നിര്‍മിത ബുദ്ധി: ഐഎച്ച്ആര്‍ഡി കോണ്‍ക്ലേവ് 16 മുതൽ

    കല്‍പ്പറ്റ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ജനറേറ്റീവ് എഐ ആസ്പദമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഐഎച്ച്ആര്‍ഡി സംഘടിപ്പിക്കുന്ന മൂന്നാമത് അന്തര്‍ദേശീയ കോണ്‍ക്ലേവ് 16 മുതല്‍ 18 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കും. ഇതിന്റെ പ്രചാരണത്തിന് ജില്ലയില്‍ സെമിനാറുകള്‍, ശില്‍പ്പശാലകള്‍, മത്സരങ്ങള്‍, ടെക് ഫെസ്റ്റ്, പോസ്റ്റര്‍ പ്രദര്‍ശനം, ഫഌഷ് മോബ്, ജില്ലാതല എഐ ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചതായി മാനന്തവാടി പി.കെ. കാളന്‍ മെമ്മോറിയല്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് പ്രിന്‍സിപ്പല്‍ സി. ഗിരീഷ്‌കുമാര്‍, മീനങ്ങാടി മോഡല്‍…

    Read More

      സ്ട്രീറ്റ് ലൈറ്റുകൾ വിതരണം ചെയ്തു

      ഇരുളം ഫോറസ്ററ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന വാകേരി, മൂടക്കൊല്ലി ഭാഗങ്ങളിൽ വന്യ ജീവി സംഘർഷ ലഘുകരണത്തിന്റെ ഭാഗമായി സ്ഥാപിക്കുന്നതിനുള്ള തെരുവ് വിളക്കുകൾ ചെതലത്ത് റേഞ്ച് ഫോറസ്ററ് ഓഫീസർ ശ്രീ എം കെ രാജീവ്‌ കുമാർ പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. ബാലകൃഷ്ണന് കൈമാറി. ചടങ്ങിൽ മൂടകൊല്ലി വാർഡ്‌ മെമ്പർ ശ്രീനേഷ് ഗോവിന്ദ്,ഇരുളം ഫോറസ്ററ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്ററ് ഓഫീസർ കെ. പി അബ്ദുൾ ഗഫൂർ, സെക്ഷൻ ഫോറസ്ററ് ഓഫീസ്സർ പി. വി സുന്ദരേശൻ…

      Read More

        ബത്തേരി-പുൽപ്പള്ളി റോഡിൽ ‘അഴിമതി ടാറിങ്’: പണി തീർന്നതിന് പിന്നാലെ റോഡ് ഇളകി മാറുന്നു; പ്രതിഷേധം ശക്തം

        സുൽത്താൻ ബത്തേരി: ബത്തേരി – പുൽപ്പള്ളി റോഡിൽ ലക്ഷങ്ങൾ ചിലവഴിച്ച് നടത്തിയ ടാറിങ് പ്രഹസനമാകുന്നു. റീ-ടാറിങ് നടത്തി മണിക്കൂറുകൾക്കകം തന്നെ റോഡിലെ മെറ്റലുകൾ ഇളകിമാറി കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാവുകയാണ്. കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് റോഡിന്റെ ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.   കഴിഞ്ഞ ദിവസമാണ് റോഡിന്റെ പ്രവൃത്തി നടന്നത്. എന്നാൽ ഒരു ദിവസം പോലും തികയുന്നതിന് മുൻപ് തന്നെ പലയിടങ്ങളിലും ടാർ വേർപെട്ട് മെറ്റലുകൾ നിരനിരയായി ചിതറിക്കിടക്കുകയാണ്. ഇരുചക്ര വാഹനങ്ങൾ മെറ്റലിൽ തെന്നി വീണ് അപകടങ്ങൾ…

        Read More

          മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൈപുണ്യ വികസനം അനിവാര്യം: ഐ.ടി. സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐ.എ. എസ്

          കൊച്ചി : കാലാനുസൃതമായ നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂവെന്ന് കേരള ഐ.ടി. വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐ.എ. എസ്. കേരള സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരള സംഘടിപ്പിച്ച ഒൻപതാമത് അന്താരാഷ്ട്ര കോൺക്ലേവ് ‘ഇക്സെറ്റ് 2026’ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ സാങ്കേതികവിദ്യയുടെ പങ്ക് നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു.   അങ്കമാലി അഡ്‌ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സുസ്ഥിരവും ഈടുറ്റതുമായ…

          Read More

            രാത്രിയിലെത്തി കാറിന്റെ മുൻവശത്തെ ചില്ലുപൊട്ടിക്കും; മോഷണമല്ല ലക്ഷ്യം, രണ്ടാമനെയും പിടികൂടിയത് നാട്ടുകാർ

            തിരുവനന്തപുരം:തിരുവനന്തപുരം നഗരത്തിൽ വിവിധ ഭാഗങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകളുടെ ചില്ല് ചൊവ്വാഴ്ച പുലർച്ചെ എറിഞ്ഞു പൊട്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഡിപിഐ ജംക്‌ഷനു സമീപത്തുനിന്ന് നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറിയ ഉത്തർപ്രദേശ് സ്വദേശി ചന്ദ്രമൗരിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കാർ പാർക്ക് ചെയ്യുന്നതിനു സമീപത്തെത്തി കല്ലെടുത്തു ചുറ്റും നോക്കിയ ശേഷം മുൻഭാഗത്തെ ഗ്ലാസ് ഇയാൾ എറിഞ്ഞു പൊട്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു.   ഗ്ലാസ് പൊട്ടിച്ച ശേഷം യാതൊരു ഭാവഭേദവുമില്ലാതെ ഇയാൾ നടന്നു നീങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്….

            Read More

              എന്‍എച്ച്എം ദേശീയ മിഷന്‍ ഡയറക്ടര്‍ വയനാട് സന്ദര്‍ശിച്ചു

              കൽപ്പറ്റ: കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള അഡീഷണല്‍ സെക്രട്ടറിയും എന്‍എച്ച്എം മിഷന്‍ ഡയറക്ടറുമായ ആരാധന പട്‌നായിക് ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തി. എന്‍എച്ച്എം ഡയറക്ടര്‍ ഡോ. കസ്തൂബ് സന്ദീപ് ഗിരി, സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ഇ ബിജോയ്, മെറ്റേണല്‍ ഹെല്‍ത്ത് സ്‌റ്റേറ്റ് നോഡല്‍ ഓഫിസര്‍ ഡോ. ലിപ്‌സി പോള്‍, കോഴിക്കോട് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി.കെ ഷാജി, മുന്‍ ഡിപിഎം ഡോ. എ നവീന്‍ എന്നിവരും…

              Read More

                വൈബ് ഫോര്‍ വൈല്‍നസ്: ആരോഗ്യ പരിശോധന ഇനി വിരല്‍ത്തുമ്പില്‍

                ആരോഗ്യ വകുപ്പ് ആരോഗ്യം ആനന്ദം വൈബ് ഫോര്‍ വെല്‍നസ് ക്യാമ്പയിന്‍ ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും സമഗ്ര ഡിജിറ്റല്‍ ആരോഗ്യ പരിശോധന സൗകര്യം ഒരുക്കുന്നു. ജനങ്ങളില്‍ ആരോഗ്യബോധം വര്‍ധിപ്പിച്ച് സ്വയം വിലയിരുത്തലിലൂടെ സമയബന്ധിത ഇടപെടലുകള്‍ സാധ്യമാക്കി സമൂഹത്തിന്റെ സമഗ്ര ആരോഗ്യനില ഉയര്‍ത്തുകയാണ് ലക്ഷ്യം. ജീവിതശൈലി രോഗപ്രതിരോധത്തിന് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് അഞ്ച് മിനിറ്റില്‍ ഓരോ വ്യക്തികളുടെ ആരോഗ്യനില സ്വയം വിലയിരുത്താന്‍ health.kerala.care പോര്‍ട്ടല്‍ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കുന്നു. വ്യക്തിഗത ഡിജിറ്റല്‍ ഹെല്‍ത്ത് അസിസ്റ്റന്റായി രൂപകല്‍പന ചെയ്ത പോര്‍ട്ടലിലൂടെ…

                Read More

                  സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

                  പൊതുവിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പ്രൈമറി തലത്തില്‍ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ് ഈ അദ്ധ്യയന വര്‍ഷത്തില്‍ എട്ട്, ഒമ്പത് ക്ലാസ്സുകളിലേക്ക് വ്യാപിപ്പിച്ചത്. സുല്‍ത്താന്‍ ബത്തേരി അധ്യാപക ഭവന്‍ ഹാളില്‍ സംഘടിപ്പിച്ച അധ്യാപക ശില്‍പശാലയോടെയാണ് ജില്ലയില്‍ പദ്ധതിക്ക് തുടക്കമായത്.   പ്രത്യേകം തയ്യാറാക്കിയ പ്രവര്‍ത്തന പാക്കേജിലൂടെ ഗണിതം, മലയാളം, ഇംഗ്ലീഷ് വിഷയങ്ങളിലെ പഠന നിലവാരം മെച്ചപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യം. രണ്ട്…

                  Read More

                    ഇനി യാത്രാദുരിതമില്ല; ആനവണ്ടിയെത്തുന്നു… കോഴിക്കോട് കുറ്റ്യാടി- മാനന്തവാടി റൂട്ടില്‍ 12 കെഎസ്ആര്‍ടിസി ബസുകൾ

                    ഇനി യാത്രാദുരിതമില്ല; ആനവണ്ടിയെത്തുന്നു… കോഴിക്കോട് കുറ്റ്യാടി- മാനന്തവാടി റൂട്ടില്‍ 12 കെഎസ്ആര്‍ടിസി ബസുകൾ കോഴിക്കോട്–കുറ്റ്യാടി–മാനന്തവാടി റൂട്ടിൽ 12 പുതിയ കെഎസ്ആർടിസി ബസുകൾ എത്തുന്നു. യാത്ര ദുരിതത്തിന് പരിഹാരമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. കോഴിക്കോട്–കുറ്റ്യാടി–മാനന്തവാടി റൂട്ടിൽ 12 പുതിയ കെഎസ്ആർടിസി ബസ് സർവീസുകൾ അനുവദിക്കാൻ തീരുമാനം. കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എംഎൽഎയാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്. എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തിലാണ് സർവീസുകൾ ആരംഭിക്കുന്നതിൽ ധാരണയായത്. കെഎസ്ആർടിസി കൺട്രോളിങ് ഇൻസ്‌പെക്ടർ വി എം ഷാജി,…

                    Read More

                      ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിർബന്ധമാക്കി; ഉത്തരവ് പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ്.

                      ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിർബന്ധമാക്കി; ഉത്തരവ് പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ് വിവാദമായ കെ-ടെറ്റ് ഉത്തരവ് പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ്. ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവർക്കുള്ള ഇളവ് പുതിയ ഉത്തരവിൽ പരാമർശിക്കുന്നില്ല. ഇനി മുതൽ ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിർബന്ധമാക്കി. സുപ്രീംകോടതി അന്തിമ വിധി അനുസരിച്ച് മാനദണ്ഡങ്ങളിൽ മാറ്റം ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.   അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് ആദ്യ ഉത്തരവ് മരവിപ്പിച്ചിരുന്നു. വിവാദ നിർദേശങ്ങൾ ഒഴിവാക്കിയാണ് പുതിയ ഉത്തരവ്. കെ-ടെറ്റ് സ്ഥാനക്കയറ്റം…

                      Read More