സര്‍ക്കാര്‍ വഞ്ചനക്കെതിരെ ജനപ്രതിനിധികളുടെ കലക്ടറേറ്റ് മാര്‍ച്ച്

    കല്‍പ്പറ്റ: ഫണ്ട് നല്‍കാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ വഞ്ചിച്ച ഇടതുസര്‍ക്കാരിനെതിരെ യുഡിഎഫ് ജനപ്രതിനിധികള്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരുമ്പി. നടപ്പ് സാമ്പത്തിക വര്‍ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതത്തില്‍ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ തുക മാര്‍ച്ച് മാസം അവസാനിക്കാറായിട്ടും നല്‍കാതെ സ്വയംഭരണ സ്ഥാപനങ്ങളെ വഞ്ചിച്ച സര്‍ക്കാറിനെതിരെയാണ് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ യുഡിഎഫ് ജനപ്രതിനിധികള്‍ മാര്‍ച്ച് നടത്തിയത്. വിവിധ തദ്ദേഷ സ്ഥാപനങ്ങളില്‍ നിന്ന് പണി പൂര്‍ത്തിയാക്കി ബില്‍ നല്‍കിയ 33 കോടി രൂപയാണ് സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതിനെതുടര്‍ന്ന് മുടങ്ങിക്കിടക്കുന്നത്. ജില്ലയുടെ…

    Read More

    ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ ഹെൽപ്പ് ഡെസ്ക് ഓഫീസ് ഉദ്ഘാടനം ചെയ്തു

    പുൽപ്പള്ളി: ഐ.സി. ബാലകൃഷ്‌ണൻ എം.എൽ.എ.യുടെ ഹെൽപ്പ് ഡെസ്ക് ഓഫീസ് ഉദ്ഘാടനം ഡി.സി.സി. പ്രസിഡൻ്റ് ടി.ജെ. ഐസക്ക് നിർവഹിച്ചു. പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലയിലെ ആളുകൾക്ക് പരാതി നൽകുന്നതിനും എം.എൽ.എ.യെ നേരിൽകണ്ട് സംസാരിക്കുന്നതിനും അവസരമൊരുക്കുന്നതിൻ്റെ ഭാഗമായാണ് മുള്ളൻകൊല്ലിയിൽ ഓഫീസ് ആരംഭിച്ചത്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. വർഗീസ് മുരിയൻകാവിൽ, ബീന ജോസ് കരിമാംകുന്നേൽ, പി.ഡി സജി, ലിസി സാബു, ഗിരിജാ കൃഷ്ണൻ, ശിവരാമൻ പാറക്കുഴി, സുനിൽ പാലമറ്റം, സാജൻ കടുപ്പിൽ, ജോയി വാഴയിൽ, ജെയിംസ് വടക്കേക്കര, ജോർജ് എടപ്പാട്ട്…

    Read More

      കണ്ണോത്തുമല – വരയാൽ റോഡ് നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

      കണ്ണോത്തുമല : കണ്ണോത്തുമല – വരയാൽ റോഡ് നിര്‍മാണ പ്രവൃത്തി പട്ടിക ജാതി – പട്ടിക വർഗ്ഗ – പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു. വിവിധ ഫണ്ടുകൾ വിനിയോഗിച്ച് ഗ്രാമീണ റോഡുകൾ ഉന്നത നിലവാരത്തിലേക്ക് മാറ്റുകയാണ് സർക്കാറെന്ന് അദ്ദേഹം പറഞ്ഞു. ടി. കെ പുഷ്പൻ അധ്യക്ഷനായ പരിപാടിയിൽ സി.ഡി.എസ് ചെയർപേഴ്സൺ ഷീജ ബാബു, വി.ആർ വിനോദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ എന്നിവര്‍‍ പങ്കെടുത്തു.

      Read More

      വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

       മുള്ളന്‍കൊല്ലി: വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ശശിമല എ.പി.ജെ. നഗര്‍ കോളനിയിലെ അമ്മിണി (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബാബു (60)വിനെ പുല്‍പ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം. ഇരുളത്തുള്ള മകന്‍ ബിജുവിനെ ഫോണില്‍ വിളിച്ച് അമ്മയ്ക്ക് സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ടുപോകാനെത്തണമെന്നും ബാബു ആവശ്യപ്പെട്ടതായി പറയുന്നു. ഇതുപ്രകാരം മകന്‍ വീട്ടിലെത്തിയപ്പോഴാണ് അമ്മിണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മിണിയുടെ ശരീരത്തിൽ മര്‍ദനമേറ്റ ലക്ഷണങ്ങളുമുണ്ട്. തുടര്‍ന്ന് സമീപവാസികളേയും പോലീസിനേയും വിവരമറിയിക്കുകയായിരുന്നു. കുടുംബ…

      Read More

      ആശാവർക്കർമാരുടെ പ്രശ്നങ്ങളിൽ അടിയന്തര നടപടി വേണം : പി പി ആലി

      കൽപ്പറ്റ: ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി. ആശ വർക്കർമാരുടെ പ്രവർത്തിയെ സംബന്ധിച്ച് കൃത്യമായ സർക്കുലർ ഇറക്കുക, അമിത ജോലി ഭാരംഅടിച്ചേൽപ്പിക്കാതിരിക്കുക, പെൻഷൻ നൽകുക, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുക, സർക്കാർ സ്വീകരിക്കുന്നപ്രതികാരനടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആശ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഷണൽ ഹെൽത്ത് മിഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിന്റെയും ധർണ്ണയുടെയും ഉദ്ഘാടനം…

      Read More

        സംയുക്ത ചുമട്ടുതൊഴിലാളി യൂണിയന്‍ മുനിസിപ്പല്‍ കണ്‍വന്‍ഷന്‍ നടത്തി.

        കല്‍പ്പറ്റ: സംയുക്ത ചുമട്ടുതൊഴിലാളി യൂണിയന്‍ മുനിസിപ്പല്‍ കണ്‍വന്‍ഷന്‍ നടത്തി. എസ്ടിയു ജില്ലാ സെക്രട്ടറി സി. മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എച്ച്എംഎസ് ജില്ലാ സെക്രട്ടറി യു.എ. ഖാദര്‍ അധ്യക്ഷത വഹിച്ചു. ജോലിയില്‍നിന്നു പിരിഞ്ഞ ഒടുവില്‍ സെയ്ത്, ടി.പി. ബാലകൃഷ്ണന്‍, എ.എം. ഹംസ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി, സിഐടിയു ഏരിയ സെക്രട്ടറി പി.കെ. അബു, എഐടിയുസി നേതാവ് ടി. മണി, കെ. അബൂബക്കര്‍, എം.കെ അഷറഫ്, എം. കോയ എന്നിവര്‍ പ്രസംഗിച്ചു.

        Read More

        എം.എ വുമണ്‍ സ്റ്റഡീസില്‍ ഒന്നാം റാങ്ക് നേടി ബി.പി ബബിത.

        പുല്‍പ്പള്ളി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും  എം.എ വുമണ്‍ സ്റ്റഡീസില്‍ ഒന്നാം റാങ്ക് നേടി ബി.പി ബബിത. കാവുംമന്ദം നടുവില്‍ പാലില്‍ ബാലന്‍-ബിന്ദു ദമ്പതികളുടെ മകളാണ്. പുല്‍പ്പള്ളി സി.കെ ആര്‍എം ബിഎഡ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

        Read More

          കടത്തനാടന്‍ കളരിയുടെ പുതിയ പരിശീലന കേന്ദ്രം കല്‍പ്പറ്റയില്‍ ആരംഭിച്ചു

          കല്‍പ്പറ്റ: കടത്തനാടന്‍ കളരി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പുതിയ പരിശീലന കേന്ദ്രം ആരംഭിച്ചു. മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി വിശ്വനാഥന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ ചിത്ര, കൗണ്‍സിലര്‍ ഷാക്കിറ, കെ എഫ് തോമസ്, കെ സജീവന്‍ ഗുരുക്കള്‍ വടകര, എ കെ റൈഷാദ്, എം എസ് ഗണേഷ്, സി കെ ശ്രീജിത്ത്, ടി എന്‍ നിഷാദ്, ഇ എ അനൂപ്, കെ കെ ബോബി, കെ എസ് വിപിന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്…

          Read More

          അന്താരാഷ്ട്ര മെഡൽ ജേതാവിന് ജന്മ നാടിൻറെ ആദരം

          ചെന്നലോട്: പ്രായത്തെ മനക്കരുത്ത് കൊണ്ടും കഠിനാധ്വാനം കൊണ്ടും മറികടക്കുകയാണ് ചെന്നലോട് സ്വദേശി എൻ മാത്യു. ദുബായിൽ നടന്ന വേൾഡ് ഓപ്പൺ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 4 ഇനങ്ങളിൽ സ്വർണം നേടിയ എൻ മാത്യുവിന് ജന്മനാട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി. ചെന്നലോട് വാർഡ് വികസന സമിതി, കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് തരിയോട് മേഖല, തരിയോട് ജിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വീകരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു….

          Read More

            കാട്ടാനയെ കണ്ടെത്താനായില്ല; ദൗത്യ സംഘം തുടരുന്നു.

            മേപ്പാടി പുത്തുമലയിൽ ജെസ്സിയെകൊന്ന ആനയെ കണ്ടെത്താനുള്ള ശ്രമം ദൗത്യ സംഘം തുടരുന്നു. വെള്ളപ്പൻകണ്ടി ഭാഗത്തുണ്ടായിരുന്ന ആനകൾ തറപ്പേൽ ഭാഗത്തേക്ക് നീങ്ങിയെന്നാണ് നിഗമനം. സൗത്ത് വയനാട് ഡി.എഫ്.ഒ.ആഷിക് അലിയുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി ഡി.എഫ്.ഒ.പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിൽ 45 പേരടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തുന്നത്‌. തെർമ്മൽ ഡ്രോൺ ഉപയോഗിച്ച് ആനകളെ കൃത്യമായി കണ്ടെത്താൻ ശ്രമിച്ചെങ്കിലും കോടമഞ്ഞ് മൂടിയ കാലാവസ്ഥ ദൗത്യ സംഘത്തിന് വെല്ലുവിളിയായിട്ടുണ്ട്. ആനക്കൂട്ടത്തോടൊപ്പം ചേർന്നിട്ടുള്ള അക്രമകാരിയായ ആനയെ തിരിച്ചറിഞ്ഞ് മയക്കുവെടി വെച്ച് പ്രദേശത്തു നിന്ന് നീക്കുകയെന്നത് സംഘത്തിന് വലിയ…

            Read More