ഓണത്തോടനുബന്ധിച്ച് എൻ.ഐ.എസ്.ആർ  പുതുവസ്ത്ര വിതരണം നടത്തി

മാനന്തവാടി: ഓണത്തോടനുബന്ധിച്ച് എൻ ഐ എസ് ആർ കമ്യൂണിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ പാലിയാണ അരയാൽതറ ഉന്നതിയിലെ കുടുംബങ്ങൾക്ക് പുതുവസ്ത്ര വിതരണം നടത്തി. എൻ.ഐ.എസ്.ആർ ഡയറക്ടറും കോ-ഫൗണ്ടറുമായ അഡ്വ. ജുനൈദ് കൈപ്പാണി പുതുവസ്ത്രങ്ങൾ കൈമാറി. ഉന്നതിയിലെ കുടുംബങ്ങൾക്ക് വിതരണം ചെയ്യുവാൻ വേണ്ടി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കെ.രാകേഷ് ഏറ്റുവാങ്ങി. എം രാധാകൃഷ്ണൻ, എം കുഞ്ഞികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

Read More

പരിശീലനം നല്‍കി

മാനന്തവാടി : വയനാട് ജില്ല ടൂറിസം വകുപ്പിന്റെയും കേരള സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും സംയുക്ത അഭിമുഖ്യത്തില്‍ ടൂറിസം വോളണ്ടിയര്‍സിന് പരിശീലനം നല്‍കി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ബേബി പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലാ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ രേഷ്മ മാധവന്‍, അഡീഷണല്‍ സയറക്ടര്‍ അഞ്ജന എന്നിവര്‍ ക്ലാസ്സെടുത്തു. വിവിധ ടൂറിസം അസോസിയേഷനുകളുടെ പ്രതിനിധികളായ ഗോപവര്‍മ്മ, ടി.കെ സരീഷ് , ആര്‍ വേണു, പ്രോഗ്രാം കോര്‍ഡിനേറ്റര്‍…

Read More

മാരകായുധങ്ങളുമായി ലോറി ഡ്രൈവര്‍മാര്‍ പിടിയില്‍

സുൽത്താൻ ബത്തേരി: നിയമവിരുദ്ധമായി കൈവശം വെച്ച മാരകായുധങ്ങളുമായി ലോറി ഡ്രൈവര്‍മാരെ പിടികൂടി. പിണങ്ങോട് കൈപ്പങ്ങാണി വീട്ടില്‍ കെ.കെ. നജ്മുദ്ദീന്‍(25), കണിയാമ്പറ്റ, കോളങ്ങോട്ടില്‍ വീട്ടില്‍ എന്‍.കെ. നിഷാദുദ്ദീന്‍(35) എന്നിവരെയാണ് ആയുധ നിയമ പ്രകാരം ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി പട്രോളിങ് ഡ്യൂട്ടിക്കിടെയാണ് ബത്തേരി മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപം പബ്ലിക് റോഡരികില്‍ നിറുത്തിയിരുന്ന കെ.എല്‍. 17 വി 4595 ലോറിയില്‍ നിന്ന് വാളും കൊടുവാളും കണ്ടെടുത്തത്. എസ്.ഐ. ടി. കൃഷ്ണന്‍, സി.പി.ഒ രജീഷ്, ഹോംഗാര്‍ഡ് രാജീവ് നാഥ്…

Read More

നെല്ലിമുണ്ടയിലെ വന്യ മൃഗങ്ങളുടെ വിളയാട്ടം വനം വകുപ്പും, ജനപ്രതിനിധികളും നിസംഗത വെടിയണം: ജാഫർ.എം

മേപ്പാടി : നെല്ലുമുണ്ടയിലും പരിസരങ്ങളിലും കാട്ടാനയുടെ ആക്രമണങ്ങളും പുലി കരടി എന്നിവയുടെ സാന്നിധ്യവും കൂടി വരുന്ന സാഹചര്യത്തിൽ വനം വകുപ്പും ജനപ്രതിനിധികളും തുടരുന്ന നിസംഗത അവസാനിപ്പിക്കണമെന്നും, നാട്ടിലിറങ്ങി നടക്കുന്ന വന്യമൃഗങ്ങളെ പിടികൂടി മനുഷ്യ ജീവനും നാൽക്കാലികൾക്കും കൃഷിക്കും സ്വത്തിനും സംരക്ഷണം നൽകണമെന്നും എസ്‌ഡിപിഐ കൽപ്പറ്റ മണ്ഡലം സെക്രട്ടറി ജാഫർ .എം പാർട്ടി നെല്ലിമുണ്ട ബ്രാഞ്ച് യോഗം ഉദ്ഘാടനം ചെയ്തു ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചകളായി കാട്ടാനകളുടെയും കരടി പുലി എന്നിവയുടെ സാന്നിധ്യം കാരണം പട്ടാപ്പകൽ പോലും പുറത്തിറങ്ങി നടക്കാൻ…

Read More

ബയോ വയനാട് ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു

തൊണ്ടർനാട് ;  വയനാട്ടിലെ പ്രധാന കാർഷിക വിളകളിലൊന്നായ നേന്ത്രവാഴയിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് മക്കിയാട് ആസ്ഥാനമായി ആരംഭിച്ച ബയോ വയനാട് ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം മാനന്തവാടി നിയോജകമണ്ഡലം എംഎൽഎ ഒ ആർ കേളു നിർവഹിച്ചു. നിർമ്മാണ പ്രവർത്തനങ്ങളുടെ സ്വിച്ച് ഓൺ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ സൊസൈറ്റിയുടെ ലോഗോ പ്രകാശനം തൊണ്ടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ കെ…

Read More

ഊരുമൂപ്പന്മാര്‍ഊരുമൂപ്പന്മാര്‍ക്ക് ശില്പശാല സംഘടിപ്പിച്ചു 

കല്‍പ്പറ്റ: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ ഐക്ക്യദാര്‍ഢ്യ പക്ഷാചരണത്തിന്റ ഭാഗമായി വൈത്തിരി താലൂക്കിലെ ഊരുമൂപ്പന്മാര്‍ക്ക് നിയമ ബോധവത്കരണം, ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ച് ശില്പശാല സംഘടിപ്പിച്ചു. കല്‍പ്പറ്റ അമൃദില്‍ നടന്ന ശില്പശാല മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. വൈത്തിരി താലുക്കിലെ വിവിധ ഉന്നതികളില്‍ നിന്നെത്തിയ 75 ഊര് മൂപ്പന്മാരുമായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ മുഖാമുഖം നടത്തി. അഡ്വ. അമൃത സിസ്‌ന, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. സമീഹ സൈതലവി ക്ലാസുകള്‍ക്ക്…

Read More

തലപ്പുഴ ഗവ. എഞ്ചിനിയറിങ് കോളജിന് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി ആര്‍ ബിന്ദു

തലപ്പുഴ ഗവ. എഞ്ചിനിയറിങ് കോളജിന് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി ആര്‍ ബിന്ദു -പുതിയ പ്ലേസ്മെന്റ് സെന്റര്‍ കം ഗസ്റ്റ് ഹൗസ് കെട്ടിടം ഉദ്ഘാടനം ചെയ്തു വയനാടിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച സാധ്യതകൾ ഉറപ്പാക്കിക്കൊണ്ട് വളര്‍ന്നുവരുന്ന തലപ്പുഴ ഗവ. എഞ്ചിനിയറിങ് കോളജിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. കോളജിൽ പുതിയതായി നിര്‍‌മിച്ച പ്ലേസ്മെന്റ് സെന്റര്‍ കം ഗസ്റ്റ് ഹൗസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും പുതിയതായി നിര്‍മിക്കുന്ന ലൈബ്രറി…

Read More

    മാനന്തവാടി: പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കവി സിന്ധു ചെന്നലോടിന്റെ മനുഷ്യൻ ഭൂമി വീട് പ്രകൃതി പി.ഒ എന്ന കവിത സമാഹാരം മാനന്തവാടി ഗവൺമെൻറ് യുപി സ്കൂളിൽ വച്ച് പ്രകാശനം ചെയ്തു. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ആളുകളും സിന്ധു രചിച്ച പുസ്തകത്തിൽ കയ്യൊപ്പ് ചാർത്തി ആ പുസ്തകം കവിക്ക് കൈമാറി കൊണ്ടായിരുന്നു പ്രകാശന കർമ്മം നടന്നത്. എഴുത്തുകാരി ഷാഹിന ടീച്ചർ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി കെ സത്താർ, പു ക സ ജില്ലാ പ്രസിഡണ്ട്…

    Read More

      ശ്രേയസ് ലോക വനം, ജലം,കാലാവസ്ഥ ദിനാചരണം സംഘടിപ്പിച്ചു

      ശ്രേയസ് കൊളഗപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തമ്പുരാട്ടിക്കാവിൽ സംഘടിപ്പിച്ച ലോക വനം ജലം,കാലാവസ്ഥ ദിനാചരണം യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ കവിയിൽ ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ് ക്ലാസെടുത്തു. ലിസി അദ്ധ്യക്ഷത വഹിച്ചു. പുതിയ യൂണിറ്റ് ഡയറക്ടർക്ക് സ്വീകരണം നൽകി.മികച്ച വനിത സംരംഭകരെ ആദരിച്ചു.സി ഡി ഒ സോഫി ഷിജു,സെക്രട്ടറി സിനി ഷാജി,ലിസി യാക്കോബ് എന്നിവർ സംസാരിച്ചു.സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

      Read More

        നൂറുദിന ക്ഷയരോഗ നിർമ്മാർജന ക്യാമ്പയിൻ സംഘടിപ്പിച്ചു

        കൽപ്പറ്റ നഗരസഭയും സിഡിഎസും ചേർന്ന് നൂറുദിന ക്ഷയ രോഗ നിർമാർജന ക്യാമ്പയിൻ്റെ ഭാഗമായി പോഷകാഹാരം മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും, വിജയികൾക്ക് മൊമെൻ്റോയും നൽകി.ക്യാമ്പയിൻ നഗരസഭ ചെയർപേഴ്സൺ പി .വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

        Read More