ക്ലാസ്മേറ്റ്സ് സംഗമം സമാപിച്ചു

    മേപ്പാടി: മേപ്പാടി ഗവൺമെന്റ് ഹൈസ്കൂൾ 1982-83 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി ഗ്രൂപ്പായ ക്ലാസ്മേറ്റ്സിന്റെ എട്ടാമത് സംഗമം സമാപിച്ചു. കൽപ്പറ്റ ട്രൈഡന്റ് ആർക്കേഡിൽ വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ച സംഗമം കെ. എസ്. ശശി ഉദ്ഘാടനം ചെയ്തു. മത്തായിയുടെ അദ്ധ്യക്ഷതയിൽ നടന്ന സംഗമത്തിൽ പ്രഭാകരൻ, സൈതലവി, പ്രകാശൻ, സിദ്ധീഖ്, ജോസി മെന്റസ്, പ്രഭാകരൻ കുട്ടൻ, ആന്റണി, ജബ്ബാർ,ഫാത്തിമ, ശെൽവകുമാർ എന്നിവർ സംസാരിച്ചു

    Read More

      മുണ്ടക്കൈ, ചൂരല്‍മല ദുരിത ബാധിതര്‍ക്ക് നല്‍കി വരുന്ന ധനസഹായം നിര്‍ത്തി സര്‍ക്കാര്‍.

      കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ദുരിത ബാധിതര്‍ക്ക് നല്‍കി വരുന്ന ധനസഹായം നിര്‍ത്തി സര്‍ക്കാര്‍. 9,000 രൂപയാണ് ധനസഹായം നല്‍കിയിരുന്നത്. ഉരുള്‍പ്പൊട്ടലില്‍ ജീവിതോപാധി നഷ്ടപ്പെട്ടവര്‍ക്കായിരുന്നു സര്‍ക്കാര്‍ 9,000 രൂപ ധനസഹായം നല്‍കിയിരുന്നത്. മൂന്ന് മാസം പ്രഖ്യാപിച്ച സഹായം പിന്നീട് ഡിസംബര്‍ വരെ നീട്ടിയിരുന്നു. ദുരന്തബാധിതരില്‍ പലര്‍ക്കും വരുമാനം ഇല്ലാത്തതിനാല്‍ ധനസഹായം നീട്ടണം എന്നാണ് ആവശ്യം. മാതൃകാപരമായ പുനരധിവാസം വാഗ്ദാനം ചെയ്തായിരുന്നു സഹായധനം പ്രഖ്യാപിച്ചത്. ദിനം പ്രതി 300 രൂപ എന്ന നിലയ്ക്കാണ് മാസം 9000 രൂപ നല്‍കിയിരുന്നത്. കഴിഞ്ഞ…

      Read More

        എസ് കെ എസ് എസ് എഫ് വയനാട് ജില്ല ആലിക്കുട്ടി ഉസ്താദ് അനുസ്മരണ പ്രാർഥനാ സംഗമം ജൂലൈ 29 ന് വാരാമ്പറ്റയിൽ

        കൽപ്പറ്റ: കഴിഞ്ഞ ദിനം വിടപറഞ്ഞ ശൈഖുൽ ജാമിഅ: പ്രൊഫസർ കെ ആലിക്കുട്ടി മുസ്ലിയാരുടെ പേരിൽ എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പ്രാർഥനാ സംഗമം ജൂലൈ 29 ന് വാരാമ്പറ്റയിൽ സംഘടിപ്പിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. വാരാമ്പറ്റ സആദ അറബിക് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്ന സംഗമം സമസ്ത വയനാട് ജില്ലാ പ്രസിഡന്റും കേന്ദ്ര മുഷാവറ അംഗവുമായ കെ ടി ഹംസ മുസ്ലിയാർ ഉത്ഘാടനം ചെയ്യും. ഉസ്താദ് ശൗഖത്തലി വെള്ളമുണ്ട…

        Read More

          പ്രസവം കഴിഞ്ഞ് 75 ദിവസം, യുവതിയുടെ ശരീരത്തിനുള്ളിൽനിന്ന് കോട്ടൺ തുണി പുറത്തുവന്നു; വയനാട് മെഡിക്കൽ കോളജിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

          മാനന്തവാടി: പ്രസവം കഴിഞ്ഞ് 75 ദിവസത്തിനുശേഷം യുവതിയുടെ ശരീരത്തിൽ നിന്നു കോട്ടൺ തുണി പുറത്തുവന്ന സംഭവത്തിൽ ചികിത്സ പിഴവ് ആരോപിച്ച് വയനാട് മെഡിക്കൽ കോളജ് സൂപ്രണ്ട് ഓഫിസിനു മുന്നിൽ കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രതിഷേധം.   പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. രക്തസ്രാവം തടയാൻ വെച്ച കോട്ടൺ തുണി പുറത്തെടുത്തില്ലെന്നാണ് ഡോക്ടർമാർക്കെതിരായ ആരോപണം. കുറ്റക്കാരായ ഡോക്‌ടർമാർക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനിയായ യുവതിയും കുടുംബവും മന്ത്രി ഒ.ആർ….

          Read More

          കേരള ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ സംസ്ഥാനത്തെ മികച്ച അക്വാ കൾച്ചർ പ്രൊമോട്ടർക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ സമൂനയെ ആദരിച്ചു.

          തൊണ്ടർനാട്: കേരള ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ സംസ്ഥാനത്തെ മികച്ച അക്വാ കൾച്ചർ പ്രൊമോട്ടർക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ സമൂനയെ ആദരിച്ചു. പുഴയോരം ഫിഷ് ഫാർമേഴ്സ് സൊസൈറ്റിയും തൊണ്ടർനാട് മത്സ്യകർഷക ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഫിറോസ് വി പി സ്വാഗതം പറഞ്ഞ ചടങ്ങിൽ തൊണ്ടർനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു, പ്രസിഡണ്ട് അംബിക ഷാജി ഉദ്ഘാടനം നിർവഹിച്ചു. എഫ്.ഡി.ഒ. ഹനീഫ, ഫിഷറീസ് കോഡിനേറ്റർ അനു, ഫിഷറീസ് പ്രമോട്ടർ സിന്ധു , പഞ്ചായത്ത് മെമ്പർമാരായ കുസുമം ടീച്ചർ,…

          Read More

            2015-ൽ മേൽശാന്തിയായെത്തി, പത്തുവർഷത്തിന്ശേഷം തിരിച്ചെത്തി ക്ഷേത്രക്കവർച്ച; യുവാവ് അറസ്റ്റിൽ

            അഞ്ചൽ: മേൽശാന്തിയായി ജോലിചെയ്തിരുന്ന ക്ഷേത്രത്തിൽ പിന്നീട് കവർച്ച നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര വെട്ടിക്കവല സ്വദേശി സജിത്ത് നമ്പൂതിരിയാണ് അറസ്റ്റിലായത്. അഞ്ചൽ വടമൺ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ വഞ്ചികൾ കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു.   ഇയാൾ 2015-ൽ ഈ ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലി ചെയ്തിരുന്നു. ക്ഷേത്രത്തെക്കുറിച്ച് നല്ലതുപോലെ അറിയാവുന്ന സജിത് നമ്പൂതിരി മൂന്നുമാസങ്ങൾക്കു മുൻപാണ് രാത്രിയിലെത്തി രണ്ട് വഞ്ചികൾ കുത്തിത്തുറന്നത്. മോഷണത്തിന്റെ സി.സി.ടി.വി. ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞദിവസം പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.   സമാന കേസിൽ…

            Read More

              പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ

              പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന് മണ്ഡലം പ്രസിഡൻ്റ് പി.കെ വർഗീസ് അറിയിച്ചു.രാവിലെ 9 മണിക്ക് 16-ാം മൈലിൽ ഡി.സി.സി പ്രസിഡൻ്റ് അഡ്വ : ടി.ജെ ഐസക് യാത്ര ഉദ്ഘാടനം ചെയ്യും. തുടർന്ന് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണമുണ്ടാകും.കോൺഗ്രസ് നേതാക്കളായ പി.പി ആലി, എം.എ ജോസഫ് പി.കെ…

              Read More

                പീഡന കേസിലെ അതിജീവിത ജീവനൊടുക്കി

                കല്‍പ്പറ്റ: വയനാട്ടില്‍ ലൈംഗിക അതിക്രമത്തിന് ഇരയായ പതിനാറുകാരി ജീവനൊടുക്കി. തിങ്കളാഴ്ച്ചയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്. വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ നേരത്തെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവും അയല്‍വാസിയുമാണ് അറസ്റ്റിലായത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം സ്‌കൂള്‍ അധികൃതരാണ് പൊലീസിനെ അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതികള്‍ പിടിയിലായെങ്കിലും കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു പെണ്‍കുട്ടിയെന്നും അതാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് വിവരം. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.രണ്ട് പ്രതികളും ഫെബ്രുവരി…

                Read More

                  വന്യജീവി ശല്യം: സ്വകാര്യ തോട്ടങ്ങള്‍ വൃത്തിയാക്കണം-ജില്ലാ കളക്ടര്‍

                  ജില്ലയില്‍ വന്യജീവി ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വക്തികളുടെ തോട്ടങ്ങള്‍ കാട് വെട്ടി വൃത്തിയാക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി. ആര്‍. മേഘശ്രീ ഉത്തരവിട്ടു. സ്വകാര്യ വ്യക്തികള്‍, സ്ഥാപനങ്ങളുടെ കൈവശമുള്ള പരിപാലിക്കാത്ത തോട്ടങ്ങളില്‍ വന്യ മൃഗങ്ങളുടെ വിഹാരകേന്ദ്രമാകാന്‍ സാധ്യതയുള്ളവ കണ്ടെത്തി കാട് വെട്ടിതെളിച്ച് ദുരന്ത സാധ്യത ഒഴിവാക്കണം. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളിലെത്തി ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് നടപടി.   വനം വകുപ്പ്- തദ്ദേശ സ്വയംഭരണ…

                  Read More

                    വികസനം ചർച്ച ചെയ്ത അശ്വമേധം ശ്രദ്ധേയമായി

                    മാനന്തവാടി: ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ നേതൃത്വത്തിൽ ഗ്രാൻ്റ് മാസ്റ്റർ ജി എസ് പ്രദീപ് നയിച്ച അശ്വമേധം അക്ഷരാർത്ഥത്തിൽ നവ്യാനുഭവമായി. ചോദ്യോത്തര രൂപത്തിൽ ആരംഭിച്ച പരിപാടി സംസ്ഥാന വികസനവും മാനന്തവാടി മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനവും ചോദ്യരൂപത്തിൽ അവതരിപ്പിച്ചാണ് പരിപാടി. ആർദ്രം മിഷനും, ക്ഷേമപെൻഷനും, നെട്ടറ- വള്ളിയൂർക്കാവ് പാലവുംമെല്ലാം ചോദ്യോത്തരങ്ങളായി. ഉത്തരം പറഞ്ഞവർക്ക് സമ്മാനങ്ങളുമൊരുക്കിയിരുന്നു. എൽഡിഎഫ് സ്ഥാനാർഥി ഒ ആർ കേളു, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് കെ ആർ ജിതിൻ എന്നിവർ സംസാരിച്ചു.

                    Read More