കുട്ടിക്കൂട്ടം ജില്ലാ ക്യാമ്പ് തുടങ്ങി

    നടവയല്‍: ജവഹര്‍ ബാല്‍ മഞ്ച് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കുട്ടിക്കൂട്ടം ദ്വിദിന സഹവാസ ക്യാമ്പ് സിഎം കോളജില്‍ ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. ബാല്‍മഞ്ച് ജില്ലാ ചെയര്‍മാന്‍ ഡിന്റോ ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എല്‍റ്റ മരിയ സജി, ബെന്നി അരിഞ്ചേര്‍മല, ടോമി നടവയല്‍, ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരായ സി. ഷഫീഖ്, ജിജി വര്‍ഗീസ്, സീന തോമസ്, അനൂപ് കുമാര്‍, ഷിനു വടക്കര എന്നിവര്‍ പ്രസംഗിച്ചു.

    Leave a Reply

    Your email address will not be published. Required fields are marked *