ഉയരെ പഠന സഹായി പ്രകാശനം ചെയ്തു
ഉയരെ പഠന സഹായി പ്രകാശനം ചെയ്തു 46 സ്കൂളുകൾക്ക് പാചക ഉപകരണങ്ങൾ വിതരണം ചെയ്ത് ജില്ലാ പഞ്ചായത്ത് പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പത്താം തരം വിദ്യാര്‍ത്ഥികൾക്കുള്ള പഠന സഹായി പ്രകാശനവും വിവിധ സ്കൂളുകൾക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന പാചക വിതരണ ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുൾപ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് 46 സ്കൂളുകൾക്ക് പ്ലേറ്റ്, ഗ്ലാസ്, ബക്കറ്റ് എന്നിവ വാങ്ങി നൽകിയത്. ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ…
