പനവല്ലിയിൽ കാട്ടാനയുടെ ആക്രമണം; പതിനാറുകാരന് പരിക്ക്

കാട്ടിക്കുളം: പനവല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പതിനാറുകാരന് പരിക്കേറ്റു. എമ്മടി കാരമ വീട്ടിൽ രാജുവിന്റെ മകൻ മുത്തുവിനാണ് പരിക്കേറ്റത്.   പുലർച്ചെ രണ്ടുമണിയോടെ സമീപത്തെ കല്യാണവീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് മുത്തുവിനെ കാട്ടാന ആക്രമിച്ചത്. നടപ്പാതയ്ക്ക് അരികിലെ വയലിൽ നിന്നിരുന്ന ആന, പെട്ടെന്ന് പാഞ്ഞെത്തി തുമ്പിക്കൈ കൊണ്ട് തട്ടുകയായിരുന്നുവെന്ന് മുത്തു പറഞ്ഞു. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിയെത്തിയപ്പോഴേക്കും ആന പിൻവാങ്ങിയിരുന്നു.   വിവരമറിഞ്ഞെത്തിയ വനപാലകർ കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ കൈയിലെ…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: സപ്ലിമെന്ററി വോട്ടര്‍ പട്ടിക ഇന്ന്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള സപ്ലിമെന്ററി വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയുടെ പകര്‍പ്പുകള്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കും.   2025 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്ക് പട്ടികയിൽ പേര് ചേർക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അവസരം നൽകിയത്. അനർഹരെ ഒഴിവാക്കുന്നതിനും, നിലവിലുള്ളവയിൽ ഭേദഗതി വരുത്തുന്നതിനും അപേക്ഷിക്കാനും അവസരം നൽകിയിരുന്നു. ഇതിനുശേഷമുള്ള സപ്ലിമെന്ററി പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്.   തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങുന്ന ഇന്നു മുതല്‍ നാമനിര്‍ദേശ…

Read More

ജനകീയതയുടെ അഞ്ച് വർഷങ്ങൾ: ചെറുകരയിൽ ജുനൈദ് കൈപ്പാണിക്ക് അനുമോദനം

വാരാമ്പറ്റ:ജനകീയ ജനപ്രതിനിധിയായി അഞ്ച് വർഷങ്ങൾ പൂർത്തീകരിച്ച വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ ചെറുകര ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ഭാരവാഹികളും വിശിഷ്ട അതിഥികളും ചേർന്ന് സ്നേഹോപഹാരം കൈമാറി.

Read More

മീൻ ആവശ്യപ്പെട്ട് കടയിലെത്തിയ യുവാവ് പണം അപഹരിച്ച് മുങ്ങിയതായി പരാതി 

മീൻ ആവശ്യപ്പെട്ട് കടയിലെത്തിയ യുവാവ് പണം അപഹരിച്ച് മുങ്ങിയതായി പരാതി.കാക്കവയൽ ടൗണിലെ കെഎം ഫിഷ് സ്റ്റാളിൽ നിന്നുമാണ് പതിനായിരം രൂപയോളം നഷ്ടമായത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.കട ഉടമയോട് മീൻ നന്നാക്കി നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് ശ്രദ്ധ തിരിച്ച് പണം അപഹരിച്ച് മുങ്ങുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

കാട്ടുപോത്ത് വേട്ട: ഒളിവിലായിരുന്ന നാല് പ്രതികൾ കൂടി അറസ്റ്റിൽ

കർണാടക വനത്തിൽ നിന്ന് കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചി വിൽപ്പന നടത്തിയ കേസിൽ ഒളിവിലായിരുന്ന നാല് പേരെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. കാപ്പിസെറ്റ് സ്വദേശി ടി.ആർ. വിനേഷ് (39), ചണ്ണോത്തുകൊല്ലി സ്വദേശി കെ.ടി. അഭിലാഷ് (41), കുന്നത്തുകവല സ്വദേശി സണ്ണി തോമസ് (51), മാടപ്പള്ളിക്കുന്ന് സ്വദേശി ഐ.ബി. സജീവൻ (49) എന്നിവരാണ് പിടിയിലായത്.   ശിശുമലയിലെ കുരിശുമലയിൽ ഒളിവിൽ കഴിയുകയായിരുന്ന മൂന്നുപേരെയും, മറ്റൊരാളെ തറവാട്ടുവീട്ടിൽ നിന്നുമാണ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. നേരത്തെ അറസ്റ്റിലായ…

Read More

തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 14ന്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നവംബർ 14ന് പുറപ്പെടുവിക്കും. അതോടൊപ്പം തന്നെ അതത് വരണാധികാരികൾ തിരഞ്ഞെടുപ്പ് പൊതുനോട്ടീസ് പരസ്യപ്പെടുത്തും. രാവിലെ 11 മുതൽ നാമനിർദേശ പത്രികകൾ സമർപ്പിക്കാം. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 21 ഉച്ചകഴിഞ്ഞ് 3 വരെയാണ്.   സ്ഥാനാർത്ഥിക്ക് നേരിട്ടോ തന്റെ നിർദ്ദേശകൻ വഴിയോ പൊതുനോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് നാമനിർദ്ദേശപത്രിക (ഫോറം 2) സമർപ്പിക്കാം.   സ്ഥാനാർത്ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടറായിരിക്കണം….

Read More

എസ്.ഐ.ആർ; ജീവനക്കാരുടെ അമിതജോലിഭാരം ഒഴിവാക്കണം: എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: വോട്ടർ പട്ടികയുടെ തീവ്രപുന:പരിശോധന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന ബൂത്ത് ലെവൽ ഓഫീസർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മേൽ അധിക സമ്മർദ്ദം അടിച്ചേൽപ്പിക്കുന്നുവെന്ന് എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റി ആരോപിച്ചു. അതിസൂക്ഷ്മതയോടെ ചെയ്യേണ്ട പ്രവൃത്തിക്ക് മതിയായ സമയം നൽകാതെ വനിതകൾ ഉൾപ്പെടെയുള്ളവർ വലിയ സമ്മർദ്ദത്തിലാണ്. രണ്ട് ഇലക്ഷൻ ജോലികൾ ഒരേ സമയം കൈകാര്യം ചെയ്യേണ്ടി വരുന്ന വകുപ്പിലെ ജീവനക്കാർ പ്രയാസം അനുഭവിക്കുകയാണ്. പകൽ മുഴുവൻ കുന്നും മലയും താണ്ടി വീട് കയറി കഴിഞ്ഞ് ഉന്നതികളിൽ പകൽ സമയങ്ങളിൽ ആളുകൾ…

Read More

പുൽപ്പള്ളിയിൽ ഡോക്ടറെ മർദിച്ച സംഭവം: ഒളിവിലായിരുന്ന രണ്ട് പ്രതികൾ അറസ്റ്റിൽ

പുൽപ്പള്ളി: സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ. ജിതിൻരാജിനെ മർദിച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പുൽപ്പള്ളി ആനപ്പാറ തയ്യിൽ അമൽ ചാക്കോ (30), പെരിക്കല്ലൂർ പാലത്തുപറമ്പ് മംഗലത്ത് പി.ആർ. രാജീവ് (31) എന്നിവരാണ് പിടിയിലായത്.   സംഭവത്തിന് ശേഷം സത്യമംഗലത്തും പിന്നീട് ബെംഗളൂരുവിലും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ വ്യാഴാഴ്ച രാവിലെ വടാനക്കവലയിൽ നിന്നാണ് പുൽപ്പള്ളി പോലീസ് പിടികൂടിയത്. ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരവും, സംഘം ചേർന്ന് ആക്രമിച്ചതിന് ഭാരതീയ ന്യായ സംഹിത…

Read More

തോൽപ്പെട്ടിയിൽ 36 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

    തോൽപ്പെട്ടി: ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 36 ലക്ഷം രൂപ പിടികൂടി. ലോറിയുടെ ടൂൾ ബോക്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. സംഭവത്തിൽ, ലോറി ഡ്രൈവർ അടിവാരം നൂറാംതോട് സ്വദേശി കാരാട്ട് ചാലിൽ ജമാലിനെ (34) പോലീസ് അറസ്റ്റ് ചെയ്തു.   വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ ലഹരി വിരുദ്ധ സേനയും തിരുനെല്ലി പോലീസും സംയുക്തമായാണ് തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ പരിശോധന നടത്തിയത്. പിടിച്ചെടുത്ത പണവും ലോറിയും…

Read More