ഇംദാദ് : മുസ്ലിം യൂത്ത് ലീഗ് ദശീയ ഫണ്ട് സമാഹരണം വയനാട് ജില്ലയിൽ തുടക്കമായി 

    താളൂര് : മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് സമാഹരണ ക്യാമ്പയിൻ ഇംദാദിന് ജില്ലയിൽ തുടക്കമായി. ഭാരതീയർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറും നീലഗിരി അര്ട്സ് ആൻഡ് സയന്സ് കോളേജ് മാനേജിങ് ഡയറരക്ടറുമായ ഡോ റാഷീദ് ഗസാലിയിൽ നിന്നും

    ജില്ലാ മുസ്ല‌ിം ലീഗ് പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി സ്വീകരിച്ചു. രാജ്യമാകെ

    യൂത്ത് ലീഗിനെ ശക്തിപ്പെടുത്തി ജനാധിപത്യ സംരക്ഷണം ഉറപ്പ് വരുത്താനും നീതി നിഷേധങ്ങൾക്കെതിരെ പോരാടാനും ഊർജം നൽകാനാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്

    ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി മുഹമ്മദ്, മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഫീദ തെസ്നി , ജില്ലാ പ്രസിഡന്റ് എം.പി നവാസ്, ജനറൽ സെക്രട്ടറി സി എച്ച് ഫസൽ, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ സമദ് കണ്ണിയൻ, സി.കെ മുസ്തഫ , അസിസ് വേങ്ങൂര് , റഫീഖ് കരടിപാറ എന്നിവർ പങ്കെടുത്തു.

     

    Leave a Reply

    Your email address will not be published. Required fields are marked *