ജില്ലാ ഗ്ലോബൽ കെഎംസിസി എം.പി പ്രിയങ്ക ഗാന്ധിക്ക് നിവേദനം നൽകി.

വിദേശങ്ങളിൽ ജോലിചെയ്യുന്ന വയനാട് ജില്ലയിൽനിന്നുള്ള പ്രവാസികൾ ആശ്രയിക്കുന്ന കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും വെട്ടിക്കുറച്ച വിമാന സർവീസുകൾ പുനസ്ഥാപിക്കണമെന്നും, മറ്റ് വിമാനത്താവളങ്ങളെക്കാളും ഇവിടെനിന്നുള്ള അധിക യാത്രാ നിരക്ക് വർധനവടക്കമുള്ള വിഷയങ്ങളിൽ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നും, ആവശ്യപ്പെട്ട് വയനാട് ജില്ലാ ഗ്ലോബൽ കെഎംസിസി വയനാട് എം. പി. ശ്രീമതി പ്രിയങ്ക ഗാന്ധി വദ്രക്ക് നിവേദനം നൽകി. ഗ്ലോബൽ കെഎംസിസി ജില്ലാ ജനറൽ സെക്രട്ടറി പി. എ. ഗഫൂർ വാരാമ്പറ്റ, ഓർഗനൈസിങ് സെക്രട്ടറി റഷീദ് കാതിരി, വൈസ് പ്രസിഡന്റ് കെ. സി. സുലൈമാൻ എന്നിവരാണ് നിവേദനം സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *