തിരിച്ചറിയാൻ സഹായിക്കുക: കൽപ്പറ്റയിൽ കുഴഞ്ഞുവീണ് മരിച്ച മധ്യവയസ്കന്റെ ബന്ധുക്കളെ തേടുന്നു

    കൽപ്പറ്റ കൈനാട്ടിയിൽ വെച്ച് കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരണപ്പെട്ടു. 2026 മാർച്ച് 29-നാണ് ഇദ്ദേഹത്തെ കൈനാട്ടിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    നിലവിൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം കല്പറ്റ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

    കൽപ്പറ്റ പോലീസ്: 04936 202400

    Leave a Reply

    Your email address will not be published. Required fields are marked *