ഫാ.മാത്യു കൊല്ലിത്താനത്തെ അനുസ്മരിച്ചു

    മാനന്തവാടി: കല്ലോടി സെന്റ് ജോര്‍ജ് ഫൊറോന പള്ളി മുന്‍ വികാരി ഫാ.മാത്യു കൊല്ലിത്താനത്തിന്റെ 25-ാം ചരമവാര്‍ഷികം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ആചരിച്ചു. കല്ലോടി ഉദയ വായനശാലയില്‍ അനുസ്മരണ സമ്മേളനം എടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ദൈവത്തോട് ചേര്‍ന്നുനിന്നു പ്രവര്‍ത്തിച്ച ആത്മീയനേതാവായിരുന്നു ഫാ.മാത്യു കൊല്ലിത്താനമെന്ന് അവര്‍ പറഞ്ഞു. കല്ലോടി ഹൈസ്‌കൂള്‍ റിട്ട.ടീച്ചേഴ്‌സ് ഫോറം പ്രസിഡന്റ് പി.എ. വര്‍ക്കി അധ്യക്ഷത വഹിച്ചു. ദീപ്തിഗിരി സെന്റ് തോമസ് പള്ളി വികാരി ഫാ.ചാണ്ടി പുനക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. നിരവധി പാവങ്ങള്‍ക്ക് സൗജന്യമായി വീട് നിര്‍മിച്ചുനല്‍കുന്നതിനും കല്ലോടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്ഥാപിക്കുന്നതിനും ഫാ.കൊല്ലിത്താനം സഹിച്ച ത്യാഗം വലുതാണെന്ന് അദ്ദേഹം അനുസ്മരിച്ചു.

     

    കല്ലോടി പള്ളി അസിസ്റ്റന്റ് വികാരി ഫാ.തോമസ് ഞള്ളമ്പുഴ, എടവക പഞ്ചായത്ത് അംഗം ജോര്‍ജ് പടകൂട്ടില്‍, വല്‍സ ജോസ്, ലീല കൃഷ്ണന്‍, കല്ലോടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബ്രിജേഷ് ബാബു, ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് റോഷ്‌നി, ജോസ് പള്ളത്ത്, കെ.എ. ആന്റണി, എം.കെ. ജോര്‍ജ്, സി. ടി. ഏബ്രഹാം, എടവക പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബാന്‍ അഹമ്മദുകുട്ടി, മത്തച്ചന്‍ കുന്നത്ത്, എന്‍.വി. ജോര്‍ജ്, സാബു ചക്കാലക്കുടി, കെ.എല്‍. മത്തായി, പി.എ. ഷാജു, സ്‌കറിയ ദേവസ്യ, ബേബി മണിയത്ത്, ജോണ്‍സണ്‍ കാക്കരക്കുന്നേല്‍, തോമസ് മുകളേല്‍, കെ.എം. അന്നക്കുട്ടി, ഷൈന്‍ സി. മാത്യു, കെ.ജെ. ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.

    Leave a Reply

    Your email address will not be published. Required fields are marked *