ജില്ലയിൽ 11-ാമത് മാ കെയർ സെന്റർ ആരംഭിച്ചു

    കുടുംബശ്രീ ജില്ലാ മിഷന്റെ 11-ാമത്തെ മാ കെയർ സെന്റർ പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സ്റ്റേഷനറി ഉത്പന്നങ്ങൾ, ലഘു ഭക്ഷണം, പാനീയങ്ങൾ, സാനിറ്ററി നാപ്കിനുകൾ എന്നിവ ലഭ്യമാക്കുന്നതിനാണ് പൊതുവിദ്യാലയങ്ങളിൽ മാ കെയർ കിയോസ്‌ക്കുകൾ ആരംഭിച്ചത്. ഗ്രാമശ്രീ കുടുംബശ്രീ അംഗങ്ങളായ ഫാത്തിമത്ത് സുഹറ, റജീന, ലത്തീഫ എന്നിവർ ചേർന്നാണ് പനങ്കണ്ടി സ്കൂളിൽ മാ കെയർ സെന്റർ ആരംഭിച്ചത്. വാർഡ്‌ അംഗം വിജയലക്ഷ്മി അധ്യക്ഷയായിരുന്നു. സിഡിഎസ് ചെയർപേഴ്സൺ…

    Read More

    ചൂരൽമല ദുരന്തബാധിതർക്കായുള്ള മാനന്തവാടി രൂപതയുടെ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു

    കൽപറ്റ: രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ ചൂരൽമല മുണ്ടകൈ ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടമായവർക്കായി മാനന്തവാടി രൂപത നിർമ്മിച്ചു നല്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം രൂപതാ ബിഷപ് മാര്‍ ജോസ് പൊരുന്നേടം നിർവഹിച്ചു. മുട്ടിൽ പഞ്ചായത്തിലെ വാഴവറ്റക്കും മുട്ടിൽ മേപ്പാടി റോഡിൽ കെ.കെ. ജംഗ്ഷനുമിടയിലുള്ള പാലക്കാട്ട് കുന്നിലാണ് ഇതിനായുള്ള സ്ഥലം കണ്ടെത്തി പ്രവൃത്തികൾ ആരംഭിച്ചിരിക്കുന്നത്. ഉരുൾപൊട്ടൽ മൂലം വീടും സ്ഥലവും നഷ്ടമായിട്ടും സർക്കാർ മാനദണ്ഡങ്ങളിൽ പെടാതെ പോയിട്ടുള്ള ദുരിതബാധിതർക്കമായി 50 വീടുകളാണ് രൂപത നിർമ്മിക്കുന്നത്….

    Read More

    എന്‍ ഊരില്‍ ശുചീകരണം നടത്തി

    കല്‍പ്പറ്റ: പൂക്കോട് എന്‍ ഊര് പൈതൃക ആദിവാസി ഗ്രാമത്തില്‍ ഒയിസ്‌ക ചാപ്റ്റര്‍, ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളജ് എന്‍എസ്എസ് യൂണിറ്റ് എന്നിവയുടെയും ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ശുചീകരണം നടത്തി. ഗ്രാമത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.പ്രഫ.ലിഡ ആന്റണി, ഒയിസ്‌ക ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ.അബ്ദുറഹിമാന്‍ കാതിരി, വൈസ് പ്രസിഡന്റ് ലൗലി അഗസ്റ്റിന്‍, സെക്രട്ടറി എല്‍ദോ കെ.ഫിലിപ്പ്, രമേശ് മാണിക്യന്‍, ഡോ.എ.ടി. സുരേഷ്, ജിഷ, എന്‍ ഊര് ട്രൈബല്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് എം.വി. രാജന്‍, എ.കെ….

    Read More

    സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

    തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കും. ജൂലൈ മാസത്തിൽ വൈദ്യുതി വാങ്ങിയ വകയിലുണ്ടായ 6.29 കോടി രൂപയുടെ അധികച്ചെലവ് നികത്തുന്നതിനാണ് സർചാർജ് ഏർപ്പെടുത്തുന്നത്. ഇതനുസരിച്ച് പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് മൂന്ന് പൈസയും, ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് രണ്ട് പൈസയുമാണ് അധികമായി നൽകേണ്ടി വരിക. നിലവിൽ ഈ മാസം ഉപഭോക്താക്കൾക്ക് ഇന്ധന സർചാർജ് ഈടാക്കിയിരുന്നില്ല.

    Read More

    ജില്ലാ ക്ഷീരകര്‍ഷക സംഗമം ഇന്ന് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

    കൽപ്പറ്റ : ക്ഷീരവികസന വകുപ്പിന്റെയും ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീരകര്‍ഷക സംഗമം ഇന്ന് (വെള്ളി) മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് തരിയോട് ലൂര്‍ദ്ദ്മാതാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകന്‍, വനിത ക്ഷീരകര്‍ഷക, പട്ടികജാതി -പട്ടികവര്‍ഗ്ഗ ക്ഷീരകര്‍ഷകന്‍, മികച്ച യുവ ക്ഷീര കര്‍ഷകന്‍ എന്നിവരെ ആദരിക്കും. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍പെട്ട കര്‍ഷകര്‍ക്കുള്ള സഹായവും കൈമാറും. അഡ്വ.ടി സിദ്ദിഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.എല്‍.എ മാരായ ഒ.ആര്‍.കേളു,…

    Read More

      സമസ്ത യാണ് കേരള മുസ്ലീം കൾക്ക് ഉയർച്ചയും അവബോധവും നൽകിയത്: ഉസ്മാൻ മൗലവി

      പനമരം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയാണ് കേരള മുസ്ലിം കൾക്ക് ഉയർച്ചയും അവബോധവും ഉണ്ടാക്കിയതെന്ന് ബദ്റുൽ ഹുദാ അക്കാദമി ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി പറഞ്ഞു സമസ്തയുടെ നൂറ്റി ഒന്നാം പിറവി ദിനത്തോടനുബന്ധിച്ച് ക്യാമ്പസിൽ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം കേരള മോഡൽ പണ്ഡിത നേതൃത്വത്തിന്റെ അഭാവമാണ് കേരളേതര സംസ്ഥാനങ്ങളിലെ മുസ്ലിംകൾ അനുഭവിക്കുന്ന പ്രയാസമെന്നും ഉസ്മാൻ മൗലവി പറഞ്ഞു

      Read More

      ഗവര്‍ണര്‍ക്ക് മാറ്റം; ആരിഫ് മുഹമ്മദ് ഖാൻ ബിഹാറിലേക്ക്; കേരളത്തിന് ഇനി രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകർ

      കേരള ഗവര്‍ണര്‍ക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറാക്കി ഉത്തരവ്. രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണറാകും. ഗോവയില്‍ നിന്നുള്ള ബിജെപി നേതാവ് ആർലെകർ. സംസ്ഥാന സർക്കാരും ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ആരിഫ് മുഹമ്മദ് ഖാൻ്റെ മാറ്റമെന്നതാണ് ശ്രദ്ധേയം. നേരത്തെ സെപ്റ്റംബർ അഞ്ചിന് ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ എന്ന നിലയില്‍ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. ഗോവ നിയമസഭാ മുന്‍ സ്പീക്കറായിരുന്നു രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍. നിലവില്‍ ബിഹാര്‍…

      Read More

      ശങ്കുവിന്റെ ആഗ്രഹം സഫലം; അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു; ഉപ്പുമാവിന് പകരം ബിരിയാണി

      തിരുവനന്തപുരം:  സംസ്ഥാനത്തെ അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മുട്ട ബിരിയാണി, പുലാവ് അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും മൂന്ന് ദിവസം നല്‍കും. പരിഷ്‌കരിച്ച മെനു അനുസരിച്ച്‌ ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് നല്‍കുക. തിങ്കളാഴ്ച ബ്രേക്ക്ഫാസ്റ്റായി പാല്‍, പിടി, കൊഴുക്കട്ട/ഇലയട എന്നിവ നല്‍കും. ഉച്ചയ്ക്ക് ചോറ്, ചെറുപയര്‍ കറി, ഇലക്കറി, തോരന്‍ എന്നിവയായിരിക്കും. പൊതുഭക്ഷണമായി നല്‍കുക ധാന്യം, പരിപ്പ് പായസം എന്നിവയായിരിക്കും. ചൊവ്വാഴ്ച രാവിലെ നല്‍കുക ന്യൂടി ലഡു. ഉച്ചയ്ക്ക്…

      Read More

        സംസ്ഥാനത്ത് ഒന്നാമതായി വടുവൻചാൽ ജിഎച്ച്എസ്എസിന്റെ പച്ചത്തുരുത്ത് 

        സംസ്ഥാനത്ത് ഒന്നാമതായി വടുവൻചാൽ ജിഎച്ച്എസ്എസിന്റെ പച്ചത്തുരുത്ത്   *-മികച്ച മുളന്തുരുത്തുകളിൽ ഒന്നാമത് വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ചോലപ്പുറം*   *-ജില്ലയ്ക്ക് അഞ്ചു സംസ്ഥാന തല പുരസ്കാരങ്ങൾ*   കാലാവസ്ഥ സന്തുലിതമാക്കി ജൈവവൈവിധ്യങ്ങളുടെ അതിജീവനത്തിനായി നിർമിച്ച വടുവൻചാൽ ജിഎച്ച്എസ്എസിന്റെ ‘ഹരിതാരണ്യം’ പച്ചത്തുരുത്തിന് സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ മികച്ച പച്ചത്തുരുത്തിനുള്ള ഒന്നാംസ്ഥാനം. സംസ്ഥാനത്തെ മികച്ച മുളന്തുരുത്തുകളിൽ ഒന്നാമതെത്തിയത് വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ചോലപ്പുറം മുളന്തുരുത്തും.   ഇവയുൾപ്പടെ സംസ്ഥാനത്തെ മികച്ച പച്ചത്തുരുത്തുകൾക്ക് ഹരിതകേരളം മിഷൻ നൽകുന്ന അംഗീകാരങ്ങളിൽ സംസ്ഥാന തലത്തിൽ അഞ്ചു അംഗീകാരങ്ങൾ വയനാട്…

        Read More

        സംസ്ഥാന കായികമേള: മെഡൽ ജേതാക്കളെ ഡിവൈഎഫ്ഐ ആദരിച്ചു

        കൽപ്പറ്റ : സംസ്ഥാന കായികമേളയിലെ മെഡൽ ജേതാക്കളായ വയനാടിന്റെ അഭിമാന താരങ്ങളെയും അവരുടെ പരിശീലകരേയും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആദരിച്ചു. കൽപ്പറ്റ പി ബിജു സ്മാരക യൂത്ത് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ കൗമാര കായിക താരങ്ങളും രക്ഷിതാക്കളും പരിശീലകരും സന്നിഹിതരായി. സംസ്ഥാന കായിക മേളയിൽ സ്വർണ്ണ മെഡൽ ജേതാക്കളായ അദ്വൈത് സന്തോഷ്, കാർത്തിക് എൻ എസ്, വിഷ്ണു പി കെ, വെള്ളി മെഡൽ നേടിയ അമന്യ മണി, വെങ്കലം മെഡൽ ജേതാക്കളായ അഭിജിത് വി കെ,…

        Read More