റ: പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന മെന്റർ ടീച്ചർമാരെ കാലാവധി അവസാനിച്ചതിന്റെ പേരിൽ പിരിച്ചുവിട്ട സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെയോ അവരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെയോ തുടർച്ചയെ യാതൊരു വിധത്തിലും ബാധിക്കാത്ത രീതിയിൽ അർഹരായ ഉദ്യോഗാർത്ഥികൾക്ക് പുനർനിയമനം നൽകിക്കൊണ്ട് പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് എസ്‌ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി.   സർക്കാരിന്റെ വിവിധ വകുപ്പുകളിലെ താൽക്കാലിക നിയമനങ്ങൾ പലപ്പോഴും രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ചാണ് എല്ലാ കക്ഷികളും നടത്തിവരുന്നത്. ഇത്തരം നിയമനങ്ങളെ ചൊല്ലി ഭരണ-പ്രതിപക്ഷ…

    Read More

      പോലീസ് സ്റ്റേഷനുകളും ഓഫീസുകളും ശുചീകരിച്ചു.

      കൽപ്പറ്റ: ശുചിത്വവും മികച്ച പ്രവർത്തനാന്തരീക്ഷവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പോലീസ് ഓഫീസുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ജില്ലാ പോലീസ് ഓഫീസിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ്. നേതൃത്വം നൽകി. സബ് ഡിവിഷൻ ഓഫീസുകളിലും ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച്, എസ് എം എസ് യൂണിറ്റുകളിൽ ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിലും, പോലീസ് സ്റ്റേഷനുകളിൽ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒമാരും, ജില്ലാ ഹെഡ്‌ക്വാർട്ടേഴ്സിൽ റിസർവ് ഇൻസ്‌പെക്ടറും, മറ്റു യൂണിറ്റുകളിൽ സബ്…

      Read More

      ആദർശ സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉൽഘാടനം ചെയ്തു.

      പടിഞ്ഞാറത്തറ : ഏപ്രിൽ 26 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പടിഞ്ഞാറത്തറയിൽ നടക്കുന്ന കേരള മുസ്‌ലിം ജമാഅത്തിൻ്റെ ആദർശ സമ്മേനത്തിന്റെ സ്വാഗത സംഘം ഓഫീസ് കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി കെ എസ് സഖാഫി ഉൽഘാടനം ചെയ്തു, സോൺ പ്രസിഡണ്ട് അലി സഖാഫി, നൗഷാദ് സഖാഫി, നാസർ ഫൈസി, ബഷീർ മുസ്ലിയാർ, ഫീല് കുപ്പാടിത്തറ, ഇസ്മാഈൽ സഖാഫി, ബഷീർ മുസ്ലിയാർ സംബന്ധിച്ചു

      Read More

        മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; കേന്ദ്രത്തിനും കേരളത്തിനും തമിഴ്‌നാടിനും സുപ്രീംകോടതി നോട്ടീസ്

          lന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്രത്തിനും തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കും ദേശീയ ദുരന്തനിവാരണ മാനേജ്‌മെന്റ് അതോറിറ്റിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.   130 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ അണക്കെട്ടിന് സമീപം 10 ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്നുണ്ടെന്ന് കാണിച്ച്…

        Read More

          കള്ളാടി – ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണം നിർത്തിവയ്ക്കണം : ആം ആദ്മി പാർട്ടി

          കൽപ്പറ്റ: ജനത്തിൻ്റെ ജീവനും സ്വത്തിനും സംരക്ഷകരായി മാറേണ്ട ഗവണ്മെൻ്റ് ജനങ്ങളുടെ അന്തകരായി മാറുന്നത് വേദനാജനകമാണ്. ആനക്കാംപൊയിൽ – കള്ളാടി ചുരം ചർച്ച തുടങ്ങിയ കാലം മുതൽ പരിസ്ഥിതിപ്രവർത്തകരും പൊതുപ്രവർത്തകരും വയനാട്ടിലെ വിവിധ സംഘടനകളും ഈ തുരങ്കപാതയെക്കതിരേ നിലപാട് എടുത്തിട്ടുള്ളതാണ്. നിലവിലുള്ള താമരശ്ശേരി ചുരത്തിൽ കൂടിയുള്ള യാത്ര ദുഃസ്സഹമാക്കി കൊണ്ട് വയനാട്ടിലെ സാധാരണക്കാരായ ജനങ്ങളെ സമ്മർദ്ദത്തിലാക്കിക്കൊണ്ടാണ് മുൻ എൽ.ഡി.എഫ് ഗവണ്മെൻ്റ് കൃത്യമായ പരിസ്ഥിതി പഠനം പോലും നടത്താതെ തുരങ്കപാതയുടെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയത്. ജനങ്ങളുടെ നികുതിപ്പണം വാങ്ങിക്കൊണ്ട് ജനങ്ങളുടെ ജീവനെടുക്കുന്ന…

          Read More

            തുരങ്ക പാത പണി നടക്കുന്ന കള്ളാടി ദുരന്ത മേഖല വിദഗ്ധ സമിതി സന്ദർശിച്ചു

            വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും നിർമാണ കമ്പനി കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നതും പരിശോധിക്കാൻ വിദഗ്ധ സമിതി മണ്ണിടിച്ചിൽ മേഖല സന്ദർശിച്ചു. കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർ ഡോ. സന്തോഷ് ജി തമ്പി, കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസത്രജ്ഞൻ ശ്രീലേഷ് എന്നിവരടങ്ങിയ സംഘമാണ് ബുധനാഴ്ച രാവിലെ കള്ളാടിയിലെത്തിയത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തും നിർമാണ മേഖലയിലും മണ്ണ് കൂട്ടിയിട്ട സ്ഥലങ്ങളിലും സംഘം പരിശോധന നടത്തി. തുരങ്കപാത നിർമാണ മേഖലയിലെ മണ്ണും അവശിഷ്ടങ്ങളും സുരക്ഷിതമായി…

            Read More

            നിയന്ത്രണം വിട്ട കാർ വൈദ്യുതി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു

            കൃഷ്ണഗിരിയിൽ വെച്ച് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടായി. കാറിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ യാത്രികർക്ക് അപകടത്തിൽ നിസ്സാര പരിക്കേറ്റു. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം.   അപകടത്തിന്റെ ആഘാതത്തിൽ റോഡരികിലെ വൈദ്യുതി പോസ്റ്റ് പൂർണ്ണമായും തകർന്നു വീണു. ഇതേ തുടർന്ന് കൃഷ്‌ണഗിരി മുതൽ കൊളഗപ്പാറ വരെയുള്ള പ്രദേശങ്ങളിൽ വൈദ്യുതി വിതരണം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. തകരാറുകൾ പരിഹരിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള അടിയന്തര ശ്രമങ്ങൾ കെ.എസ്.ഇ.ബി ജീവനക്കാരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

            Read More

              അശാസ്ത്രീയ മാലിന്യസംസ്ക്കരണം: മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

               പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ജി എം വയനാട്, ആമിസ് വില്ല, വിമല മേരി ആയുർവേദ ഹോസ്പിറ്റൽ എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് അശാസ്ത്രീയമായ മാലിന്യസംസ്ക്കരണത്തിന് നടപടി സ്വീകരിച്ചത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് മാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കുന്നില്ലെന്ന് കണ്ടെത്തിയത്. മാലിന്യസംസ്ക്കരണത്തിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ വരുംദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

              Read More

              ബോധവത്ക്കരണ ക്ലാസ് നടത്തി

              ബത്തേരി : കെ.എല്‍.എസ്.എയുമായി സഹകരിച്ച് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും ബത്തേരി സെന്റ് മേരീസ് കോളേജും സംയുക്തമായി ‘ഫ്ളൈ ഇന്‍ ബ്രൈറ്റ് കളേഴ്സ്’ ബോധവത്ക്കരണ ക്ലാസ് നടത്തി. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറിയും ജില്ലാ ജഡ്ജുമായ ജോഷി ജോണ്‍ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേഷ് അധ്യക്ഷത വഹിച്ചു. സിവില്‍ എക്സൈസ് ഓഫീസര്‍ നിക്കോളസ് ജോസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ഉമ്മര്‍, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ….

              Read More