ലഹരി വിരുദ്ധ സഭ രൂപീകരിച്ചു.

പുൽപ്പള്ളി : ലഹരി വിരുദ്ധ സഭ രൂപീകരിച്ചു. പുൽപ്പള്ളി വിജയ ഹയർ സെക്കൻ്ററി സ്‌കൂളിൽ ലഹരി വിരുദ്ധ സഭ രൂപീകരിച്ചു. വാർഡ് മെമ്പർ ഗീത കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളി സ്റ്റേഷൻ എസ് ഐ ജിഷ്‌ണു കെ എസ് , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് മാത്യു മത്തായി, സിവിൽ എക്‌സൈസ് ഓഫീസർ മനു കൃഷ്ണൻ, അജേഷ് കൃഷ്ണ , പ്രിൻസിപ്പാൾ സതി കെ. എസ്, ഹെഡ് മിസ്ട്രസ് ഷൈനി ജേക്കബ് എന്നിവർ സംസാരിച്ചു. യോഗത്തിൽ എല്ലാവരും…

Read More

    വിദ്യാർത്ഥികളിൽ നിന്നും എസ്ടി കൂട്ടിവാങ്ങുന്ന നടപടിയിൽ നിന്ന് സ്വകാര്യ ബസുകൾ പിന്മാറണം: എസ്ഡിപിഐ

    മാനന്തവാടി : വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള കൺസഷൻ നിരക്കിനേക്കാൾ അധിക തുക (ST) ഈടാക്കുന്ന സ്വകാര്യ ബസുകളുടെ നടപടി അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. വിദ്യാർത്ഥികളുടെ യാത്രാവകാശം സംരക്ഷിക്കപ്പെടുകയും സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്കുകൾ കൃത്യമായി പാലിക്കപ്പെടുകയും വേണം. അതേസമയം, ഇന്ധന വിലവർധനവ്, സ്പെയർ പാർട്സുകളുടെ വിലക്കയറ്റം, തൊഴിലാളികളുടെ വേതന വർധനവ് തുടങ്ങി വിവിധ കാരണങ്ങളാൽ സ്വകാര്യ ബസ് മേഖലയാകെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന വസ്തുതയും സർക്കാർ ഗൗരവമായി കാണണം. ഈ പ്രതിസന്ധികളുടെ ഭാരം വിദ്യാർത്ഥികളുടെ…

    Read More

      എം.സി.എഫ് പബ്ലിക് സ്കൂളിൽ ‘ടെക് ഫെസ്റ്റിന് ഉജ്ജ്വല തുടക്കം

      കൽപ്പറ്റ: നിർമ്മിത ബുദ്ധിയും (AI) ആധുനിക സാങ്കേതികവിദ്യകളും രക്ഷിതാക്കൾക്കും അധ്യാപകർക്കും പരിചയപ്പെടുത്തുന്നതിനായി എം.സി.എഫ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച സംവേദന പരിപാടിയും സ്കൂൾ ‘ടെക് ഫെസ്റ്റും’ ആവേശകരമായ തുടക്കം കുറിച്ചു. പ്രമുഖ എഡ്യുക്കേഷൻ ടെക്നോളജി പ്ലാറ്റ്‌ഫോമായ ഇഡാപ്റ്റിന്റെ (Edapt) സി.ഇ.ഒയും പ്രശസ്ത യൂട്യൂബറുമായ ഉമർ അബ്ദുസ്സലാം ടെക് ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.   മാറുന്ന ലോകത്ത് സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിനൊപ്പം സഞ്ചരിക്കാൻ നിരന്തരമായ അറിവ് പുതുക്കലും സ്വയം നവീകരിക്കലും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു . “പുതിയ അറിവുകൾ പഠിക്കാനും കഴിവുകൾ…

      Read More

        കിണർ നിർമ്മാണത്തിനിടെ അപകടം; ഒരാൾക്ക് പരിക്ക്

        കിണർ നിർമ്മാണത്തിനിടെ അപകടം; ഒരാൾക്ക് പരിക്ക്. തമിഴ്‌നാട് സ്വദേശിയായ മതിയഴകൻ എന്ന മധു ആണ് അപകടത്തിൽപ്പെട്ടത്. മൈലമ്പാടിയിൽ കിണർ നിർമ്മാണത്തിനിടെ നിലപ്പലക പൊട്ടിയതിനെ തുടർന്ന് 15 മീറ്റർ താഴ്‌ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ മധുവിനെ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. കിണറുപണി കരാറുകാരനായ ഇയാൾ മീനങ്ങാടിയിൽ കഴിഞ്ഞ 30 വർഷത്തോളമായി താമസിച്ചുവരികയാണ്.

        Read More

        സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനൽ മഴ തുടരും.

        തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനൽ മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്നും വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും പ്രത്യേക അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് മാറണം. വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്. ഗൃഹോപകരണങ്ങളുടെ…

        Read More

        കെ. ആർ രാമകൃഷ്ണൻ്റെ 5ാം മത് അനുസ്മരണം സംഘടിപ്പിച്ചു.

        ബത്തേരി: സി പി ഐ എം ബത്തേരി ഏരിയ കമ്മിറ്റി അംഗവും അമ്പലവയൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന കെ. ആർ രാമകൃഷണൻ്റെ 5ാം മത് അനുസ്മരണം സംഘടിപ്പിച്ചു.സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം സി .കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.അഡ്വ: കെ ജി സുധീഷ് അദ്ധ്യക്ഷത വഹിച്ചു. കെ ഷമീർ, എ രാജൻ, ടി.ടി സ്ക്കറിയ, അബ്ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു.

        Read More

        എൻ.എഫ്. പി.ഒ. ചികിത്സാ ഫണ്ട് കൈമാറി.

        പുൽപ്പള്ളി: മറുനാടൻ ഇഞ്ചി കർഷകരുടെ കൂട്ടായ്മയായ നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എൻ.എഫ്. പി.ഒ.) ചാരിറ്റി വിഭാഗം സംഘടനയുടെ ചികിത്സാ സഹായം കൈമാറി. സംഘടനയുടെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും അസുഖം ബാധിച്ച് ചികിത്സവേണ്ടി വന്നാൽ ചാരിറ്റി ഫണ്ടിൽ നിന്ന് സഹായം നൽകും. ആദ്യ കാല അംഗം ഇസ്മായിൽ ബാവയുടെ കുടുംബത്തിന് 2, 67,000 രൂപയാണ് കൈമാറിയത്. ചടങ്ങിൽ എൻ.എഫ്. പി.ഒ ചെയർമാൻ ഫിലിപ്പ് ജോർജ്, ചാരിറ്റി കൺവീനർ കെ.പി.ജോസ്, റെഫസൽ, ജോയി ഇരട്ടമുണ്ട, കെ.എ. ജോഷി , ജോഷി,…

        Read More

        പൂക്കോട് തടാക മോടിപിടിപ്പിക്കൽ പദ്ധതി: സർക്കാർ നിർദേശത്തിന്മേൽ സാങ്കേതിക സർവകലാശാല ഡെപ്യൂട്ടി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തു

        തിരുവനന്തപുരം: വയനാട് ജില്ലയിലെ പൂക്കോട് തടാക മോടിപിടിപ്പിക്കൽ പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് രജിസ്റ്റർ ചെയ്ത വിജിലൻസ് കേസിൽ പ്രതിയായി ഉൾപ്പെട്ടിരിക്കുന്ന എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിലെ ഡെപ്യൂട്ടി രജിസ്ട്രാർ ബി. ആനന്ദിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.   വിജിലൻസ് കേസിൽ ഒന്നാം പ്രതിയായി ബി. ആനന്ദ് ഉൾപ്പെട്ടിട്ടുണ്ടെന്നും വിജിലൻസ് ശിപാർശയിന്മേൽ നടപടി സ്വീകരിക്കണമെന്നും സർക്കാർ സർവകലാശാലയെ അറിയിച്ചിരുന്നു. കേസിനാസ്പദമായ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്ത സമയത്ത് ആനന്ദ് ഡി ടി…

        Read More

        ജില്ലയില്‍ 6 ദുരിതാശ്വാസ ക്യാമ്പുകളിലായി 285 പേർ.

        കൽപ്പറ്റ : ജില്ലയില്‍ കാല വര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ 6 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 101 കുടുംബങ്ങളിലെ 106 പുരുഷന്‍മാരും 106 സ്ത്രീകളും 73 കുട്ടികളും ഉള്‍പ്പെടെ 285 പേരാണ് ക്യാമ്പുകളിലുള്ളത്. മുണ്ടക്കൈ-ചൂരല്‍ മല ദുരന്തത്തിന്റെ ഭാഗമായി 5 ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിൽ 97 കുടുംബങ്ങളിലെ 103 പുരുഷന്മാരും 101 സ്ത്രീകളും 71 കുട്ടികളുമാണ് ഉള്ളത്.

        Read More

        ദുരിതബാധിതരുടെ പുനരധിവാസം യൂത്ത് കോൺഗ്രസ് ദോത്തി ചലഞ്ചിന് തുടക്കമായി.

        കൽപ്പറ്റ : പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമിച്ചു നൽകുന്ന 30 വീടുകളുടെ പ്രവർത്തിക്കുള്ള ധനസമാഹരണത്തിന് യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദോത്തി ചലഞ്ചിന് തുടക്കമായി.കെപിസിസി അംഗം പി പി ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഫെബിൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ, കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി അർജുൻ ദാസ്, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി അബൂ സൂഫിയാൻ തുടങ്ങിയവർ…

        Read More