സി.ബി.എസ്.ഇ ജില്ലാ ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റ്; വിജയികളെ അനുമോദിച്ചു
സുൽത്താൻ ബത്തേരി : മാനന്തവാടിയിൽ നടന്ന വയനാട് ജില്ല സി.ബി.എസ്.ഇ സ്കൂൾസ് ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റിൽ സെക്കന്ററി സ്കൂൾ വിഭാഗത്തിൽ 212 പോയിന്റുകളോടെ ഒന്നാമതെത്തിയ സുൽത്താൻ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ടീം അംഗങ്ങളെ സ്കൂൾ മാനേജ്മെന്റ് കൗൺസിൽ അനുമോദിച്ചു. കാറ്റഗറി മൂന്നിൽ ഒന്നാം സ്ഥാനവും രണ്ടാം കാറ്റഗറിയിൽ സെക്കൻ്റ് റണ്ണറപ്പും കിഡ്ഡീസ് വിഭാഗത്തിൽ ഫസ്റ്റ് റണ്ണറപ്പും കാറ്റഗറി ഒന്നിൽ നാലാം സ്ഥാനവും നേടിയാണ് ഐഡിയൽ സ്കൂൾ ജേതാക്കളായത്. ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യവും സാഹിത്യാഭിരുചിയും മാറ്റുരക്കുന്ന വിവിധ…
