കൗമാരക്കാരായ വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന ഗ്രീൻ സ്കിൽ പദ്ധതി ഉദ്ഘാടനം ചെയ്തു

    ബത്തേരി: രാജ്യത്താദ്യമായി കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് ഗ്രീൻ സ്‌കിൽ വികസന പദ്ധതി പദ്ധതി നടപ്പാക്കി വയനാട്‌ജില്ല. ജില്ലയിലെ തെരഞ്ഞെടുത്ത ഒൻപത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള, യൂണിസെഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി നിർവഹിച്ചു.   പരിസ്ഥിതിലോല പ്രദേശങ്ങളിലുണ്ടാവുന്ന പ്രകൃതി ദുരന്തങ്ങൾ പരിസ്ഥിതി സന്തുലിതാവസ്ഥ തകർക്കുന്ന സാഹചര്യം പരിഗണിച്ചാണ് ജില്ലയിലെ വിദ്യാർത്ഥികൾക്ക് ഗ്രീൻ സ്‌കിൽ പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി…

    Read More

      ഭാഷയുടെ പ്രാധാന്യം ഓര്‍മിപ്പിച്ച് ഭരണഭാഷാ വാരാഘോഷ ക്വിസ് മത്സരം

      കൽപ്പറ്റ: ചിത്രങ്ങളുടെയും സൂചനകളുടെയും സഹായത്തോടെ കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലൂടെയുള്ള പ്രയാണമായി ഭരണഭാഷാ വാരാഘോഷത്തിന്റ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സബ് കലക്ടര്‍ ഗൗതം രാജ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.   സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ അഞ്ജു ബാലകൃഷ്ണന്‍, വി അസ്മാബി എന്നിവര്‍ ഒന്നാം സ്ഥാനം നേടി. രജിസ്‌ട്രേഷന്‍ വകുപ്പിലെ എ കെ അശ്വതി, വി കെ…

      Read More

        സംസ്ഥാനത്ത് ഏപ്രിൽ 30 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

        തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 30 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് (Kerala Rain Warning). ഇന്ന് (ഏപ്രിൽ 26), നാളെ (ഏപ്രിൽ 27) തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, ഏപ്രിൽ 28 മുതൽ 30 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. പ്രധാന ജാഗ്രത നിർദ്ദേശങ്ങൾ: ഇടിമിന്നൽ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത ഉപകരണങ്ങൾക്കും വലിയ നാശനഷ്ടം വരുത്തുന്നതിനാൽ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കുക:…

        Read More

        ടെലിഗ്രാം ടാസ്ക് വഴി 12.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ

        കൽപ്പറ്റ: മാനന്തവാടി സ്വദേശിനിയിൽ നിന്നും ഷെയർ ട്രെഡിങ് നടത്തി ലാഭം നൽകാം എന്ന് വിശ്വസിപ്പിച്ചു 12.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ചെന്നൈയിൽ നിന്നും വയനാട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും അറസ്റ്റ് ചെയ്തു. ചെന്നൈ കോളത്തു വഞ്ചേരി സ്വദേശിയായ മുരുഗൻ (41) ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാർച്ച്‌ മാസത്തിൽ ടെലിഗ്രം വഴി ബന്ധപെട്ട തട്ടിപ്പുകാർ പരാതിക്കാരിക്ക് ഓൺലൈൻ ഷെയർ ട്രെഡിങ് വഴി ലഭിച്ച ലാഭം പിൻവലിക്കാൻ ആവശ്യമായ…

        Read More

        സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; എട്ട് ജില്ലകളിൽ പ്രഖ്യാപിച്ച ജാഗ്രതാ മുന്നറിയിപ്പ് പിൻവലിച്ചു, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

        തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ജാഗ്രതാ മുന്നറിയിപ്പ് പിൻവലിച്ചു. നിലവിൽ നാല് ജില്ലകളിൽ മാത്രമാണ് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ മണിമല, അച്ചൻകോവിൽ നദികളിൽ ജാഗ്രതാ നിർദേശം നൽകി. ഉയർന്ന തിരമാലയ്ക്കും…

        Read More

          ബ്ലാക്ക് ഈഗിൾസ് ജേതാക്കൾ 

          ബ്ലാക്ക് ഈഗിൾസ് ജേതാക്കൾ മാരക രോഗത്തോട് മല്ലിട്ടു കൊണ്ടിരിക്കുന്ന ഒരു കൊച്ചുകുഞ്ഞിനെ സാധാരന്ന ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി കൊണ്ടുവരാനായി ഒരു കൈത്താങ്ങ് നൽകുകയെന്ന ലക്ഷ്യത്തിലൂന്നിയ ജീവ കാരുണ്യ പ്രവർത്തനത്തിനായി പുൽപ്പള്ളി വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ 5s ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. പുൽപ്പള്ളി- മുള്ളൻകൊല്ലി പ്രദേശത്തെ ജനസാഗരത്തെ സാക്ഷിനിർത്തി വടാനകവല ടാംഗോ ടർഫിൽ വെച്ച് നടന്ന 5S ഫുട്ബോൾ ടൂർണമെൻ്റിൽ ബ്ലാക്ക് ഈഗിൾസ് വാളാട് ജേതാക്കൾ ആയി. 16 ടീമുകൾ പങ്കെടുത്ത ഫൈനലിൽ ഇക്കാസ് വയനാടുമായി…

          Read More

          ഡിവൈഎഫ്‌ഐയുടെ പൊലീസ് സ്റ്റേഷൻ മാർച്ച് ഇന്ന്

          കൽപ്പറ്റ: ബത്തേരി സ്റ്റേഷനിൽനിന്ന്‌ തൊണ്ടിമുതലായ ലഹരിവസ്‌തുക്കൾ മോഷണം പോയ കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള പൊലീസ് ശ്രമത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച ഡിവൈഎഫ്ഐ സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. രാവിലെ 11നാണ് മാർച്ച്. മാധ്യമങ്ങൾക്ക് മുന്നിൽ പ്രതിയായ പൊലീസുകാരൻ പരസ്യമായി എത്തിയിട്ടും അന്വേഷകസംഘം അറസ്റ്റ് ചെയ്യുന്നില്ല. ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി പിടിച്ചെടുക്കുന്ന ലഹരി ഉൽപ്പന്നങ്ങൾ സ്റ്റേഷനുകളിൽനിന്ന് കടത്തുന്നത് പതിവാകുകയാണ്. ഉന്നത ഉദ്യോഗസ്ഥരടക്കം പ്രതിയെ രക്ഷപ്പെടുത്താൻ പഴുതുകൾ സൃഷ്ടിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് വിശദമായ പരിശോധന നടത്താൻ തയ്യാറാകണമെന്നും ഡിവൈഎഫ്ഐ ജില്ലാ…

          Read More

            യുവതയുടെ കരുത്തും ജനാധിപത്യത്തിന്റെ കാവലുമാണ് യൂത്ത് കോൺഗ്രസ്

            കൽപ്പറ്റ: ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ജന്മദിനാഘോഷവും ക്വിറ്റ് ഇന്ത്യാ സ്മൃതി സംഗമവും സംഘടിപ്പിച്ചു. ക്വിറ്റ് ഇന്ത്യാ സ്മൃതി സംഗമം എ.ഐ.സി.സി അംഗവും മുൻ ഡി.സി.സി പ്രസിഡന്റുമായ എൻ.ഡി. അപ്പച്ചൻ എക്സ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും വേണ്ടി പോരാടിയ ധീരസമരസേനാനികളുടെ ത്യാഗസ്മരണകൾ പുതുക്കുന്ന ദിനമാണ് ക്വിറ്റ് ഇന്ത്യാ ദിനമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ് അധ്യക്ഷത വഹിച്ചു….

            Read More

            ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കണം; സിപിഐഎം നിവേദനം നൽകി

            മാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിലെ പിലാക്കാവ്, അടിവാരം എന്നിവിടങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കണിയാരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി നഗരസഭാ സെക്രട്ടറി അനിൽ രാമകൃഷ്ണന് നിവേദനം നൽകി.വന്യമൃഗ ശല്യം രൂക്ഷമായ പിലാക്കാവ് അടിവാരം പ്രദേങ്ങളിൽ തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ രാത്രിയാവുന്നതോടെ പ്രദേശം പൂർണമായും ഇരുട്ടിലാവുകയാണെന്നും കാലഹരണപ്പെട്ട ഉപകരങ്ങൾ മാറ്റി അടിയന്തിരമായി ഹൈമാസ്റ്റ് ലൈറ്റുകളും തെരുവുവിളക്കുകളും നന്നാക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.ലോക്കൽ കമ്മിറ്റിയംഗം എ കെ റൈഷാദ്, യു കെ കരുണാകരൻ, പി കെ സുരേഷ്കുമാർ, എസ്…

            Read More

              സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷാ പരിശോധന ലാബ്; ജില്ലാ പര്യടനത്തിന് തുടക്കം

              കൽപ്പറ്റ:സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷ പരിശോധന ലാബിന്റെ ജില്ലാ പര്യടനം ആരംഭിച്ചു. വയനാട് ജില്ലാഭക്ഷ്യ സുരക്ഷ വകുപ്പ് ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷയുടെ ഭാഗമായാണ് ഈറ്റ് റൈറ്റ്കേരളം സേഫ് ഓണം 2026 പരിശോധന പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിൽ വിവിധയിടങ്ങളിൽ പരിശോധന പര്യടനം നടത്തുന്ന മൊബൈൽ ഫുഡ്‌ സേഫ്റ്റി ലബോറട്ടറിയുടെ ഫ്ലാഗ് ഓഫ് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ധിഖ് നിർവഹിച്ചു. ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷ ലക്ഷ്യമിടുന്ന പദ്ധതി നടപ്പിലാക്കിയ ആരോഗ്യ വകുപ്പ് മന്ത്രിയെയും, ഭക്ഷ്യ സുരക്ഷ വകുപ്പിനെയും മന്ത്രി…

              Read More