മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനർഹരായ സബ് ഇൻസ്പെക്ടർമാരെ അനുമോദിച്ചു.

കല്പറ്റ: 2026 വർഷത്തെ ബഹു. കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനർഹരായ സബ് ഇൻസ്പെക്ടർമാരായ അബ്ബാസ് കെ പി, അനിൽ ജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നജ്മുദീൻ ഷിഹാബ് റഹ്മാൻ, സരിത്ത് പിടി എന്നിവരെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റികള്‍ സംയുക്താഭിമുഖ്യത്തിൽ അനുമോദിച്ചു. വയനാട് ജില്ലാ പോലീസ് സഹറ സംഘം ഹാളിൽ വച്ച് നടത്തിയ അനുമോദന ചടങ്ങിൽ ബഹു. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് ഉപഹാരം…

Read More

‘ഒപ്പം’ ആദിവാസി ഉപജീവന സഹായ പദ്ധതി: ആരോഗ്യ – പോഷണ പരിശീലന പരിപാടി സംഘടിപ്പിച്ചു

മേപ്പാടി: കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ ‘ഒപ്പം’ ആദിവാസി ഉപജീവന സഹായ പദ്ധതിയുടെ ഭാഗമായി ആരോഗ്യ – പോഷണ പരിശീലന പരിപാടി സംഘടിപ്പിച്ചു. മേപ്പാടി വെള്ളപ്പൻകണ്ടി, കള്ളാടിയിൽ നടന്ന പരിപാടിയിൽ ഹൈജീനിക്സ് ലൈഫ് അക്കാദമി സ്ഥാപകനും പ്രവർത്തകനുമായ സനൂപ് നരേന്ദ്രൻ്റെ നേതൃത്വത്തിൽ ആരോഗ്യ ശീലങ്ങളുടെ പരിശീലന ക്ലാസ്സും, പോഷക സമ്പുഷ്ടമായ ഭക്ഷണ വിഭവങ്ങളുടെ പാചക പരിശീലനവും നടത്തി. വിവിധ പോഷകങ്ങൾ നിത്യജീവിതത്തിൽ ഉൾപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള ക്ലാസും സംഘടിപ്പിച്ചു. സർവകലാശാല ദത്തെടുത്ത ഗ്രാമങ്ങളിലെ ആളുകളുടെ ആരോഗ്യശീലങ്ങൾ…

Read More

    “വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക” എസ്ഡിപിഐ പദയാത്ര സംഘടിപ്പിച്ചു.

    പീച്ചങ്കോട്: “വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക” എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു. പീച്ചങ്കോട് ആശുപത്രി പരിസരത്ത് നിന്നും പാർട്ടിയുടെ ജില്ലാ ജ.സെക്രട്ടറി പി ടി സിദ്ദിഖ് പഞ്ചായത്ത് പ്രസിഡന്റ് സി എച് ഷംസുദ്ദീന് പതാക കൈമാറി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നിരവധി പ്രവർത്തകർ അണിനിരന്നു. പീച്ചങ്കോട്, തരുവണ,7/4,8/4 എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം 6.30 ന് വെള്ളമുണ്ടയിൽ സമാപനം കുറിച്ചു. വിവിധ കേന്ദ്രങ്ങളിലെ…

    Read More

    പഴകിയ ഭക്ഷണം പിടികൂടിയ സംഭവം ; ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കണം: ഫൈസൽ പഞ്ചാരക്കൊല്ലി

    മാനന്തവാടി : നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയ സംഭവം ഗൗരവകരമാണെന്നും അത്തരം ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ സെക്രട്ടറി ഫൈസൽ പഞ്ചാരക്കൊല്ലി. ഇത്തരം സംഭവങ്ങളിൽ ആരോഗ്യ വകുപ്പ് പിഴ മാത്രം ചുമത്തി വിടുന്നത് കൊണ്ടാണ് വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്. ജനങ്ങളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന ഇത്തരം ഹോട്ടലുകൾ മാന്യമായി കച്ചവടം നടത്തുന്ന മറ്റു ഹോട്ടലുകൾക്ക് കൂടി ഭീഷണിയാണ്. അത്കൊണ്ട് പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെത്തിയ ഹോട്ടലുകളുടെ ലൈസൻസ്…

    Read More

      വയനാടിന് ഇനി തനത് സ്പീഷിസുകൾ

      വയനാടിന് ഇനി തനത് സ്പീഷിസുകൾ   ജില്ലയുടെ പക്ഷി, വൃക്ഷം, മൃഗം, മത്സ്യം, ചിത്ര ശലഭം, പുഷ്പം, തുമ്പി, പൈതൃക മരം, ഉരഗം,തവള എന്നിവ പ്രഖ്യാപിച്ചു   ജില്ലയുടെ ജൈവവൈവിധ്യ പൈതൃകം സംരക്ഷിക്കുന്നതിന് വയനാടിന് ഇനി തനത് സ്പീഷിസുകൾ. സംസ്ഥാന ജൈവവൈവിധ്യ ബോർഡും ജില്ലാ പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയും ജില്ല ആസൂത്രണ സമിതിയും ചേർന്ന് ജില്ലയുടെ പക്ഷി, വൃക്ഷം, മൃഗം, മത്സ്യം, ചിത്രശലഭം, പുഷ്പം, തുമ്പി, പൈതൃക മരം, ഉരഗം, തവള എന്നിവ പ്രഖ്യാപിച്ചു. വയനാട്ടിൽ…

      Read More

        പ്രഥമ സിഗ്നൽ ഓഫീസറായ ലെഫ്റ്റനന്റ് ലാൽകൃഷ്ണന് ജില്ലാ പഞ്ചായത്ത് മെമ്പറുടെ ആദരം

        കൽപ്പറ്റ: വയനാട് ജില്ലയിൽ നിന്ന് പ്രഥമ സിഗ്നൽ ഓഫീസറായി നിയമനം ലഭിച്ച പീച്ചൻകോഡ് സ്വദേശി ‌ ലെഫ്റ്റനന്റ് ലാൽകൃഷ്ണനെ തരുവണ ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ മുഫീദ തെസ്നി ആദരിച്ചു. ചടങ്ങിൽ വാർഡ് അംഗം എഴുത്താൻ മമ്മൂട്ടി, ഷറഫു മാടമ്പള്ളി, ഇബ്രാഹിം മൗലവി എന്നിവർ പങ്കെടുത്തു.

        Read More

        ഹജ്ജ്‌ മാർഗനിർദേശം പുറത്തിറക്കി: തീർഥാടനം മെയ്‌ 9 മുതൽ

        കരിപ്പൂർ: ഇന്ത്യയിൽനിന്നുള്ള അടുത്തവർഷത്തെ ഹജ്ജ്‌ തീർഥാടനം മെയ് ഒമ്പതിന് തുടങ്ങും. ജൂൺ 10നാണ് അവസാന വിമാനം. ജൂൺ 20ന് മടക്കയാത്ര ആരംഭിക്കും. ജൂലൈ 21ന് അവസാനിക്കുന്ന വിധമാണ് യാത്ര ക്രമീകരിച്ചത്. ഹജ്ജ് തീർഥാടകർക്കുള്ള മാർഗനിർദേശങ്ങൾ സൗദി അറേബ്യ ചൊവ്വാഴ്‌ച പുറത്തിറക്കി. സംസ്ഥാനങ്ങളിൽനിന്നുള്ള യാത്രാ തീയതി പിന്നീട്‌ തീരുമാനിക്കും. ഇന്ത്യയിൽ 20 പുറപ്പെടൽ കേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്. കേരളത്തിൽ നെടുമ്പാശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങൾ ഇത്തവണയും പുറപ്പെടൽ കേന്ദ്രങ്ങളാണ്‌. കരിപ്പൂർവഴി പോകുന്ന തീർഥാടകൻ 3,53,313 രൂപയും കണ്ണൂർവഴി പോകുന്നവർ 3,55,506…

        Read More

        വില്പനയക്കായി ഓട്ടോയിൽ കടത്തി കൊണ്ടു വന്ന മദ്യവുമായി മധ്യവയസ്ക്കൻ എക്സൈസ് പിടിയിൽ

        മാനന്തവാടി: എക്സൈസ് സർക്കിൾ ഓഫീസ് പാർട്ടി വയനാട് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാനന്തവാടി താലൂക്ക് കാഞ്ഞിരങ്ങാട് വില്ലേജ് വെള്ളിലാടി ഭാഗത്ത് കുറ്റ്യാടി -മാനന്തവാടി റോഡിൽ സാഹിബ് നഗർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻവശം റോഡ് അരികിൽ വച്ച് വാഹന പരിശോധനയ്ക്കിടെ KL-72-E-1210 നമ്പർ ഇലക്ട്രിക് ഓട്ടോറിക്ഷയിൽ അനുവദനീയമായതിലും കൂടുതൽ അളവിൽ (7 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദ്ദേശമദ്യം വിൽപ്പനയ്ക്കായി കൈവശം വെച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് മാനന്തവാടി താലൂക്കിൽ…

        Read More

          ഹൃദയ വൈകല്യമുള്ള കുട്ടികൾക്കായുള്ള സൗജന്യ ചികിൽസ പദ്ധതിക്ക് തുടക്കമായി

          കൽപ്പറ്റ : റോട്ടറി കൽപ്പറ്റ റോട്ടറി ഇൻ്റർനാഷണൽ , കൽപ്പറ്റ ലിയോ കാർഡിയാക് സെൻ്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹൃദയ വൈകല്യമുള്ള കുട്ടികൾക്കായുള്ള സൗജന്യ ചികിൽസ കൽപ്പറ്റ ലിയോ ഹോസ്പിറ്റലിൽ വെച്ച് റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. സന്തോഷ് ശ്രീധർ ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ ചിൽഡ്രൻസ് സ്പെഷ്യലിസ്റ്റും കാർഡിയാക് സർജനുമായ ഡോ: കമ്രാൻ്റെ നേതൃത്വത്തിൽ 3 കുട്ടികൾക്ക് മേൽ പ്രൊസീജിയർ നടത്തി. ലിയോ ഹോസ്പിറ്റൽ എം.ഡി. ഡോ. ടി.പി.വി സുരേന്ദ്രൻ മേൽ ചികിൽസാ രീതിയെപ്പറ്റി വിശദീകരിച്ചു. കുട്ടികളിൽ…

          Read More

            ഇറാനെതിരായ ഇസ്രയേൽ അമേരിക്കൻ ഭീകരതക്കെതിരെ എസ്ഡിപിഐ പ്രതിഷേധിച്ചു

            മാനന്തവാടി : ഇറാനെതിരായ ഇസ്രയേൽ അമേരിക്കൻ ഭീകരതക്കെതിരെ എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം സംസ്ഥാന പ്രവർത്തക സമിതിയംഗം ടി. നാസർ ഉദ്ഘാടനം ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെ രാജ്യാന്തര നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണം ലോകത്തിൻ്റെ മുഴുവൻ സമാധാനം തകർക്കുന്നതാണെന്നും ഇതിനെതിരെ യു എൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ വിദേശ നയം ചേരിചേരാ നയം ആണെന്നിരിക്കെ ഇസ്രായേൽ – അമേരിക്കൻ ഭീകര അച്ചുതണ്ടിലേക്ക് ഇന്ത്യയെ…

            Read More