മാനന്തവാടിയിൽ മത്സരിക്കാൻ സി കെ ജാനു?; തന്ത്രപരമായ നീക്കവുമായി വി.ഡി സതീശൻ
മാനന്തവാടിയിൽ ഇത്തവണ പി കെ ജയലക്ഷ്മിക്ക് പകരം ആദിവാസി നേതാവ് സി കെ ജാനുവിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ആദിവാസി നേതാവ് സി കെ ജാനുവിലൂടെ മാനന്തവാടി മണ്ഡലം തിരിച്ചുപിടിക്കാനുള്ള തന്ത്രപരമായ നീക്കമാണ് യു ഡി എഫ് നടത്തുന്നത്. കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ പി കെ ജയലക്ഷ്മി ഇത്തവണയും മാനനന്തവാടിയിൽ യു ഡി എഫ് സ്ഥാനാർഥിയാവുമെന്നായിരുന്നു ജില്ലാ കോൺഗ്രസ് നേതൃത്വം സൂചിപ്പിച്ചിരുന്നത്. എന്നാൽ സി കെ ജാനു എൻ ഡി എ ബന്ധം ഉപേക്ഷിച്ച് യു ഡി എഫിൽ…
