കായിക മേളക്ക് തുടക്കം കുറിച്ചു

    കൽപ്പറ്റ എൻ. എസ്. എസ്. ഹയർ സെക്കണ്ടറി സ്കൂളിൽ 2 ദിവസം നീണ്ടു നിൽക്കുന്ന സ്കൂൾ കായിക മേളക്ക് തുടക്കം കുറിച്ചു കൊണ്ട് കൽപ്പറ്റ പോലീസ് സബ്-ഇൻസ്പെക്ടർ എ യൂ ജയപ്രകാശ് കായിക മേളയുടെ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പി ടി ഐ പ്രസിഡണ്ട് ഷാജി തദ്ദേവൂസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ എ.കെ. ബാബു പ്രസന്ന കുമാർ സ്വാഗതം പറഞ്ഞു. കുമാരി ജ്യോതി മനോ സത്യപ്രതിജ്ഞാ വാചകം ചൊല്ലി മദർ പി.ടി.എ പ്രസിഡണ്ട്…

    Read More

      പരിശീലനവും ക്ലസ്റ്റര്‍ രൂപീകരണവും സംഘടിപ്പിച്ചു.

      തിരുനെല്ലി : തിരുനെല്ലി സി.ഡി.എസ് മൃഗസംരംക്ഷണ വകുപ്പിന്റെയും ഗോത്ര സമഗ്ര വികസന പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തില്‍ മുട്ട ബ്രാന്‍ഡിങ് പരിശീലനവും ക്ലസ്റ്റര്‍ രൂപീകരണവും സംഘടിപ്പിച്ചു. തിരുനെല്ലി സി.ഡി.എസ് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് അംഗം സി. പുഷ്പ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ വാര്‍ഡുകളില്‍ നിന്നായി 50 ലധികം കര്‍ഷകര്‍ പരിശീലനത്തില്‍ പങ്കെടുത്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സൗമിനിഅധ്യക്ഷയായ പരിപാടിയില്‍ ഉപജീവന ഉപസമിതി കണ്‍വീനര്‍ ജയന, കുടുംബശ്രീ ജില്ലാ മിഷന്‍ ഡി.പി.എമുമാരായ അശ്വത്ത്, ആര്‍ഷക് സുല്‍ത്താന്‍, ഗോത്ര സമഗ്ര വികസന പദ്ധതി…

      Read More

      ചക്രവാതച്ചുഴി ; കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

      തിരുവനന്തപുരം : ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജാഗ്രതയുടെ ഭാഗമായി വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.   ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് ബാധകമായിരിക്കും. തുടർന്ന് വെള്ളിയാഴ്ച പാലക്കാട്,…

      Read More

        മാനന്തവാടി പള്ളിയിൽ ഓർമ്മപ്പെരുന്നാളും പായോട് കുരിശും തൊട്ടിയുടെ കൂദാശയും 28,29 തീയതികളിൽ 

        മാനന്തവാടി : സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധനായ എൽദോ മോർ ബസേലിയോസ് ബാവയുടെ 340 – മത് ഓർമ്മ പെരുന്നാളും പായോട് സ്ഥാപിതമായ കുരിശും തൊട്ടിയുടെ കൂദാശ കർമ്മവും 28 ,29 തീയതികളിലായി നടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 28 ന് രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി ഉയർത്തും. വൈകീട്ട് 5 ന് പായോട് കുരിശിങ്കൽ കൊടി ഉയർത്തും. 5.30 ന് മലബാർ ഭദ്രാസനാധിപൻ ഡോ….

        Read More

        മഴക്കെടുതി: ജില്ലയില്‍ മൂന്ന് ക്യാമ്പുകളിലായി 48 പേര്‍

        കൽപ്പറ്റ : ജില്ലയില്‍ മഴ കനത്തതിനെ തുടര്‍ന്ന് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 48 പേരെ മാറ്റിപ്പാര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നെന്മേനി, നൂല്‍പ്പുഴ വില്ലേജ് പരിധിയിലെ ഉന്നതികളില്‍ താമസിക്കുന്നവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. പാമ്പുംകുനി ഉന്നതിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നെന്മേനി കോളിയാടി എയുപിഎസ് സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ അഞ്ച് പുരുഷന്മാരും അഞ്ച് സ്ത്രീകളും (1 ഗര്‍ഭിണി) മൂന്ന് കുട്ടികളുമുണ്ട്. ചീരാല്‍ വെള്ളച്ചാല്‍ ഉന്നതിയില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ ഏഴ് കുടുംബങ്ങളെ കല്ലിങ്കര എയുപി സ്‌കൂളിലേക്കും മാറ്റി. ക്യാമ്പില്‍…

        Read More

          കേരള പ്രദേശ് പ്രവാസി കോൺഗ്രസ് വയനാട് ജില്ല കമ്മിറ്റി സമാധാന സന്ദേശ ജ്വാല സംഘടിപ്പിച്ചു

          കൽപ്പറ്റ: യുദ്ധത്തിനെതിരെ ലോക മന:സാക്ഷി ഉണരുക എന്ന സന്ദേശവുമായി പ്രവാസി കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മറ്റി കാക്കവയൽ ജവാൻ സ്മൃതിയിൽ യുദ്ധവിരുദ്ധ സമാധാന സന്ദേശ ജ്വാല സംഘടിപ്പിച്ചു. മുൻ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി അധ്യക്ഷൻ ND അപ്പച്ചൻ Ex MLA മൺചിരാത് തെളിയിച്ച് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സജി മണ്ടലത്തിൽ അധ്യക്ഷത വഹിച്ചു. പി.ഇ ഷംസുദ്ദീൻ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പി. സി. അസൈനാർ, പി.വി. ആൻ്റണി, പത്മനാഭൻ, നിഷിദ് ചാഴിക്കാടൻ , ബ്ലോക്ക് പഞ്ചായത്തംഗം ഉഷ…

          Read More

            വാളാട് എസ്.പി.സി.ക്യാമ്പിൽbസംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ഐസ്ബ്രേക്കിംഗ് സെഷൻ സംഘടിപ്പിച്ചു

            വാളാട് :ജി.എച്ച്.എസ്.എസ്.വാളാട് എസ്.പി.സി. ത്രിദിന ക്യാമ്പിൻ്റെ ഭാഗമായി എക്സൈസ് വിമുക്തി മിഷൻ ഐസ്ബ്രേക്കിംഗ് സെഷൻ സംഘടിപ്പിച്ചു.ചടങ്ങിൽ പി.ടിഎ.പ്രസിഡൻറ് അസീസ് വാളാട് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ഐസ് ബ്രേക്കിംഗ് സെഷൻ നയിച്ചു.പ്രിൻസിപ്പൾ രാജീവൻ പുതിയോടത്തിൽ, എച്ച്.എം.ബീഗം മഹജബീൻ,എ.ഡി.ഐ ചിഞ്ചു സുബ്രഹ്മണ്യൻ, സി.ആർ.പ്രകാശ്, സി.പി.ഒ.ശ്രീജിത്ത് ബാലചന്ദ്രൻ,എ.സി.പി.ഒ.ദർശന പോത്തൻ,എസ്.പി.സി.പി.ടി.എ.പ്രസിഡൻ്റ് സുമയ്യ,പി.അവിനാഷ്, സ്റ്റാഫ് സെക്രട്ടറി കെ.സ്മിത, വി.ഫൈസൽ മുതലായവർ സംസാരിച്ചു.

            Read More

            അണ്ടര്‍ 11 ചെസ് സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പ് ആഗസ്റ്റ് 20ന്

            കല്‍പ്പറ്റ: സംസ്ഥാന ചെസ് ടെക്‌നിക്കല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ അണ്ടര്‍ 11(ഓപ്പണ്‍ ആന്‍ഡ് ഗേള്‍സ്) ചെസ് സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പ് 20ന് രാവിലെ 9.30 മുതല്‍ മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 2013 ജനുവരി ഒന്നിനോ ശേഷമോ ജനിച്ച ജില്ലാ നിവാസികള്‍ക്ക് പങ്കെടുക്കാം. 150 രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടച്ച് ഗൂഗിള്‍ഫോം മുഖേന തിങ്കള്‍ രാത്രി എട്ടിനു മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ലിങ്ക് : https://forms.gle/9bh9THa9io47GSy-ZA. Gpay No : 9744056901 ആര്‍. രമേഷ്. ഏpay…

            Read More

            യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

            മാനന്തവാടി:യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും സംസ്ഥാന യുവജന ക്ഷേമ കായിക വകുപ്പ് മന്ത്രിയുമായ ഓ ജെ ജനീഷിനെ പയ്യന്നൂരിൽ വെച്ച് അകാരണമായി വണ്ടി തടഞ്ഞു നിർത്തി സിപിഎം ഡി വൈ എഫ് ഐ പ്രവർത്തകർ അക്രമിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ പ്രധിഷേധ പ്രകടനവും സദസ്സും സംഘടിപ്പിച്ചു.ബി ജെ പിക്കും ഗ്യാനേഷ് കുമാറിനുമെതിരെ കോൺഗ്രസ് സമരം ചെയ്യുമ്പോൾ നോവുന്നത് സിപിഎമ്മിന് ആണെന്നും കഴിഞ്ഞ കുറേ നാളുകൾ ആയുള്ള…

            Read More

            ശിഹാബ് തങ്ങൾ അനുസ്മരണവും; അനുമോദനവും നടത്തി

            കമ്പളക്കാട്: മുസ്‌ലിം ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ അനുസ്‌മരണവും മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ വൊളൻ്റിയാറായി പ്രവർത്തിച്ച കണിയാമ്പറ്റ പഞ്ചായത്തിലെ സന്നദ്ധ സംഘടനകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. പി.കെ ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് വി.പി ഷുക്കൂർ ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.മമ്മൂട്ടി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.കെ അഹമ്മദ് ഹാജി, ജനറൽ…

            Read More