സീബ്ര ലൈനിൽ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ചു; ഓടിച്ചത് പ്രായപൂർത്തിയാകാത്ത കുട്ടി; ഉടമ കുടുങ്ങി

        കൽപ്പറ്റ: സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥിനിയെ കാറിടിച്ചുതെറിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വാഹനമോടിച്ചത് പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് പോലീസ് കണ്ടെത്തി.   ലൈസൻസുള്ള മറ്റൊരാളാണ് വാഹനമോടിച്ചതെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും കൽപ്പറ്റ പോലീസ് നടത്തിയ അന്വേഷണത്തിൽ കള്ളത്തരം പൊളിയുകയായിരുന്നു. കുട്ടിക്ക് വാഹനം നൽകിയതിന് ഉടമയ്ക്കെതിരെ കേസെടുത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സംഭവം ജുവനൈൽ ജസ്റ്റിസ് ബോർഡിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.   വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും, വാഹനമോടിച്ച കുട്ടിക്ക് 25 വയസ്സ് വരെ ലൈസൻസ് നിഷേധിക്കാനും…

    Read More

    വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു.

    സുല്‍ത്താന്‍ ബത്തേരി: വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു. മണിച്ചിറ മണിചിറക്കല്‍ എന്‍.എം. വിജയന്‍(78), മകന്‍ ജിജേഷ്(28)എന്നിവരാണ് ഇന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. വൈകുന്നേരത്തോടെ ജിജേഷാണ് ആദ്യം മരിച്ചത്. പിന്നാലെയായിരുന്നു വിജയന്റെ മരണം. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇരുവരെയും വിഷം അകത്തുചെന്ന നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബത്തേരിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ വിജയന്‍ പഞ്ചായത്ത്…

    Read More

      കെ സി പീറ്റർ; അമ്പുകുത്തി സ്കൂളിലെ പച്ചപ്പിന്റെ കാവലാൾ 

      കെ സി പീറ്റർ; അമ്പുകുത്തി സ്കൂളിലെ പച്ചപ്പിന്റെ കാവലാൾ   -പച്ചത്തുരുത്ത് പരിപാലനത്തിന് ഹരിത കേരളം മിഷൻ സംസ്ഥാനത്ത് ആദരിച്ച 11 വ്യക്തികളിൽ പീറ്ററും   രാവിലെ 8 ന് ജോലി സ്ഥലത്ത് എത്തി പണി പൂർത്തിയാക്കി 11 മണിയ്ക്ക് മടങ്ങേണ്ട ആളാണ് സുൽത്താൻ ബത്തേരി, അമ്പുകുത്തി ഗവ. എൽപി സ്കൂളിലെ പാർട് ടൈം സ്വീപ്പറായ കെ സി പീറ്റർ. പക്ഷെ, കഴിഞ്ഞ 19 വർഷമായി ദിവസവും രാവിലെ എഴിന് എത്തി വൈകുന്നേരമാണ് 62-കാരനായ പീറ്റർ സ്കൂളിൽ…

      Read More

      നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

      മാനന്തവാടി: കേരള ഗവ: സ്റ്റുഡന്റ് നഴസസ് അസോസിയേഷന്‍ വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസ് മാര്‍ച്ച് നടത്തി. കാസര്‍ഗോഡ് ഗവണ്‍മെന്റ് നേഴ്‌സിംഗ് സ്‌കൂളിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളെ അപമാനിച്ച തൃരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.അഭിലാഷിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യുക എന്നാവശ്യപ്പെട്ടുകൊണ്ടാണ് വയനാട് ഗവ. സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. കേരള ഗവ.നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശാന്തമ്മ ടി.കെ. മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.കെജിഎസ്എന്‍എ ജില്ലാ പ്രസിഡന്റ് ദേവിക…

      Read More

        കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ യാത്ര കമ്പളക്കാട് ഉജ്ജ്വല സ്വീകരണം

        കൽപ്പറ്റ:നമുക്ക് മനുഷ്യരെ ചേർത്ത് പിടികേണ്ടതുണ്ടെന്നും പരസ്പരം മത്സരിച്ചും കൂടുതൽ ലാഭം ഉണ്ടാക്കിയും നേടുന്നതൊന്നും യഥാർഥ സന്തോഷത്തിന് ഉതകില്ലെന്നുമുള്ള തിരിച്ചറിവാണ് നമുക്ക് വേണ്ടതെന്ന് എസ് എസ് .എഫ്ദേശീയ സെക്രട്ടറി ഫിർദൗസ് സഖാഫി പറഞ്ഞു. മെച്ചപ്പെട്ട ഒരു ലോകവും നന്മ നിറഞ്ഞ ജീവിതവും പരസ്പരം കരുതലും സംരക്ഷണവും സ്നേഹവും നൽകുന്ന മനുഷ്യരും ചേർന്ന ഒരു ആദർശ ലോകത്തിന്റെ നിർമിതിക്കായാണ് കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ കേരള യാത്ര നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ…

        Read More

        ദേശീയ കരകൗശല അവാർഡ് വയനാട് സ്വദേശി കൃഷ്ണപ്രസാദിന്

        ദേശീയ കരകൗശല അവാർഡ് 2025 ന് കൃഷ്ണപ്രസാദ് അർഹനായി. മുള മുഖ്യ അസംസ്‌കൃത വസ്തുവായി “വ്യാസ മെഡിറ്റേഷൻ ആന്റ് ഇന്നർ വേൾഡ് ഓഫ് തോട്ട്സ് എന്ന ചിത്രശില്പത്തിനാണ്   അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത് പൂതാടി ഗ്രാമ പഞ്ചായത്തിലെ നെല്ലിക്കര വെസ്‌റ്റ് കൊട്ടിലിങ്ങൽ പറമ്പിൽ വീട്ടിൽ താമസിക്കുന്ന കൃഷ്ണപ്രസാദ് (40 വയസ്സ്) കഴിഞ്ഞ 15 വർഷ കാലമായി തൃക്കൈപ്പറ്റ ഭവം ആർട്ട് & ക്രാഫ്റ്റിലെ കലാകാരനാണ്. ഇതിനോടകം നിരവധി കേന്ദ്ര സംസ്ഥാന മ്യൂസിയം ആർട്ട് പ്രോജക്ട് കൾ, സർക്കാർ / മറ്റിതര …

        Read More

        നിർധന യുവാവിന് ഉപജീവനമാർഗ്ഗം ഒരുക്കി നൽകി ജ്വല്ലറി ജീവനക്കാർ

        വെള്ളമുണ്ട: വിനീത് പുല്ലോറയ്ക്കുവേണ്ടി വാലുമ്മൽ ജ്വല്ലറി സ്റ്റാഫ് അംഗങ്ങളും വെള്ളമുണ്ട സ്വദേശിയും വലുമ്മേൽ ജ്വല്ലറി ഫീൽഡ് സ്റ്റാഫുമായ ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ ഒരു കട നിർമിച്ചു നൽകി. കടയുടെ ഉദ്ഘാടനം. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. ജുനൈദ് കൈപ്പാണി നിർവഹിച്ചു. വാർഡ് മെമ്പർ വിജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജ്വല്ലറി മാനേജർ അഭിലാഷ്, എക്സൽ രാജൻ തുടങ്ങിയവർ സംസാരിച്ചു

        Read More

        നോർത്ത് വെസ്റ്റ് സോൺ കായിക മേള സംഘടിപ്പിച്ചു

        മേപ്പാടി: നഴ്സിംഗ് വിദ്യാർത്ഥികളുടെ ദേശിയ സംഘടനയായ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ, നോർത്ത് വെസ്റ്റ് സോൺ, കേരള ഘടകം വെലോസിറ്റ 2K24 എന്ന പേരിൽ കായിക മേള സംഘടിപ്പിച്ചു. ഡോക്ടർ മൂപ്പൻസ് നഴ്സിംഗ് കോളേജിന്റെ ആതിഥേയത്തിൽ നടത്തിയ മേള ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ.ഗോപകുമാരൻ കർത്ത ഉദ്ഘാടനം നിർവഹിച്ചു. ഡോ മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. ലിഡ ആന്റണി, ടിഎൻഎഐ മലപ്പുറം ജില്ലാ കോർഡിനേറ്റർ ശ്രീ മുഹമ്മദ്‌ റാഫി , ഡെപ്യൂട്ടി…

        Read More

        റേഷൻ കാർഡ് മാസ്റ്ററിങിന് ഇന്നും കൂടി അവസരം

        കൽപറ്റ: മുൻഗണനാ വിഭാഗത്തിലെ എ.എ.വൈ (മഞ്ഞ) പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡ് ഉടമകൾക്ക് ഇ.കെ.വൈ.സി മസ്റ്ററിങ് പൂർത്തിയാക്കാൻ നാളെ കൂടി ( ഒക്ടോബർ 8) അവസരം. റേഷൻ വിഹിതം നഷ്ടപ്പെടാതിരിക്കാൻ കാർഡുടമകൾ റേഷൻ -ആധാർ കാർഡുമായി റേഷൻ കടകളിൽ നേരിട്ടെത്തി മാസ്റ്ററിങ് പൂർത്തിയാക്കണം. മസ്റ്ററിങിന് ഇനി അവസരം ലഭിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. കിടപ്പു രോഗികൾ, ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവരുടെ വിവരങ്ങൾ റേഷൻ കട ഉടമയെ അറിയിച്ചാൽ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. ഇതര സംസ്ഥാനക്കാർ…

        Read More

          ജനപ്രതിനിധി സംഘം പുനരധിവാസ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു; പ്രവര്‍ത്തന പുരോഗതി വിലയിരുത്തി

          കല്‍പ്പറ്റ: മുണ്ടക്കൈചൂരല്‍മല ദുരന്തബാധിതര്‍ക്കായി ഒരുക്കുന്ന പുനരധിവാസ പദ്ധതി പ്രദേശം ജനപ്രതിനിധികളുടെ സംഘം സന്ദര്‍ശിക്കുകയും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുകയും ചെയ്തു. ജനങ്ങള്‍ നല്‍കിയ സാമ്പത്തിക സഹായ അടിത്തറയില്‍ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വീടുകളുടെ ഒന്നാം ഘട്ട കൈമാറ്റം ഫെബ്രുവരിയില്‍ തന്നെ കൈമറുമെന്ന് ഉദ്യോഗസ്ഥര്‍ പ്രതിനിധി സംഘത്തിന് ഉറപ്പ് നല്‍കി.   സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി പ്രദേശത്ത് അനുബന്ധ സൗകര്യങ്ങളുടെ പ്രവര്‍ത്തനം വേഗത്തിലാക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എസ്.റ്റി.പി ടാങ്ക്, കുടിവെള്ള ടാങ്ക് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കണമെന്നും…

          Read More