സുൽത്താൻ ബത്തേരി നഗരസഭയിൽ ബൊക്കാഷി ബക്കറ്റ് വിതരണവും ബോധവത്കരണ ക്ലാസും നടത്തി

    സുൽത്താൻ ബത്തേരി : മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനായി സുൽത്താൻ ബത്തേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 500 കുടുംബങ്ങൾക്ക് ബൊക്കാഷി ബക്കറ്റ് വിതരണം നടത്തി. ഉറവിട മാലിന്യ സംസ്കരണത്തിന് പുതിയ മാതൃക അവതരിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിതരണം നടന്നത്. വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് നിർവഹിച്ചു.   മാലിന്യമുക്തവും ആരോഗ്യമുള്ള നഗരമെന്ന ലക്ഷ്യത്തോടെ നഗരസഭ മുന്നോട്ട് വെക്കുന്ന പദ്ധതി, കുടുംബങ്ങൾക്കിടയിൽ മികച്ച സ്വീകാര്യത…

    Read More

      തരുവണ വീ കെയർ അൽബിർ പ്രീ സ്കൂൾ അഡ്മിഷൻ ഉദ്ഘാടനം ചെയ്തു

      ഈതരുവണ: തരുവണ വീ കെയർ അൽബിർ ഇസ്‌ലാമിക് പ്രീ സ്കൂളിലെ ഈ വർഷത്തെ പ്രവേശനോദ്ഘാടനം സമസ്ത പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജില്ലാ ഖാളി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള അപേക്ഷാ ഫോമുകൾ വിതരണം ചെയ്തുകൊണ്ടാണ് നേതാക്കൾ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്.സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ,ഹസൻ മുസ്‌ലിയാർ തലപ്പുഴ, ഇബ്രാഹിം ഫൈസി പേരാൽ,കെ. മമ്മൂട്ടി നിസാമി, മുഹമ്മദ്‌ റഹ്‌മാനി, ആഷിഖ് വാഫി,അറഫ നാസർ, അഷ്‌കർ കാളിയാർ, സുഹൈൽ. സി. എച്ച്,ഇബ്രാഹിം….

      Read More

      കമ്പമലയില്‍ അദാലത്ത്; ആധികാരിക രേഖകള്‍ നല്‍കി

      മാനന്തവാടി : കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന് കീഴിലുള്ള കമ്പമല തേയില തോട്ടം തൊഴിലാളികള്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കുന്നതിനായി തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ അദാലത്ത് നടത്തി. ജില്ലാ ഭരണകൂടം, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്, കെ.എഫ്.ഡി.സി, അക്ഷയ, വിവിധ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് അദാലത്ത് നടത്തിയത്. കമ്പമല എസ്റ്റേറ്റിലെ ആധികാരിക രേഖകള്‍ കൈവശമില്ലാത്ത തൊഴിലാളികള്‍ക്ക് രേഖകള്‍ നല്‍കാനാണ് സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മിയുടെ നേതൃത്വത്തില്‍ അദാലത്ത് നടത്തിയത്. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, വിവിധ ബാങ്കിംഗ് സേവനങ്ങള്‍…

      Read More

        മുണ്ടക്കൈ പുനരധിവാസത്തിന് കൈത്താങ്ങ്; വീട് നിർമ്മിക്കാൻ പെൻഷൻ കാശിൽനിന്ന് 20 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി അധ്യാപക ദമ്പതികൾ

        മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി സർക്കാർ നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി റിട്ട. പ്രൊഫസർ പി. കരുണാകരനും ഭാര്യ ഗീതയും. ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളിൽ ഒന്നിനായി 20 ലക്ഷം രൂപ ഇരുവരും ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. വേങ്ങാട് നടന്ന മുഖ്യമന്ത്രിയുടെ വികസന സംവാദ സദസ്സിൽ വെച്ചായിരുന്നു ഈ മാതൃകാപരമായ സംഭാവന.   അതിവേഗത്തിൽ പുനരധിവാസം സാധ്യമാക്കുന്ന എൽഡിഎഫ് സർക്കാരിലുള്ള വിശ്വാസമാണ് ഇത്തരമൊരു സഹായത്തിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് അഴീക്കോട് തെക്കുംഭാഗം സ്വദേശിയായ പി. കരുണാകരൻ…

        Read More

        കോഴിഫാമില്‍ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു.

        പനമരം: കോഴി ഫാമില്‍ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. പുഞ്ചവയല്‍ അശ്വതി വീട്ടില്‍ ജിജേഷ് (44) ആണ് മരിച്ചത്. കോഴി ഫാമില്‍ ലൈറ്റ് ഇടാന്‍ എത്തിയപ്പോഴാണു ജിജേഷിന് ഷോക്കേറ്റത്. ശബ്ദം കേട്ട് സ്ഥലത്തെത്തിയ ഭാര്യക്കും ഷോക്കേറ്റു. അബോധാവസ്ഥയില്‍ കിടക്കുന്ന ജിജേഷിനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴാണു ഭാര്യ ഭിഷയ്ക്കു ഷോക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകൾ: ആദിത്യ.

        Read More

          പീസ് വാലി റോഡ് ഉദ്ഘാടനം ചെയ്തു

          ചെന്നലോട് : തരിയോട് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ MGNREGA പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം ഘട്ടം പണി പൂർത്തീകരിച്ച ഇങ്ങോളിപ്പടി പീസ് വാലി റോഡ് തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ജോയി റ്റി ടി , കുര്യൻ പായിക്കാട്ട്, മുബഷിർ എ കെ , സുഹൈൽ വാഫി, ബിജു,മുസ്തഫ കെ, അൻഷാദ് വാഫി, റഹീം, മുഹമ്മദ് റാഫി വാഫി എന്നിവർ പങ്കെടുത്തു.

          Read More

          കേരള വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ് 17 മുതല്‍

          കല്‍പ്പറ്റ: ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ 15-ാമത് കേരള വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസും അന്തര്‍ദേശീയ സെമിനാറും 17 മുതല്‍ 19 വരെ പൂക്കോട് വെറ്ററിനറി കോളജില്‍ നടത്തും. ‘വെറ്ററിനറി മേഖലയുടെ അതിരില്ലാത്ത ചക്രവാളം’ എന്ന പ്രമേയം അടിസ്ഥാനമാക്കി സംഘടിപ്പിച്ച ശാസ്ത്ര സമ്മേളനം 17ന് രാവിലെ 10.30ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഡോ.എം.കെ. നാരായണന്‍, ഡോ.എസ്.മായ, ഡോ.എം. പ്രദീപ്, ഡോ.ആര്‍. ശെന്തില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടനച്ചടങ്ങില്‍…

          Read More

          സി പി എമ്മിൻ്റെ ദുഷ്പ്രചരണത്തിന് ഏറ്റ തിരിച്ചടിയാണ് കോടതി വിധി.

          മീനങ്ങാടി : ഡി.സി.സി ട്രഷറർ എൻ.എം. വിജയൻ്റെ ആത്മഹത്യയെ തുടർന്ന് രാഷ്ട്രീയ ലാഭം കൊയ്യുക എന്ന ഏക ലക്ഷ്യത്തോടെ സി.പി.എമ്മും പാർട്ടി ശത്രുക്കളും ചേർന്ന് ഐസി ബാലകൃഷ്ണൻ എംഎൽഎ യേയും ഡി.സി.സി പ്രസിഡണ്ട് എൻഡി അപ്പച്ചനെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെയും അപമാനിക്കുവാനും അപകീർത്തിപ്പെടുത്തുവാനും അതുവഴി കോൺഗ്രസ്സ് പ്രസ്ഥാനത്തെ തകർക്കുവാനും നേതാക്കളെ ഇല്ലായ്മ ചെയ്യാനുള്ള ഭരണകൂടത്തിന്റെയും സി.പി.എമ്മി ന്റെയും ശ്രമങ്ങൾക്കേറ്റ തിരിച്ചടിയാണ് ബഹുമാനപ്പെട്ട കോടതി വിധിയെന്ന് മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതാക്കൾക്ക് വേണ്ടി കരുത്തുറ്റ പ്രകടനത്തിലൂടെ കോടതിയിൽ…

          Read More

          വായ്പാ വിതരണത്തില്‍ വര്‍ദ്ധനവ്; ഒന്നാം പാദത്തില്‍ 2557 കോടി രൂപ നല്‍കി

          കൽപറ്റ: ജില്ലയിലെ ബാങ്കുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷം 2024- 25 ഒന്നാം പാദം വരെ 2557 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിങ് അവലോകനയോഗത്തില്‍ അറിയിച്ചു. ഇതില്‍ മുന്‍ഗണനാ വിഭാഗത്തില്‍ 2021 കോടി രൂപയാണ് വിതരണം ചെയ്തത്. കാര്‍ഷിക വായ്പയായി 1329 കോടി രൂപയും നോണ്‍ ഫാമിങ് സെക്ടറില്‍ 529 കോടി രൂപയും മറ്റു മുന്‍ഗണന വിഭാഗത്തില്‍ 99 കോടി രൂപയുമാണ് വായ്പ നല്‍കിയത് . ബാങ്കുകളുടെ മൊത്തം വായ്പ 2023 ഏപ്രില്‍ 30 നെ…

          Read More

          മംഗളൂരുവില്‍ ആള്‍ക്കൂട്ട കൊല; സമഗ്രാന്വേഷണത്തിന് സമ്മര്‍ദം ചെലുത്തുമെന്ന് മന്ത്രി ഒ.ആര്‍. കേളു.

          പുല്‍പ്പള്ളി: മംഗളൂരുവില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ പുല്‍പ്പള്ളി സ്വദേശി മുഹമ്മദ് അഷ്റഫ് കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രാന്വേഷണത്തിന് കർണാടക സർക്കാരില്‍ സമ്മർദം ചെലുത്തുമെന്ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു. അഷ്റഫിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഷ്റഫിന്‍റെ പിതാവ് കുഞ്ഞീതുകുട്ടി, മാതാവ് റുഖിയ, സഹോദരൻ ഹമീദ് ഉള്‍പ്പെടെ കുടുംബാംഗങ്ങളെ മന്ത്രി അനുശോചനം അറിയിച്ചു. കുടുംബത്തിന് സർക്കാരിന്‍റെ പിന്തുണ ഉറപ്പുനല്‍കി. സിപിഎം ജില്ലാ കമ്മിറ്റിയംഗം എം.എസ്. സുരേഷ് ബാബു, ഏരിയ സെക്രട്ടറി ബൈജു നന്പിക്കൊല്ലി, ഏരിയ കമ്മിറ്റിയംഗം…

          Read More