വയനാട് ദുരിതാശ്വാസ ചെലവ് വിവാദത്തില്‍ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ ചെലവ് വിവാദത്തില്‍ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങള്‍ നല്‍കിയ തെറ്റായ വിവരം സംശയത്തിന്‍റെ പുകപടലം പടർത്താൻ ഇടയാക്കി. പെട്ടെന്നു കേള്‍ക്കുന്ന ആരും ഞെട്ടിപ്പോകുന്ന കണക്കാണ് മാധ്യമങ്ങള്‍ കൊടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം കണക്കുകള്‍ പെരുപ്പിച്ച് അനർഹമായ കേന്ദ്രസഹായം നേടാന്‍ ശ്രമിക്കുന്നുവെന്ന വ്യാജകഥ ഒരു വിഭാഗം ജനങ്ങളുടെ മനസില്‍ കടന്നുകയറി. സംശയത്തിന്‍റെ പുകപടലമുള്ള തലക്കെട്ടുകളാണ് നല്‍കിയത്. അസത്യം പറക്കുമ്പോള്‍ പിന്നാലെ സത്യം മുടന്തുകയാണ് ചെയ്തത്. സർക്കാർ കള്ളക്കണക്ക് നല്‍കിയെന്ന് പ്രതിപക്ഷവും…
