ജോലി വാഗ്ദാനം; 70 ലക്ഷം തട്ടിയ യുവാവ് പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: ജോലി വാഗ്ദാനം ചെയ്ത് 70 ലക്ഷം തട്ടിയെടുത്തയാളെ പോലീസ് പിടികൂടി. കോഴിക്കോട്, വെള്ളിമാട്കുന്നില്‍ താമസിച്ചു വരുന്ന തിരുവനന്തപുരം സ്വദേശിയായ സുനില്‍കുമാറിനെയാണ് ബത്തേരി എസ്.ഐ സി.എം. സാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മകള്‍ക്ക് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി 70 ലക്ഷം രൂപ തട്ടിയെന്ന കുപ്പാടി, കോട്ടക്കുന്നില്‍ താമസിക്കുന്നയാളുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേരളത്തില്‍ സമാനമായ നിരവധി തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ട്. സി.പി.ഒമാരായ അനിത്, അജിത്, ശരത് എന്നിവരും…

Read More

    കൗമാരക്കാർ ക്കിടയിൽ ക്രിമിനൽ മനോഭാവം വർദ്ധിച്ചു വരുന്നത് ആശങ്കാജനകം: എം എസ് എം

    കൽപ്പറ്റ: പതിനാറുകാരനായ വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദിച്ച സംഭവം ആശങ്കാജനകമാണന്നും കുറ്റവാളികൾക്കെതിരെ മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കണമെന്നും എം എസ് എം മർകസുദ്ദഅ് വ ജില്ലാ സമിതി ആവശ്യപ്പെട്ടു. കൗമാരക്കാർക്കിടയിലെ ക്രൂരമായ കുറ്റകൃത്യങ്ങൾ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ക്രിമിനൽ മനോഭാവത്തിന്റെ തെളിവാണ്. മർദനത്തിന് ശേഷം വിദ്യാർത്ഥിയെക്കൊണ്ട് നിർബന്ധപൂർവ്വം കാലുപിടിപ്പിച്ചത് മനുഷ്യത്വരഹിതമായ നടപടിയാണ്. സോഷ്യൽ മീഡിയയിലൂടെ ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് അക്രമികൾ ആഗ്രഹിക്കുന്ന തെറ്റായ ഹീറോ പരിവേഷത്തിന് കാരണമാകുമെന്നും ഇത് തടയപ്പെടണമെന്നും, രക്ഷാകർത്ത്ത്വം എന്നത് കേവല ചെലവുകൾ നൽകുക എന്നതിൽ നിന്നും…

    Read More

    മാനവികതയാകട്ടെ ലഹരി; ജില്ലയിലെ കോളേജുകളിൽ എസ്‌എഫ്‌ഐ വിദ്യാർഥിശൃംഖല സംഘടിപ്പിച്ചു

    കൽപ്പറ്റ: ലഹരിക്കെതിരെ ജില്ലയിലെ കോളേജുകളിൽ എസ്‌എഫ്‌ഐ വിദ്യാർഥിശൃംഖല സംഘടിപ്പിച്ചു. ‘മാനവികതയാകട്ടെ ലഹരി’ മുദ്രാവാക്യം ഉയർത്തിയാണ്‌ വിദ്യാർഥികൾ കൈകോർത്തത്‌. വർധിച്ചുവരുന്ന ഗ്യാങ്ങിസം, അരാജകത്വം, അക്രമവാസന തുടങ്ങിയവ ചെറുക്കണമെന്ന്‌ ആവശ്യപ്പെട്ടു. ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർഥികൾ ഏറ്റുവിളിച്ചു. ബത്തേരി പൂമല എംഎസ്ഡബ്ലു സെന്ററിൽ ജില്ലാ സെക്രട്ടറി സാന്ദ്ര രവീന്ദ്രൻ, പുൽപ്പള്ളി പഴശ്ശിരാജാ കോളേജിൽ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അഥീന ഫ്രാൻസിസ്‌ എന്നിവർ നേതൃത്വം നൽകി. വൈത്തിരി ഓറിയന്റൽ കോളേജ്‌, പൂക്കോട്‌ ബിടെക് ഡയറി കോളേജ്, കൽപ്പറ്റ കെഎംഎം ഗവ. ഐടിഐ,…

    Read More

    കുടുംബശ്രീ ജില്ലാതല ബാല പാർലമെന്റ് സംഘടിപ്പിച്ചു.

    മാനന്തവാടി : മുണ്ടക്കൈ -ചൂരൽമല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തൽ, സ്കോളർഷിപ്പുകൾ, ലഹരി ഉപയോഗം തടയാനുള്ള നടപടികൾ തുടങ്ങിയ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ടതുൾപ്പടെ നിരവധി കാര്യങ്ങൾ ബാലപാർലിമെന്റിൽ കുട്ടി നേതാക്കൾ ചർച്ച ചെയ്തു. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികളെ ഉൾപ്പെടുത്തിയാണ് ജില്ലാ ബാലപാർലമെന്റ് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപാണി ബാലപാർലമെന്റ് ഉദ്ഘാടനം ചെയ്തു. ‘നേതൃത്വം എന്താണെന്നും സ്വന്തം മനസ്സിനെ നിയന്ത്രിക്കാനുള്ള…

    Read More

    കലാകാരൻമാരെ ആദരിച്ചു.

    തിരുനെല്ലി:.വയനാടിന്റെ സ്വന്തം ഹാസ്യ കലാകാരൻമാരായ വിൽഫ്രഡ് ജോസ് മുതിരക്കാലാ, മുകുന്ദൻ തൃശ്ശിലേരി, വിദ്യാധരൻ വൈദ്യർ കണിയാരം എന്നിവരെ, ബി. ജെ. പി. വയനാട് ജില്ലാ അദ്ധ്യക്ഷൻ കെ. പി മധു പൊന്നാട അണിയിച്ച് ആദരിച്ചു. ബി. ജെ. പി തിരുനെല്ലി പഞ്ചായത്ത് അദ്ധ്യക്ഷൻ രാജീവ് ബാവലിയും സന്നിഹിതനായി യിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് വയനാടൻ ജനതക്ക് ചിരപരിചിതരായി മാറിയ ഇവർക്ക് ലോകം മുഴുവൻ മനുഷ്യ മനസുകളെ നർമ്മം കൊണ്ട് കീഴടക്കാൻ കഴിയട്ടെ എന്ന് അദ്ധേഹം ആശംസിച്ചു.

    Read More

    മുണ്ടേരിയില്‍ ജില്ലാതല ക്വിസ് മത്സരം ആറിന്

    കല്‍പ്പറ്റ : മുണ്ടേരി കാരുണ്യം സ്വാശ്രയ സംഘം ജില്ലയില്‍ 10,11,12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം നടത്തുന്നു. മുണ്ടേരി സപ്ലൈകോ ഗോഡൗണില്‍ രാവിലെ 10.30ന് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്യും. വിദ്യാലയങ്ങളെ പ്രതിനിധാനം ചെയ്ത് രണ്ടു പേരടങ്ങുന്ന ടീമാണ് മത്സരത്തില്‍ പങ്കെടുക്കുക. വിദ്യാര്‍ഥികളില്‍ പൊതുബോധം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചതെന്ന് സംഘം പ്രസിഡന്റും മുനിസിപ്പല്‍ കൗണ്‍സിലറുമായ എം.കെ. ഷിബു, സെക്രട്ടറി പി. ഷിജു, ട്രഷറര്‍ കെ. അനില്‍കുമാര്‍, കണ്‍വീനര്‍ കെ. രഞ്ജിത്ത് എന്നിവര്‍…

    Read More

    റോഡ് ഉദ്ഘാടനം ചെയ്തു

    മേപ്പാടി: ഗ്രാമ പഞ്ചായത്തിലെ 15-ാo വാർഡിലെ കർപ്പൂരക്കാട് – അട്ടക്കാട് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് അംഗം പി.പി.അബ്ദുൽ അസീസ് നിർവഹിച്ചു. ചെമ്പ്ര പീക്ക് എസ്റ്റേറ്റ് മാനേജർ ശ്രീനിവാസൻ മുഖ്യാതിഥിയായിരുന്നു. രവി അട്ടക്കാട് അധ്യക്ഷത വഹിച്ചു. കെ.പി.ഹൈദർ അലി, ഉമേഷ് എരുമക്കൊല്ലി, സി. അഷറഫ്, ടി.എ. മുഹമ്മദ്, എൻ.ഡി സാബു, പി. മൻസൂർ, വി.സന്തോഷ്, അഷറഫ് എം.പി. എന്നിവർ സംസാരിച്ചു.

    Read More

    കണിയാമ്പറ്റ മില്ല് മുക്കിൽ നിയന്ത്രണം തെറ്റിയ ഓട്ടോ മറ്റൊരു ദോസ്ത് വാഹനത്തിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്.

    കണിയാമ്പറ്റ : കണിയാമ്പറ്റ മില്ല് മുക്ക് നിർത്തിയിട്ട ദോസ്ത്ത് വാഹനത്തിനു പിറകിൽ ഓട്ടോ ഇടിച്ച് ഡ്രൈവർക്ക് സാരമായ പരിക്ക് . അപകടത്തിൽ പരിക്കേറ്റ പനമരം സ്വദേശിയായ ഓട്ടോ ഡ്രൈവറെ പനമത്തുള്ള സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

    Read More

    മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു.

    മലപ്പുറം: മലപ്പുറം എടവണ്ണ സ്വദേശിക്കാണ് എംപോക്സ് സ്ഥിരീകരിച്ചത്.UAE യില് നിന്നും വന്ന 38 വയസ്സുകാരനാണ് രോഗം. രോഗലക്ഷണങ്ങളെ തുടർന്ന് ഇയാൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിശോധന ഫലം പുറത്തുവന്നതോടെയാണ് ഇയാളിൽ രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ രണ്ടാമത്തെ എംപോക്സ് സ്ഥിരീകരണമാണ് മലപ്പുറത്ത് ഉണ്ടായത്. നേരത്തെ ഡൽഹിയിലും ഒരാൾക്ക് എംപോക്സ് കണ്ടെത്തിയിരുന്നു.

    Read More

    സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കും; ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും

    തിരുവനന്തപുരം: സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ സംസ്ഥാന സർക്കാർ. സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ സഭയിൽ വ്യക്തമാക്കി. അടുത്തമാസം 24ന് ഇത് സംബന്ധിച്ച് യോഗം വിളിച്ചിട്ടുണ്ട്. ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും. പുസ്തകങ്ങൾ അർദ്ധ വാർഷികം എന്ന നിലയിൽ ചുരുക്കാൻ വേണ്ടിയുള്ള നടപടികളും ആലോചിക്കുന്നു. കൈപ്പമംഗലം എംഎൽഎ കെ കെ വത്സരാജിന് മണ്ഡലത്തിലെ സ്കൂൾ ലീഡർ നൽകിയ നിവേദനം ആണ്…

    Read More