ഇന്ദിരാ ഗ്യാരണ്ടി സാധാരണക്കാരുടെ ജീവിതത്തിന്റെ അനിവാര്യത: മറിയാ ഉമ്മന്‍

    പടിഞ്ഞാറത്തറ: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന്റെ പര്യടനപരിപാടികള്‍ക്ക് ആവേശം പകര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയാ ഉമ്മന്‍. ബുധനാഴ്ച രാവിലെ പടിഞ്ഞാറത്തറ പതിനാറാം മൈലില്‍ നിന്നും ആരംഭിച്ച പര്യടനപരിപാടികളുടെ ഉദ്ഘാടനം മറിയ ഉമ്മന്‍ നിര്‍വഹിച്ചു. കഴിഞ്ഞ പത്തുവര്‍ഷക്കാലം വികസനവും കരുതലുമില്ലാത്ത നാളുകളായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ജനങ്ങള്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന യു ഡി എഫ് ഭരണകൂടം തിരികെ കൊണ്ടുവരണം. യു ഡി എഫ് മുന്നോട്ടുവെക്കുന്ന അഞ്ചു ഗ്യാരണ്ടികളും സാധാരണക്കാരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരുന്നതാണ്….

    Read More

      അങ്കണവാടിക്ക് കൊടിമരം സംഭാവന ചെയ്ത് യുവാക്കൾ മാതൃകയായി.

      കൽപ്പറ്റ: കോട്ടവയൽ അങ്കണവാടിക്ക് കൊടിമരം സംഭാവന ചെയ്ത് യുവാക്കൾ മാതൃകയായി. കോട്ടവയൽ അങ്കണവാടിക്ക് ദീർഘകാലമായി ഒരു കൊടിമരം നിർമ്മിക്കണമെന്ന് അങ്കണവാടി ടീച്ചറും സഹപ്രവർത്തകരും നിരന്തരമായി ആവശ്യപ്പെട്ടു വരികയായിരുന്നു. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശീയ പതാക ഉയത്തുന്നതിന് പരസഹായം തേടുകയോ മറ്റുള്ളവരെ ആശ്രയിക്കുയോ ആയിരുന്നു ഇതുവരെ ചെയ്തിരുന്നത്. മുള വെട്ടി കൊണ്ടുവന്ന് താല്ക്കാലിക കൊടിമരം ഉയർത്തുകയായിരുന്നു ഇതുവരെ ചെയ്തിരുന്നത്. സ്ത്രീകളായ അങ്കണവാടി പ്രവർത്തകർക്ക് ഇതു ബുദ്ധിമുട്ടായിരുന്നു. ഈ വിവരം വാർഡ് മെമ്പറും എഡിഎംഎൽപി മെമ്പർമാരും നാട്ടിലെ യുവാക്കളെ…

      Read More

      പ്ലാസ്റ്റിക് മലിനീകരണ പ്രതിരോധം; ആരോഗ്യവകുപ്പ് സെമിനാർ സംഘടിപ്പിച്ചു

      ചെന്നലോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മലിനീകരണ പ്രതിരോധം എന്ന വിഷയത്തിൽ ജില്ലാതല സെമിനാർ സംഘടിപ്പിച്ചു. തരിയോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന സെമിനാർ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സൂന നവീൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ മോഹൻദാസ് പരിസ്ഥിതി ദിന സന്ദേശം നൽകി. ജില്ലാ സർവയലൻസ് ഓഫീസർ ഡോ ദിനേഷ് പി, എൻ സി ഡി ജില്ലാ നോഡൽ ഓഫീസർ…

      Read More

        വീട് നിർമ്മാണത്തിന് തുടക്കം.

        മാനന്തവാടി: ജീവ കാരുണ്യ രംഗത്ത് നിരവധി സംരംഭങ്ങൾ ചെയ്ത് മാതൃക സൃഷ്ടിച്ച ജംഇയ്യത്തുൽ ഉലമ ഹിന്ദ്, വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി കുഴി നിലം സ്വദേശ്വിനിക്ക്‌ വീട് നിർമ്മിച്ച് നൽകും. വീട് നിർമ്മാണത്തിന് തുടക്കംകുറിച്ച് ഇമ്പിച്ചിക്കോയതങ്ങൾ കുറ്റിയടി കർമ്മം നിർവ്വഹിച്ചു. മമ്മൂട്ടി അഞ്ച് കുന്ന് അധ്യക്ഷത വഹിച്ചു. നിർമ്മാണത്തിനുള്ള ആദ്യ ഗഡു ഗഫൂർ വെണ്ണിയോട് കരാറുകാരന് കൈമാറി.ചടങ്ങിൽ ഹുസൈൻ കുഴിനിലം സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ എം നാരായണൻ.പി.മൊയ്തൂട്ടി, മുഹമ്മത് ഫൈസൽ അസ്ഹരി, പ്രസംഗിച്ചു. ഇ.വി….

        Read More

        മെഗാ സൗജന്യ നേത്ര പരിശോധന ക്യാമ്പ് മീനങ്ങാടിയിൽ

        മീനങ്ങാടി: എം.ജെ. എസ്.എസ്. എ മലബാർ ഭദ്രാസന കലോൽസവത്തിൻ്റെ ഭാഗ മാ യി സെപ്തംബർ 20 ഞായറാഴ്ച്ച മീനങ്ങാടി 54 ലെ ബിഎഡ് കോളേജിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും. ബത്തേരി കരുണാകണ്ണാ ശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ്. ക്യാമ്പിൽ എത്തുന്നവർക്ക് സൗജന്യ ഫ്രെയിം (ലെൻസ് ചാർജ് എക്സ്ട്രാ ), വ്യക്തിഗത തിരഞ്ഞെടുപ്പു ലൂടെ മോണോഫോകൽ, ബൈഫോകൽ, പ്രോഗ്രസീവ് എന്നിവക്ക് ചികിൽസ ലഭിക്കും. സൗജന്യ തിമിരരോഗ നിർണ്ണയവുമുണ്ടാകും. ആരോഗ്യ ഇൻഷുറൻസ്, മെഡിസെപ് , പ്രമുഖ പ്രൈവറ്റ് ഇൻഷുറൻസ്…

        Read More

          വിജയ സ്കൂളിൽ ‘ടാലന്റ് നർച്ചർ’ പദ്ധതിക്ക് തുടക്കം

          പുൽപ്പള്ളി: പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും അവരെ പഠനപ്രവർത്തനങ്ങളിൽ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനുമായി നടപ്പിലാക്കുന്ന ടാലന്റ് നർച്ചർ പ്രോഗ്രാം പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ കൃഷ്ണൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് അൻസാജ് ആന്റണി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ കെ.എസ്. സതി സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഗീത കുഞ്ഞികൃഷ്ണൻ, എസ്.എം.സി വൈസ് ചെയർമാൻ പി.എം. കുര്യൻ, കരിയർ…

          Read More

          മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു

          മാനന്തവാടി : വയനാട്ടിലെ മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു. വനംവകുപ്പ് വാച്ചറുടെ ഭാര്യ പഞ്ചാരക്കൊല്ലി സ്വദേശിനി രാധ(45)ആണ് മരിച്ചത്. ഇന്ന് രാവിലെ വനത്തോട് ചേര്‍ന്നുള്ള പ്രദേശത്താണ് സംഭവം. കാപ്പി പറിക്കുന്നതിനിടെയാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. സ്ഥലത്ത് തണ്ടർ ബോൾട്ടും ഫോറെസ്റ്റും പോലീസും ക്യാമ്പ് ചെയ്യുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് പുല്‍പ്പള്ളിയിലെ അമരക്കുനിയില്‍ നാടിനെ ഭീതിയിലാഴ്ത്തിയിരുന്ന കടുവയെ ദിവസങ്ങള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ കൂട്ടിലാക്കിയിരുന്നു. ഇതിന് തൊട്ടടുത്ത പ്രദേശത്താണ് കടുവയുടെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് ഒന്നിലധികം കടുവകളുടെ…

          Read More

          സൗഹൃദ ക്ലബ്ബ് ജില്ലാതല റസിഡന്‍ഷ്യല്‍ ക്യാമ്പ് നടത്തി

          മാനന്തവാടി : സൗഹൃദ ക്ലബ്ബിന്റെ സ്‌കൂള്‍ കോർഡിനേറ്റര്‍മാരായ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തിലായിരുന്നു മൂന്ന് ദിവസത്തെ പരിശീലനം. ഒ.ആര്‍.കേളു എം.എല്‍.എ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കരിയര്‍ ഗൈഡന്‍സ് സെല്‍ ജില്ലാ കോർഡിനേറ്റര്‍ സി.ഇ.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എസ്.ഷാജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കണ്‍വീനര്‍ കെ.ബി.സിമില്‍, ജോയിന്റ് കോർഡിനേറ്റര്‍ മനോജ് ജോണ്‍, ഹയര്‍ സെക്കണ്ടറി റീജ്യണല്‍ ഡെപ്യൂട്ടി…

          Read More

          സെൻട്രൽ ഭാരത് സേവക് സാമാജിന്റെ ദേശീയ പുരസ്കാരം സംവിധായികയും തിരക്കഥ കൃത്തും സാമൂഹിക പ്രവർത്തകയുമായ ആതിര വയനാടിന്

            മാനന്തവാടി: ഡൽഹി ആസ്ഥാനമായ സെൻട്രൽ ഭാരത് സേവക് സാമാജിന്റെ ദേശീയ പുരസ്കാരം സംവിധായികയും തിരക്കഥ കൃത്തും സാമൂഹിക പ്രവർത്തകയുമായ ആതിര വയനാടിന്, സാഹിത്യ, സാംസ്‌കാരിക മേഖലയിലെ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്‌കാരം ഇതിനോടകം തന്നെ മികച്ച ഷോർട് ഫിലിം സംവിധാനം തിരക്കഥ എന്നിവക്ക് കൊച്ചിൻ കലാഭവൻ തുടങ്ങി നിരവധി അവാർഡ്കളും ലഭിച്ചിട്ടുണ്ട് .പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1952ല്‍ കേന്ദ്ര സർക്കാരിന്റെ ആസൂത്രണ കമ്മിഷനു കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരത് സേവക് സമാജ്. വിവിധ…

          Read More

            കല്‍പ്പറ്റ ഡിപ്പോയിലേക്ക് രണ്ടു പ്രീമിയം സൂപ്പര്‍ ബസ്സുകള്‍ അനുവദിച്ചു.

            കല്‍പ്പറ്റ:കല്‍പ്പറ്റ കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് രണ്ടു പ്രീമിയം സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ അനുവദിച്ചതായി കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ: ടി സിദ്ധിഖ് അറിയിച്ചു. കല്‍പ്പറ്റയില്‍ നിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് പുതിയ ബസുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിരവധി തവണ ഗതാഗതവകുപ്പ് മന്ത്രിയെ കാണുകയും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് 49 സീറ്റുകളുള്ള രണ്ടു പ്രീമിയം ബസ്സുകള്‍ കല്‍പ്പറ്റ ഡിപ്പോയിലേക്ക് അനുവദിച്ചിട്ടുള്ളത് ഓണസമ്മാനമായി കല്‍പ്പറ്റ ഡിപ്പോയിലേക്ക് ബസുകള്‍ അനുവദിച്ച ഗതാഗത വകുപ്പ് മന്ത്രിയെ എംഎല്‍എ പ്രത്യേകം അഭിനന്ദിച്ചു. വിവിധ റൂട്ടുകളിലേക്ക് ചെറിയ…

            Read More