‘പ്രിയദര്‍ശിനി’ പദ്ധതിക്ക് 100 ദിനം; സ്ത്രീകള്‍ നടത്തിയത് 13 കോടി സൗജന്യ യാത്രകള്‍: വനിതകള്‍ ലാഭിച്ചത് 275 കോടി രൂപ
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി വിജയകരമായി നൂറാം ദിനത്തിലേക്ക് കടക്കുന്നു. പ്രതിദിനം ശരാശരി 12.93 ലക്ഷം പേരാണ് നിലവില്‍ ഈ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നത്. പദ്ധതി ആരംഭിച്ച ജൂണ്‍ 15 മുതല്‍ ഇന്നു വരെയുള്ള കണക്കുകള്‍ പ്രകാരം വനിതകള്‍ ഏതാണ്ട് 13 കോടി സൗജന്യ യാത്രകള്‍ നടത്തിയിട്ടുണ്ട്. ഇതിനായി ഏകദേശം 275 കോടി രൂപയുടെ ടിക്കറ്റുകളാണ് സൗജന്യമായി വിതരണം ചെയ്തതെന്ന് മന്ത്രി സി.പി. ജോണ്‍ അറിയിച്ചു. സെപ്റ്റംബര്‍ 7-നാണ് ഏറ്റവും കൂടുതല്‍ വനിതകള്‍ (15.53 ലക്ഷം…
