കേരളത്തിന് വേണ്ടി വെങ്കലമെഡലുമായി ജാസ്മിൻ വിൽസൺ

രാജസ്ഥാൻ: 67-ാമത് ദേശീയ സ്ക്കൂൾ ഗെയിംസിൽ 19 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്കായി നടത്തിയ വെയ്റ്റ് ലിഫ്റ്റിങ്ങ് മത്സരത്തിൽ വയനാട്ടുകാരിയായ ജാസ്മിൻ വിൽസൺ മൂന്നാം സ്ഥാനം കരസ്ഥമാക്കി വെങ്കലമെഡൽ നേടിയിരിക്കുകയാണ്. തരുവണ ഗവ.ഹയർസെക്കണ്ടറി സ്ക്കൂളിലെ 10-ാം തരം വിദ്യാർത്ഥിനിയാണ് ജാസ്മിൻ. തരുവണ കരിങ്ങാരി സ്വദേശിയായ വിൽസൺ_വിജി കർഷക ദമ്പതിമാരുടെ മകളാണ്. സ്ക്കൂൾ കായിക അധ്യാപികയായ മേഴ്സി പി.വി യുടെയും മാനന്തവാടി അമൃത ജിമ്മിലെ ലതീഷിന്റെയും കീഴിലാണ് പരിശീലനം നടത്തികൊണ്ടിരിക്കുന്നത്.കേരളത്തിന് വേണ്ടി വെങ്കലമെഡലുമായി ജാസ്മിൻ വിൽസൺ   രാജസ്ഥാൻ: 67-ാമത്…

Read More

    യൂത്ത് ലീഗ് ദിനാചരണം സംഘടിപ്പിച്ചു

    വെള്ളമുണ്ട : മുസ്ലിം യൂത്ത് ലീഗ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് ലീഗ് ദിനാചരണത്തിന്റെ ഭാഗമായി കെല്ലൂർ അഞ്ചാം മൈലിൽ പതാക ഉയർത്തലും ബസ് കാത്തിരിപ്പ് കേന്ദ്രം ശുചീകരണ പ്രവർത്തനവും സംഘടിപ്പിച്ചു. പരിപാടിക്ക് ജിൻഷാദ് വാരാമ്പറ്റ സ്വാഗതം പറഞ്ഞു. മോയി കട്ടയാട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹിയും യൂത്ത് ലീഗ് നിരീക്ഷകനുമായ സലീം കേളോത്ത്, IUML ശാഖ സെക്രട്ടറി പാലാടംകണ്ടി മമ്മൂട്ടി, ഇ.വി. മമ്മൂട്ടി എന്നിവർ ചേർന്ന് പതാക ഉയർത്തി. തുടർന്ന് എൻ….

    Read More

    പാതയോരത്ത് മലർവാടി തീർക്കാൻ പൂപ്പാതയുമായി പഴശ്ശി നഗർ

    മാനന്തവാടി: കാട് പിടിച്ച് കിടന്ന പാതയോരത്ത് ജനകീയ പങ്കാളിത്തത്തോടെ മലർവാടി തീർക്കാൻ ‘പൂപ്പാത’ പദ്ധതിയുമായി പഴശ്ശി നഗർ റസിഡൻസ് അസോസിയേഷൻ. മാനന്തവാടി -കല്ലോടി റോഡിൽ പഴശ്ശി നഗർ റസിഡൻസ് അസോസിയേഷൻ പരിധിയിൽ വരുന്ന കൊണിയൻ മുക്ക് മുതൽ പന്നിച്ചാൽ വരെയുള്ള ഭാഗത്താണ് റോഡിനിരുവശവും പൂച്ചെടികൾ നട്ട് പരിപാലിക്കുക. ആദ്യപടിയായി പൊതുമരാമത്ത് വകുപ്പിൽ നിവേദനം നൽകി പാതയോരത്തെ കാട് വെട്ടിച്ചു. റോഡരികിലെ മാലിന്യങ്ങൾ നീക്കിയ ശേഷമാണ് ചടികൾ നടുന്നത്. പഴശ്ശി നഗറിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജൈവവൈവിധ്യ അവാർഡ്…

    Read More

    വിദ്യാകിരണം: ജില്ലയിലെ 63% സ്കൂളുകളിൽ ഭൗതിക സൗകര്യവികസനം പൂർത്തിയായി

    കൽപ്പറ്റ : വിദ്യാകിരണം: ജില്ലയിലെ 63% സ്കൂളുകളിൽ ഭൗതിക സൗകര്യവികസനം പൂർത്തിയായി -സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 % കിഫ്ബിയിൽ ഉൾപ്പെടുത്തി വിദ്യാകിരണം പദ്ധതിയ്ക്ക് കീഴിൽ വയനാട് ജില്ലയിലെ 63 % സ്കൂളുകളിലും ഭൗതിക സൗകര്യവികസനം പൂർത്തിയാക്കി. ഭൗതിക സൗകര്യവികസനത്തിനായി തെരഞ്ഞെടുത്ത ജില്ലയിലെ 46 സ്കൂളുകളിൽ 29 എണ്ണത്തിലാണ് പ്രവൃത്തി പൂർത്തീകരിച്ചത്. ബാക്കി സ്‌കൂളുകളിൽ പ്രവൃത്തി വിവിധ ഘട്ടങ്ങളിലാണ്. ജൂലൈ മാസത്തിൽ ഭൗതിക സൗകര്യവികസന പ്രവൃത്തി പൂർത്തിയാക്കിയ സ്‌കൂളുകളുടെ എണ്ണം 32 ആയി ഉയർത്തലാണ് ലക്ഷ്യം. സെപ്റ്റംബർ ആകുമ്പോഴേക്കും…

    Read More

    സിബിഎസ്ഇ ജില്ലാ കായിക മേള തുടങ്ങി

    കല്‍പ്പറ്റ: വയനാട് സഹോദയ സിബിഎസ്ഇ ഇന്റര്‍ സ്‌കൂള്‍ കായിക മേള സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂളിന്റെ ആതിഥേയത്വത്തില്‍ മരവയല്‍ എം.കെ. ജിനചന്ദ്രന്‍ സ്മാരക സ്റ്റേഡിയത്തില്‍ തുടങ്ങി. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. സഹോദയ ജില്ലാ പ്രസിഡന്റ് സീറ്റ ജോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോസഫ്, ട്രഷറര്‍ എന്‍. സിന്ധു, സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡീന ജോണ്‍, ജില്ലാ സ്‌പോര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു എന്നിവര്‍ പ്രസംഗിച്ചു….

    Read More

    പ്രതീക്ഷകളുടെ പുതുവർഷം വയനാട് ടൂറിസം സാധ്യതകൾ ഉയർത്തും -ജില്ലാ കളക്ടർ

    കൽപ്പറ്റ : പുതിയവർഷം പ്രതീക്ഷകളുടെതാണ്. അതിജീവനത്തിന്റെ പാതയിലാണ് വയനാട്. ദുരിതകാലങ്ങളുടെ മുറിവുണങ്ങി വയനാടിന് ഇനിയും മുന്നേറണം. ഇതിനായുള്ള സമഗ്രപദ്ധതികൾ തയ്യാറാക്കുകയാണെന്ന് ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ പറഞ്ഞു. കുട്ടികളുമായുള്ള ജില്ലാ കളക്ടറുടെ ഗുഡ് മോണിങ്ങ് കളക്ടർ പ്രതിവാര സംവാദ പരിപാടിയാണ് വയനാടിന്റെ പ്രതീക്ഷകളും വെല്ലുവിളികളുമെല്ലാം പങ്കുവെക്കുന്നതിന്റെ വേദിയായി മാറിയത്. സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാർത്ഥികളാണ് ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രിയുടെ ഗുഡ്മോണിങ്ങ് കളക്ടർ പരിപാടിയിൽ പുതുവത്സര ദിനത്തിൽ അതിഥികളായെത്തിയത്. വ യനാടിന്റെ സാമ്പത്തിക ഉന്നമനത്തിന് ഏറെ പ്രാധാന്യമുള്ളതാണ്…

    Read More

      ബംഗളൂരു കെ.എസ്.ആര്‍.ടി.സി. അപകടം: ഡ്രൈവര്‍ മിഥിലേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; കണ്ണീരണിഞ്ഞ് വെള്ളയിലെ നാട്

      കോഴിക്കോട്: ബെംഗളൂരുവില്‍ കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞുണ്ടായ ദാരുണാപകടത്തില്‍ മരിച്ച ഡ്രൈവര്‍ മിഥിലേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് മൃതദേഹം കോഴിക്കോട് വെള്ളയിലെ വസതിയില്‍ എത്തിച്ചത്. പ്രിയപ്പെട്ടവനെ അവസാനമായി ഒരുനോക്ക് കാണാന്‍ പുലര്‍ച്ചെ തന്നെ വന്‍ ജനവലിയാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്.   കര്‍ണാടകയിലെ ബിഡതിക്ക് സമീപം മൈസൂരു-ബെംഗളൂരു അതിവേഗ ഹൈവേയിലാണ് അപകടമുണ്ടായത്. കോഴിക്കോട്ട് നിന്ന് ബെംഗളൂരുവിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന സ്വിഫ്റ്റ് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കൂറ്റന്‍ സൂചനാ ബോര്‍ഡില്‍ ഇടിച്ചുകയറി തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍…

      Read More

        സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്; പണിമുടക്ക് വ്യാഴാഴ്ച മുതൽ

        സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സസ് വീണ്ടും സമരത്തിലേക്ക്. ഈമാസം 26 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസ്സിയേഷൻ അറിയിച്ചു. മാനേജ്‌മെൻ്റുകൾ ചർച്ചയ്ക്ക് തയ്യാറാക്കാത്തതിനാലാണ് സമര പ്രഖ്യാപനം.   നേരത്തെ നഴ്സുമാർ നടത്തിയ സമരത്തിൽ ആശുപത്രികളിലെ ഒ പിയിലടക്കം വലിയ പ്രതിസന്ധികൾ നേരിട്ടിരുന്നു. ആശുപത്രികളുടെ പ്രവർത്തനത്തെ തന്നെ ബാധിച്ച സമരം പിന്നീട് ഹൈക്കോടതി ഇടപെട്ടാണ് മാനേജ്മെന്റും യുഎൻഎയും തമ്മിൽ ചർച്ച നടത്താൻ തീരുമാനിച്ചത്. എന്നാൽ ഈ ചർച്ചയിൽ ഒരു ധാരണയായിരുന്നില്ല. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം നൽകാൻ…

        Read More

          അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും അപകടങ്ങളും; 59 ഓട്ടോറിക്ഷ ലൈസൻസുകൾ റദ്ദാക്കി 

          തിരുവനന്തപുരം:ഓട്ടോറിക്ഷകൾ ഉൾപ്പെടുന്ന അപകടങ്ങളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർദ്ധനവുണ്ടായ സാഹചര്യത്തിൽ, നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 44,146 വാഹനങ്ങൾ പരിശോധിച്ചതിൽ 3818 നിയമലംഘനങ്ങൾ കണ്ടെത്തുകയും 59 ലൈസൻസുകൾ സസ്പെന്‍റ് ചെയ്യുകയും ചെയ്തു. ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്‍റിന്‍റെ നേതൃത്വത്തിലാണ് പ്രത്യേക എന്‍ഫോഴ്സ്മെന്‍റ് നടപടികളും ബോധവല്‍ക്കരണ ഡ്രൈവും നടത്തിയത്. ഒക്ടോബര്‍ ആറിന് ആരംഭിച്ച ഒരാഴ്ച നീണ്ടുനിന്ന പ്രവര്‍ത്തനത്തില്‍, തെറ്റായതും സുരക്ഷിതമല്ലാത്തതുമായ പ്രവർത്തികളുമായി ബന്ധപ്പെട്ടാണ് ഓട്ടോറിക്ഷകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. 2025 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ ഉള്‍പ്പട്ട…

          Read More

            എസ്എഫ്ഐ എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി.

            കൽപറ്റ: കേരള സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കെഎസ്‌യു – പൊലീസ് അതിക്രമത്തിനെതിരെ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം എസ് ആദർശ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷിബിലി അധ്യക്ഷനായി. അധീന ഫ്രാൻസിസ് , സച്ചു ഷാജി, കൃഷ്ണ ഭട്ട്, സി ടി അതിത്ത് എന്നിവർ പങ്കെടുത്തു. അബിൻ ബാബു സ്വാഗതവും സി ആർ വിഷ്ണു നന്ദിയും പറഞ്ഞു.

            Read More