ഗുരുവിന്റെ മതാതീത ദർശനം ജീവിതത്തിൽ പകർത്തണം: ഒ ആർ കേളു

    പുൽപ്പള്ളി : പുൽപ്പള്ളി ശ്രീനാരായണ ഗുരുദേവദർശനം ജീവിതത്തിൽ പകർത്തുന്നതിലൂടെ മനുഷ്യന്റെ മനസ്സും ശരീരവും ചിന്തയും പ്രവർത്തിയും ശുദ്ധീകരിക്കപ്പെടുമെന്ന് പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. ഗുരുധർമ്മ പ്രചാരണ സഭയുടെ നേതൃത്വത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തിൽ നടന്ന 78-മത് ശ്രീനാരായണ ഗുരുദേവ മഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യമനസ്സിൽ ക്ഷമാശീലവും സഹിഷ്ണുതയും വളരണം.അസൂയ കുശുമ്പ് തുടങ്ങിയ വികാരങ്ങൾ മനസ്സിൽ നിന്ന് മാറണം.നാട്ടിൽ ശാന്തിയും സമാധാനവും വർധിക്കുന്നതിനായി, ഗുരുവിന്റെ മതാതീത ആത്മീയ ദർശനം…

    Read More

      സംസ്ഥാനത്ത് ഷിഗല്ല പടരുന്നു ; 8 പേര്‍ക്ക് കൂടി രോഗബാധ

      കേരളത്തില്‍ ഷിഗല്ല രോഗബാധ വീണ്ടും ആശങ്കയാകുന്നു. സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ മാത്രം മൂന്നുപേർക്ക് രോഗം ബാധിച്ചു. വയനാട്ടില്‍ രണ്ടുപേർക്കും എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളില്‍ ഓരോരുത്തർക്കു വീതവുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.   രോഗബാധയുടെ കണക്കുകള്‍:   കോഴിക്കോട്: 3 വയനാട്: 2 എറണാകുളം: 1 തൃശൂർ: 1 മലപ്പുറം: 1   നിപയുടെ പശ്ചാത്തലത്തില്‍ അതീവജാഗ്രത തുടരുന്നതിനിടയിലാണ് സംസ്ഥാനത്ത് ഷിഗല്ലയും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിനിടെ, നിപ ബാധിതനുമായി…

      Read More

      വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍

      കല്‍പ്പറ്റ: വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. ബത്തേരി മാങ്കുറ്റി കുറുമ ഉന്നതിയിലെ 42 കാരിയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീട്ടില്‍ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേയായിരുന്നു യുവതിയുടെ പ്രസവം. തുടര്‍ന്ന് ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം ബത്തേരി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് പൈലറ്റ് കെ.ജി. എല്‍ദോ, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സി.ഡി….

      Read More

        യുഡിടിഎഫ് ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി

        കൽപ്പറ്റ: യുഡിടിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി. കേന്ദ്ര സർക്കാർ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും തൊഴിലുറപ്പ് പദ്ധതി പേരുമാറ്റം ഉൾപ്പെടെ നടത്തി അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ചുമായിരുന്നു സമരം. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. യുഡിടിഎഫ് നിയോജകമണ്ഡലം ചെയർമാൻ അബു ഗൂഡലായി അധ്യക്ഷത വഹിച്ചു. എസ്ടിയു ജില്ലാ പ്രസിഡന്റ് സി. മൊയ്തീൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. ബി. സുരേഷ് ബാബു, ജിനി തോമസ്, ഗിരീഷ് കൽപ്പറ്റ, മോഹൻദാസ് കോട്ടക്കൊല്ലി,…

        Read More

          വയനാട്ടിലെ ടൂറിസം സംഘടനകളെ കോർത്തിണക്കി വയനാട് ചേംബർ ഓഫ് ടൂറിസം നിലവിൽ വന്നു

          മാനന്തവാടി: വയനാട്ടിലെ വിവിധ ടൂറിസം സംഘടനകളെ ഏകോപിപ്പിക്കുന്ന സംയുക്ത കൂട്ടായ്മയായ വയനാട് ചേംബർ ഓഫ് ടൂറിസം നിലവിൽ വന്നു. ജില്ലയിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളും വികസന സാധ്യതകളും സർക്കാരിന്റെയും ജനപ്രതിനിധികളുടെയും ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുന്നതിനായി ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് സംഘടന അറിയിച്ചു.   മാനന്തവാടിയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. വയനാട് ജില്ലയിലെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന അധിഷ്ഠാനങ്ങളിലൊന്നായ ടൂറിസം മേഖല സമീപകാലത്ത് നിരവധി വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് ജില്ലയിലെ വിവിധ ടൂറിസം സംഘടനകൾ ഒന്നിച്ച്…

          Read More

          എന്‍.എം. വിജയന്റെ ആത്മഹത്യ; ഐ സി ബാലകൃഷ്ണൻ രാജി വെക്കണം: എ.യൂസുഫ്

          കൽപ്പറ്റ: ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ട സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണൻ രാജി വെക്കണമെന്ന് എസ്ഡി പിഐ വയനാട് ജില്ലാ പ്രസിഡന്റ് എ യൂസുഫ്. സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ നടക്കുന്ന വൻ അഴിമതികളുടെ കഥകളാണ് ഈ മരണത്തിനു പിന്നാലെ പുറത്ത് വരുന്നത്. സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പരസ്പര സഹകരണത്തോടെ നടത്തുന്ന ഈ അഴിമതികൾ പുറത്ത് കൊണ്ട് വരാൻ നിക്ഷ്പക്ഷമായ അന്വേഷണം നടത്തണം. പ്രതിചേർക്കപ്പെട്ടയുടൻ കർണാടകയിലേക്ക് പോയ എംഎൽഎ ജനങ്ങളിൽ…

          Read More

            കുടിവെള്ളത്തിനായി നെട്ടോട്ടമോടി പച്ചിലക്കാട് പടിക്കംവയൽ ഉന്നതിയിലെ കുടുംബങ്ങൾ

            പച്ചിലക്കാട്: കണിയാമ്പറ്റ പഞ്ചായത്തിലെ 19-ാം വാർഡിലെ പച്ചിലക്കാട് പടിക്കംവയൽ ഉന്നതിയിലെ മൂന്ന് കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. ശുദ്ധജല വിതരണപദ്ധതികളൊന്നും എത്താത്തതും കിണർ ഇല്ലാത്തതുമാണ് ഈ കുടുംബങ്ങളെ ദുരിതത്തിലാക്കുന്നത്.   വർഷങ്ങളായി സ്വകാര്യവ്യക്തിയുടെ കിണറിനെ ആശ്രയിക്കുന്ന ഇവർക്ക് സ്വന്തമായൊരു കിണർ നിർമിച്ചുനൽകാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ശുദ്ധജലവിതരണപദ്ധതികൾക്കും കിണറിനുമായി പലതവണ വാർഡംഗങ്ങളെ സമീപിച്ചിട്ടും ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നാണ് ഉന്നതിക്കാർ പറയുന്നത്. അധികൃതരുടെ കനിവ് കാത്തുമടുത്ത ഇവർ സ്വയം കിണർ കുത്തി റിങ് ഇറക്കിയെങ്കിലും ഈ കിണറ്റിൽ ചെളിനിറഞ്ഞ വെള്ളമായതിനാൽ…

            Read More

              തെരഞ്ഞെടുപ്പ് ബോധവത്കരണം: ആശുപത്രി സന്ദര്‍ശിച്ചു

              വോട്ടര്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായി സ്വീപ് അംഗങ്ങള്‍ മാനന്തവാടി സെന്റ് ജോസഫ് മിഷന്‍ ആശുപത്രി സന്ദര്‍ശിച്ചു. ജനാധിപത്യത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നതിനും ഓരോ വോട്ടിന്റെയും മൂല്യം സംബന്ധിച്ച അവബോധം സമൂഹത്തില്‍ എത്തിക്കാനും ലക്ഷ്യമിട്ടായിരുന്നു സന്ദര്‍ശനം. സ്വീപ് അംഗങ്ങള്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ്, ലബോറട്ടറികള്‍, ഫാര്‍മസി, വാര്‍ഡുകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും എന്റെ വോട്ട്, എന്റെ ശബ്ദം എന്ന സന്ദേശം കൈമാറി.   തഹസില്‍ദാര്‍ എന്‍ പ്രിയ വോട്ടവകാശത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിലൂടെ സമൂഹത്തിന്റെ വികസനത്തില്‍…

              Read More

                രേഖകളില്ലാതെ കടത്തിയ 36 ലക്ഷം രൂപ പിടികൂടി

                തോൽപ്പെട്ടി: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പോലീസും തോൽപ്പെട്ടിയിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന 36 ലക്ഷം രൂപ പിടിച്ചെടുത്തത്. 11.11.2025 വൈകീട്ടോടെ കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ.എൽ 10 എ.വൈ 9994 നമ്പർ ലോറിയുടെ ടൂൾ ബോക്സിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു പണം കണ്ടെടുത്തത്. പണം കടത്തിയ അടിവാരം നൂറാംതോട് കാരാട്ട് ചാലിൽ ജമാൽ (34)നെതിരെ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. തിരുനെല്ലി പോലീസ് ഇൻസ്പെക്ടർ എം.ബിജുവിന്റെ…

                Read More

                വയനാടന്‍ ബ്രാന്റ്: വിപണി കീഴടക്കാന്‍ സംരംഭകര്‍ ശ്രമിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ

                ബത്തേരി: ആഗോള വിപണിയില്‍ വയനാടന്‍ ബ്രാന്റ് കീഴടക്കാന്‍ സംരംഭകര്‍ ശ്രമിക്കണമെന്നും വ്യവസായ വികസനത്തിന് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി സപ്ത റിസോര്‍ട്ട് ആന്‍ഡ് സ്പായില്‍ സംഘടിപ്പിച്ച എം.എസ്.എം.ഇ ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും കേരള വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിംങ് ആന്റഡ് ആക്‌സിലറേറ്റിംഗ് എം.എസ്.എം.ഇ പെര്‍ഫോമന്‍സ് പദ്ധതിയുടെ…

                Read More