എസ് കെ എം ജെ സ്കൂളിൽ കൗമാര ശാക്തീകരണ സദസ്സ് നടത്തി

    കൽപ്പറ്റ : എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളിലെ സൗഹൃദ ക്ലബ്ബിൻ്റെ അഭിമുഖ്യത്തിൽ കൗമാര ശാക്തീകരണ സദസ്സും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തി . മക്കളെ അറിയാൻ എന്ന പേരിലാണ് രക്ഷിതാക്കൾക്കുള്ള ക്ലാസ്. പരിശീലകനായ കൈലാസ് ബാലകൃഷ്ണൻ ക്ലാസുകൾ കൈകാര്യം ചെയ്തു പ്രിൻസിപ്പൽ എം. വിവേകാനന്ദൻ ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് ബിനി എ ആർ അധ്യക്ഷത വഹിച്ചു .എൻഎസ്എസ് ജില്ലാ കൺവീനർ ശ്യാല്‍ കെ എസ്, കരിയർ ഗൈഡ് പ്രസാദ് കെ സൗഹൃദ കോഡിനേറ്റർ…

    Read More

    മാലിന്യമുക്തം നവകേരളം: ജില്ലയില്‍ ജനകീയ ക്യാമ്പെയിന്‍ നടപ്പാക്കും

    കൽപറ്റ  : മാലിന്യ മുക്ത നവകേരളം ക്യാമ്പെയിന്റെ ഭാഗമായി മാലിന്യമുക്ത ജില്ലയെന്ന ലക്ഷ്യത്തിന് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പുകള്‍, ഉദ്യോഗസ്ഥര്‍, സംഘടനാ പ്രതിനിധികള്‍, കച്ചവടക്കാര്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനകീയ ക്യാമ്പെയിന്‍ നടപ്പാക്കും. കലക്ടറേറ്റിലെ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. മാലിന്യ സംസ്‌കരണത്തിന് പരിഹാരം കണ്ടെത്തുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലയിലേക്ക് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍…

    Read More

      “നാടിൻ്റെ വികസനം- മുഖാമുഖം” പരിപാടി സംഘടിപ്പിച്ചു.

      പുൽപ്പള്ളി,മുള്ളൻകൊല്ലി, പൂതാടി പ്രദേശങ്ങളിൽ നിന്ന് ജില്ലാ -ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ “നാടിൻ്റെ വികസനം- മുഖാമുഖം” സംവാദ പരിപാടി സംഘടിപ്പിച്ചു. ജനപ്രതിനിധികളായി വിജയിച്ച് വന്നവർ പൊതുജനങ്ങളോട് പ്രതിബദ്ധതയുള്ളവരും, അവരെ കേൾക്കാൻ സമയവും,മനസ്സും ഉള്ളവരാകണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ പറഞ്ഞു. പ്രദേശത്തുനിന്ന് തെരഞ്ഞെടുത്ത മുഴുവൻ ജനപ്രതിനിധികളെയും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കുകയുണ്ടായി. നാടിൻ്റെ വികസന…

      Read More

      ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

      വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള യുടെ മാനന്തവാടി മണ്ഡലം കൺവെൻഷനും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം. മുണ്ടക്കൈ ഉൾപ്പെടെയുള്ള നിരവധി ദുരന്തമുഖത്ത് സഹായഹസ്തങ്ങൾ നൽകാനും അസോസിയേഷൻ കാണിച്ച സന്മനസ്സ് പ്രശംസനീയമാണെന്നും…

      Read More

      അങ്കണവാടി കലോത്സവം നടത്തി

      അമ്പലവയല്‍: പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജിവിഎച്ച്എസ്എസ് ഹാളില്‍ ബട്ടര്‍ഫ്‌ളൈസ്-2023-24 എന്ന പേരില്‍ അങ്കണവാടി കലോത്സവം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്‌സത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ഷമീര്‍ അധ്യക്ഷത വഹിച്ചു. എ.എസ്. വിജയ, എന്‍.സി. കൃഷ്ണകുമാര്‍, വി.വി. രാജന്‍, പി.ടി. കുര്യാച്ചന്‍, ഷൈനി ഉതുപ്പ്, രാജി വിജയന്‍, ബീന മാത്യു, ഷിഫാനത്ത്, അംബിക, ടി.ബി. സെനു, മേരി എന്നിവര്‍ പ്രസംഗിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ബാബു സ്വാഗതവും ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സ്മിത നന്ദിയും…

      Read More

      ബത്തേരിയില്‍ വന്‍ എം.ഡി.എം.എ വേട്ട വില്‍പ്പനക്കായി കടത്തുകയായിരുന്ന 68.92 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റിൽ

      ബത്തേരി: ബത്തേരിയില്‍ വന്‍ എം.ഡി.എം.എ വേട്ട. വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തുകയായിരുന്ന 68.92 ഗ്രാം എം.ഡി.എം.എ യുമായി മലപ്പുറം സ്വദേശി പിടിയില്‍. മലപ്പുറം, മഞ്ചേരി, കരിവാരട്ടത്ത് വീട്ടില്‍, കെ.വി മുഹമ്മദ് റുഫൈന്‍(30)നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. 21.10.2024 തീയതി രാത്രിയോടെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം വച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലാവുന്നത്. പൊന്‍കുഴി ഭാഗത്തു നിന്നും മുത്തങ്ങ ഭാഗത്തേക്ക് നടക്കുകയായിരുന്ന ഇയാള്‍ പോലീസിനെ കണ്ട് പരിഭ്രമിച്ചു. സംശയം തോന്നി നടത്തിയ…

      Read More

        തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെടിയുണ്ടകളുമായി യുവാവ് പിടിയിൽ

        തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെടിയുണ്ടകളുമായി യുവാവ് പിടിയിലായി. കോഴിക്കോട് താമരശ്ശേരി സ്വദേശി എന്‍.പി. സുഹൈബ് (40) ആണ് 30 വെടിയുണ്ടകളുമായി പിടിയിലായത്. ഇയാളെ തുടര്‍നടപടികള്‍ക്കായി തിരുനെല്ലി പോലീസിന് കൈമാറി. ഇന്ന് രാവിലെ തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പ്രിവന്റീവ് ഓഫീസര്‍ ജോണി. കെ യുടെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. കര്‍ണാടകയില്‍ നിന്ന് കാല്‍നടയായി വന്ന സുഹൈബിനെ സംശയം തോന്നി ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശം വെടിയുണ്ടകള്‍ കണ്ടെത്തിയത്. എക്‌സൈസ്…

        Read More

          മഹിളാ കോൺഗ്രസ് ജില്ലാ കൺവെൻഷൻ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു

          കൽപ്പറ്റ: മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി “തെരഞ്ഞെടുപ്പിന് ഞങ്ങൾ തയ്യാർ” എന്ന പോഗ്രാം കൽപ്പറ്റ ഓഷ്യൻ ഹാളിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ ടി സിദ്ദിഖ്, ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് റ്റി ജെ ഐസക്, എ ഐ സി സി മെമ്പർ എൻ ഡി അപ്പച്ചൻ, പി കെ ജയലക്ഷ്മി,പി പി ആലി ,മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ജിനി തോമസ്…

          Read More

            തെളിമ – ബഡ്ഡി ലേണിങ് ഉദ്ഘാടനം ചെയ്തു

            മുട്ടിൽ: WOVHSS മുട്ടിൽ NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന തെളിമ – ബഡ്ഡി ലേണിംഗ് പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൾ അൻവർ ഗൗസ് നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ അധ്യക്ഷയായി. സൗഹൃദത്തിൻ്റെ തണലിൽ പഠന പരിപോഷണ പ്രവർത്തനങ്ങളെ കൂട്ടിച്ചേർക്കുന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ബഡ്ഡി ലേണിംഗ്. പഠനത്തിൽ പിറകിൽ നിൽക്കുന്ന കുട്ടികൾക്ക് പഠന നേട്ടം കൈവരിക്കുന്നതിനായ് NSS വളണ്ടിയർമാർ സഹായം ചെയ്ത് കൊടുക്കുന്ന പദ്ധതിയാണിത്. കുട്ടികൾ പരസ്പരം സൗഹൃദത്തോടെ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സഹായിക്കുന്ന രീതിയിലാണ് NSS യൂണിറ്റ്…

            Read More

            സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

            തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളില്‍ അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറും. പിന്നീട് ഇത് ഈ മാസം 21ഓടെ തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കും. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇന്നില്ല. എങ്കിലും മലയോര മേഖലകളിലടക്കം ജാഗ്രത തുടരണം. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുകയാണ്. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചക്രവാതച്ചുഴി…

            Read More