യുവതി വെട്ടേറ്റ് മരിച്ച സംഭവം; കാണാതായ പെൺകുട്ടിയെയും പ്രതിയെയും കണ്ടെത്തി.

മാനന്തവാടി:- തിരുനെല്ലി അപ്പപ്പാറയിൽ യുവതി വെട്ടേറ്റു മരിച്ച സംഭവം. പ്രതി ദിലീഷിനെയും മരിച്ച പ്രവീണയുടെ മകൾ 9 വയസ്സുകാരിയെയും കണ്ടെത്തി. ദിലീഷിനെയും പെൺകുട്ടിയെയും സ്വകാര്യ എസ്റ്റേറ്റിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. ഇന്നലെയാണ് പ്രവീണയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മൂത്തമകൾക്കും വെട്ടേറ്റിരുന്നു. കഴുത്തിനും ചെവിക്ക് പരിക്കേറ്റ് മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതേതുടർന്ന് ഇളയ മകളെയും പ്രതിയെയും കാണാതായിരുന്നു. പോലീസും ഫയർഫോഴ്സും വനം വകുപ്പ് ചേർന്നാണ് ഇവർക്കായുള്ള തിരച്ചിൽ നടത്തിയത്.

Read More

    ടി.സിദ്ധിക്ക് എംഎല്‍എക്കെതിരെ ഇരട്ട വോട്ട് ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി

    കൽപ്പറ്റ: ടി.സിദ്ധിക്ക് എംഎല്‍എക്കെതിരെ ഇരട്ട വോട്ട് ആരോപണവുമായി സിപിഎം. കോഴിക്കോടും വയനാടും വോട്ട് ചെയ്തെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് ആരോപിച്ചു. കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലും കല്‍പ്പറ്റ നഗരസഭയിലെ ഡിവിഷൻ 25 ഓണിവയലിലും വോട്ടുചെയ്തെന്നാണ് ആരോപണം. 20ാം വാർഡായ പന്നിയൂർകുളത്ത് ക്രമനമ്ബർ 480 ല്‍ കല്‍പ്പറ്റ നഗരസഭയിലെ ഡിവിഷൻ 25 ഓണിവയലില്‍ ക്രമനമ്ബർ 799 ല്‍ വോട്ടർ പട്ടികയിലും ഉണ്ട്. ഫേസ്ബുക്ക് പേജിലൂടെയാണ് ആരോപണം ഉന്നയിച്ചത്. നിയമവിരുദ്ധമായി കള്ളവോട്ട് ചേർത്ത് ജനാധിപത്യ സംവിധാനങ്ങള്‍ ദുർബലപ്പെടുത്തുകയാണ് ടി…

    Read More

      ലോകസമാധാനം കളക്ടറേറ്റ് പരിസരത്ത് സ്കൂൾ ലീഡർമാരുടെ വേറിട്ട ധർണ്ണ

      കൽപ്പറ്റ:ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനിലെ സ്കൂൾ ലീഡർമാർ കലക്ടറേറ്റിനു മുന്നിൽ ലോകസമാധാനത്തിനായി ധർണ സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ധർണ ഉദ്ഘാടനം ചെയ്തു.സ്കൂൾ ലീഡർമാർക്ക് പുറമെ ഗ്രന്ഥകാരൻ ബിജു പോൾ, ജില്ലാ പഞ്ചായത്ത്‌ ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശേരി നാരായണൻ, പി അബ്ബാസ്, ഹാരിസ് എം തുടങ്ങിയവർ സംസാരിച്ചു

      Read More

        സ്ത്രീകളുടെ സൗജന്യ യാത്ര പ്രിയദർശിനി ബസ്സിന്‌ മഹിളകോൺഗ്രസ് സ്വീകരണം നൽകി.

        വെണ്ണിയോട്: സ്ത്രീകൾക്ക് സാജന്യ യാത്ര അനുവദിച്ച വീഡി സതീശൻസർക്കാരിന് അഭിവാദ്യമർപ്പിച്ചു കൊണ്ട് മഹിള കോൺഗ്രസ് കോട്ടത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് വെച്ച് കെ എസ് ആർ ടി സി പ്രിയദർശിനി ബസ്സിന് സ്വീകരണം നൽകി. ഡ്രൈവറെയും കണ്ടക്ടറെയും ബൊക്കെ നൽകി ആദരിച്ചു. പ്രസിഡന്റ് കെ.എഫിലോമിന ടീച്ചർ അധ്യക്ഷം വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി സി തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. കെ പി സി സി സംസ്ക്കാര സാഹിതി ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ…

        Read More

        ലഹരി മാഫിയക്കെതിരെ ജാഗ്രതരാവുക; ഏപ്രിൽ 05 മുതൽ മെയ് 05 വരെ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കും: എസ്‌ഡിപിഐ

        കൽപ്പറ്റ :കേരളത്തിൽ ലഹരിയുടെ ഉപയോഗവും വിപണനവും വ്യാപനവും അനിയന്ത്രിതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എസ്‌ഡിപിഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് വയനാട് പ്രസ്സ് ക്ലബിൽ നടത്തിയ വാത്താ സമ്മേളനത്തിൽ ജില്ലാ ഭാരവാഹികൾ അറിയിച്ചു.പ്രായ-ലിംഗ ഭേദമന്യേ വിദ്യാർത്ഥികളടക്കം ലഹരിക്ക് അടിമകളായി മാറിക്കൊണ്ടിരിക്കുന്നു. കള്ളും, കഞ്ചാവും മുതൽ എം.ഡി.എ.എ, ബ്രൗൺ ഷുഗർ, എൽ.എസ്.ഡി തുടങ്ങി ഒറ്റത്തവണ ഉപയോഗം ആജീവനാന്തം അടിമപ്പെട്ടുപോകുന്ന സിന്തറ്റിക് ലഹരികളക്കം സുലഭമായി ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്….

        Read More

        സുൽത്താൻ ബത്തേരി യിൽ വാഹനാപകടത്തിൽ രണ്ട് ബൈക്ക് യാത്രികർ മരിച്ചു

        *സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി ടൗണിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. കട്ടയാട് സ്വദേശികളായ രത്നഗിരി രാജൻ്റെ മകൻ അഖിൽ (25), കാവുങ്കര ഉന്നതിയിലെ മനു (24) എന്നിവരാണ് മരിച്ചത്. മാനിക്കുനി വെയർഹൗസിന് മുന്നിൽ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ടിപ്പറിന് പുറകിൽ ബൈക്കി ടിച്ചാണ് അപകടമെന്നാണ് ലഭിക്കുന്ന വിവരം.

        Read More

          അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

          ബത്തേരി:കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ,ഭാരതീയ ചികിത്സ വകുപ്പ് , ഹോമിയോ വകുപ്പ് ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ യോഗ ദിനം ആചരിച്ചു. ബത്തേരി നഗരസഭാ ഉപാധ്യക്ഷൻ എം.ജി. ഇന്ദ്രജിത് ഉദ് ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ലീല പാൽപ്പാത്ത് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ. പി. ജയചന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർമാരായ ഡോ. ഒ.കെ.ശ്രീജ, (ആയുർവേദ ) , ഡോ.അച്ചാമ്മ…

          Read More

          സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

          തിരുവനന്തപുരം : കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്. മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടതും മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപം ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതും പശ്ചിമ ബംഗാളിനും വടക്ക് കിഴക്ക് ജാർഖണ്ഡിനും മുകളിലായി മറ്റൊരു ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതും വടക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതുമാണ് കേരളത്തിലെ മഴ സാധ്യത ശക്തമാക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും ഓഗസ്റ്റ് 27 നും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്….

          Read More

            ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ.

            പനമരം. വയനാട് ജില്ലനെറ്റ്ബോൾ അസോസിയേഷൻറെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ സബ് ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി .ഫൈനൽ മത്സരത്തിൽ ജിവി എച്ച്എസ് മുണ്ടേരിയെയാണ് പരാജയപ്പെടുത്തിയത്. എംഇ എം സ്കൂൾ നാലാംമൈൽ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് അസോസിയേഷൻ ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് ശ്രീ ജോയ് സമ്മാനദാനം നടത്തി. ചടങ്ങിൽ ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ ഭാരവാഹികളായ ദീപ്തി കെശോഭ കെ എന്നിവർ പങ്കെടുത്തു.

            Read More

            മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മമ്മൂട്ടി ഫാൻസ്

            മാനന്തവാടി : മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴിന് നടത്താനിരുന്ന ആഘോഷ പരിപാടികൾ മാറ്റിവെച്ച് അതിനായി സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മമ്മൂട്ടി ഫാൻസ് വയനാട് ജില്ലാ കമ്മിറ്റി. ഫാൻസ് സ്റ്റേറ്റ് കമ്മിറ്റി അംഗം ടി.പി.സുന്ദരൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബിക്ക് തുക കൈമാറി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി ചന്ദ്രൻ, അസീസ് വാളാട്, ജോയ്സി ഷാജു, ഫാൻസ് എക്സിക്യൂട്ടീവ് അംഗങ്ങളായ അൻസാർ വി.ഇ, രമേഷ് കുമാർ, ജോസ് ടി.എ, നിതിൻ…

            Read More