മലയാള ദിനാഘോഷം; ഭരണഭാഷ വാരാഘോഷത്തിന് ജില്ലയില്‍ തുടക്കമായി
ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്താഭിമുഖ്യത്തില്‍ മലയാള ദിനാഘോഷം ഭരണഭാഷ വാരാഘോഷത്തിന് ജില്ലയില്‍ തുടക്കമായി. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി എ.ഡി.എം കെ. ദേവകി ഉദ്ഘാടനം ചെയ്തു. ഭരണ രംഗത്ത് മലയാള ഭാഷ പ്രയോഗത്തില്‍ മികച്ച ജില്ലയ്ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചത് മികച്ച് നേട്ടമാണെന്നും പൊതുജനങ്ങളുമായി നിരന്തരം കത്തിടപാടുകളിലൂടെ ആശയ വിനിമയം നടത്തുന്ന ഉദ്യോഗസ്ഥര്‍ മലയാള ഭാഷയുടെ പ്രാധാന്യം മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു. എ.ഡി.എം ഭരണഭാഷ പ്രതിജ്ഞ…
