പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത സംഭവം: റെവന്യൂമന്ത്രി രാജിവെക്കണം; കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്യണമെന്നും അഡ്വ. ടി സിദ്ധിഖ് എം എല്‍ എ
കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെവന്യൂമന്ത്രി രാജിവെക്കണമെന്നും കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്യണമെന്നും അഡ്വ. ടി സിദ്ധിഖ് എം എല്‍ എ ആവശ്യപ്പെട്ടു. ഫുഡ് സേഫ്റ്റി ഓഫീസര്‍മാരെ നിയമിക്കാതെ, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാത്ത സര്‍ക്കാരാണ് ഒന്നാംപ്രതി. ജില്ലാഭരണകൂടമാണ് ഇതിലെ രണ്ടാം പ്രതി. സംയുക്ത നിയമസഭാ സമിതി ഈ വിഷയത്തെ കുറിച്ച് അന്വേഷിക്കണം. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതും അരുത്താതുമായ കാര്യങ്ങളാണ് നടന്നിട്ടുള്ളത്. പ്രാഥമിക അന്വേഷണം നടത്തി കുറ്റക്കാരായ…
