ബത്തേരി പോലിസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ മോഷണം പോയ സംഭവത്തില്‍ പ്രതിയായ പോലിസുകാരന്‍ അറസ്റ്റില്‍

സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരി പോലിസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ മോഷണം പോയ സംഭവത്തില്‍ പ്രതിയായ പോലിസുകാരന്‍ അറസ്റ്റില്‍. സംഭവം നടന്ന് പത്താം ദിവസമാണ് സബിത്ത് കസ്റ്റഡിയിലാവുന്നത്. എറണാകുളത്ത് നിന്നാണ് ഇയാളെ പോലിസ് പിടികൂടിയത്. സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടി മുതലായ ഏഴു ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ആണ് മോഷണം പോയത്.കോടതിയില്‍ ഹാജരാക്കി തിരികെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച തൊണ്ടിമുതലായിരുന്നു ഇത്. ജൂണ്‍ 7ന് ബത്തേരി ദൊട്ടപ്പകുളത്ത് വെച്ച് പിടികൂടിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് മോണം പോയത്….

Read More

    മീനങ്ങാടിയിലും ബത്തേരിയിലും യുഡിഎഫ് പ്രതിഷേധപ്രകടനം നടത്തി

    മീനങ്ങാടിയിലും ബത്തേരിയിലും യുഡിഎഫ് പ്രതിഷേധപ്രകടനം നടത്തി   ഷാഫി പറമ്പില്‍ എം പി മര്‍ദ്ദിച്ച സംഭവം: ജില്ലയിലെങ്ങും കോണ്‍ഗ്രസ് പ്രതിഷേധം   കല്‍പ്പറ്റ: കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും, വടകര എം പിയുമായ ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ വയനാട്ടിലെങ്ങും പ്രതിഷേധവുമായി കോണ്‍ഗ്രസ്. ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും യൂത്ത്‌കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും ജില്ലയില്‍ പ്രതിഷേധ പ്രടനങ്ങള്‍ നടത്തുകയും യോഗം ചേരുകയും ചെയ്തു. ബത്തേരിയില്‍ യു ഡി എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍…

    Read More

    ബദല്‍ പാത നിര്‍മിക്കണം: ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍

    കല്‍പ്പറ്റ: താമരശേരി ചുരം ബദല്‍ പാത നിര്‍മാണം ഉടന്‍ നടത്തണമെന്ന് മുട്ടിലില്‍ നടന്ന ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഫോട്ടോഗ്രഫി മേഖലയുടെ സംരക്ഷണത്തിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.വി. രാജു അധ്യക്ഷത വഹിച്ചു. എ.സി. മൊയ്തു മെമ്മോറിയല്‍ ഫോട്ടോഗ്രഫി അവാര്‍ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.സി. ജോണ്‍സനും സ്ട്രീറ്റ് ഫോട്ടോഗ്രാഫി അവാര്‍ഡ് സംസ്ഥാന സെക്രട്ടറി സജീഷ്…

    Read More

      മെത്താംഫിറ്റാമിൻ പിടികൂടിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

      തോൽപ്പെട്ടി: തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ നിന്നും 388 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടിയ കേസിൽ പ്രധാന പ്രതി അറസ്റ്റിലായി. കോഴിക്കോട്, മാനിപുരം, മുച്ചിലോട്ടുകുഴിയിൽ വീട്ടിൽ അബൂബക്കർ മകൻ മുഹമ്മദ് മിദ്ല‌ാജ് ആണ് അറസ്റ്റിൽ ആയത്. നിലവിൽ നാല് കോമേഴ്ഷ്യൽ ക്വാണ്ടിറ്റി കേസിലെ പ്രതി യാണ് ഇയാൾ. ഈ കേസിൽ 2 പേർ നേരത്തെ പിടിയിലായിരുന്നു. വയനാട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ എസ്.നിജുമോൻ്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജ മോൾ പി.എൻ, സുഷാദ് പി.എസ്, ബേസിൽ സി.എം എന്നിവർ…

      Read More

        കൂട്ടിനുണ്ട് എടവക 2k26: സംഘാടക സമിതി രൂപീകരിച്ചു

        മാനന്തവാടി : കൂട്ടിനുണ്ട് എടവക 2K26 എന്ന പേരിൽ നടത്തുന്ന രോഗീ ബന്ധു സംഗമത്തിൻ്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. എടവക പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന യോഗം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുസ്തഫ തയ്യുള്ളതിൽ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷ ലീല ബാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിൽസൺ തൂപ്പുങ്കര, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ സുബൈദ തോക്കൻ, വിനോദ് തോട്ടത്തിൽ, എടവക സിഎച്ച്സി മെഡിക്കൽ ഓഫിസർ ഡോ.കെ.സി.പുഷ്പ, ഹെൽത്ത് ഇൻസ്പെക്ടർ കെ.റഫീഖ് അലി,…

        Read More

        പാൽ സംഭരണം: വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷകർ ധർണ്ണ നടത്തി.

        കൽപ്പറ്റ: പാൽ സംഭരണ വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷക കൂട്ടായ്മയായ മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ മിൽമ യൂണിറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കാലി തീറ്റക്കും മറ്റും വില കയറിയതും നിത്യ ചെലവുകളിൽ വ്യാപകമായ വർദ്ധനയുമാണ് നിലവിലുള്ളത്. ക്ഷീര കർഷകർ ഏറെ പ്രതിസന്ധിയിലൂടെയാണ് കഴിയുന്നത്. അതിനിടെയാണ് പാൽ സംഭരണ വില വർധിപ്പിക്കേണ്ടതില്ലെന്ന് മിൽമ തീരുമാനിക്കുന്നത്. ക്ഷീര കർഷക വിരുദ്ധ തീരുമാനത്തിനെതിരെയാണ് കല്പറ്റ മിൽമ ചില്ലിങ് യൂണിറ്റിലേക്കു മാർച്ചും…

        Read More

          വാണിജ്യ തന്ത്ര മികവിന് ദേശീയ അംഗീകാരം; ‘വാണിജ്യ തന്ത്ര രത്ന’ പുരസ്കാരം അനീഷ് കൃഷ്ണയ്ക്ക്

          കൽപ്പറ്റ :ബിസിനസ് തന്ത്ര ആസൂത്രണത്തിലും കോർപ്പറേറ്റ് നേതൃത്വത്തിലും കാഴ്ചവെച്ച മികവിന് ബിസ്കോൺ മാർക്കറ്റിംഗ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ അനീഷ് കൃഷ്ണയ്ക്ക് സമഗ്ര സേവാ കൗൺസിൽ (എസ്.എസ്.സി.)യുടെ ദക്ഷിണേന്ത്യൻ സമഗ്ര പുരസ്കാരം–2026ന്റെ ഭാഗമായി നൽകുന്ന ‘വാണിജ്യ തന്ത്ര രത്ന’ പുരസ്കാരം ലഭിക്കും.   വാണിജ്യ തന്ത്ര രൂപവത്കരണ രംഗത്തെ അസാധാരണ വൈദഗ്ധ്യം, നൂതനമായ ബിസിനസ് കാഴ്ചപ്പാട്, ഫലകേന്ദ്രീകൃത നേതൃത്വം, സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും സാമ്പത്തിക പുരോഗതിക്കും നൽകിയ ശ്രദ്ധേയ സംഭാവനകൾ എന്നിവ പരിഗണിച്ചാണ് പുരസ്കാരത്തിന് അനീഷ് കൃഷ്ണയെ…

          Read More

          വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

          നാലാം മൈൽ : നാലാം മൈൽ കൊമ്മയാട് ജംഗ്ഷന് സമീപം സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആറാംമൈൽ മാനാഞ്ചിറ എടവെട്ടൻ മൊയ്ദുവിന്റേയും, സൈനബയുടെ യും മകൻ കാപ്പും കുന്നിൽ താമസിക്കുന്ന ഷമീർ (42) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കൊമ്മയാട് ജംഗ്ഷനിലെ റോഡരികിൽ നിന്നും പ്രധാന റോഡിലേക്ക് സ്കൂട്ടർ ഓടിച്ചു കയറുന്നതിനിടെ കൽപ്പറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് തട്ടിയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഷമീർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ ഇന്ന്…

          Read More

          കർഷകസംഗമവും സെമിനാറും സംഘടിപ്പിച്ചു.

          അന്താരാഷ്ട്ര കാപ്പി ദിനാഘോഷത്തിന്റെ ഭാഗമായി സുൽത്താൻബത്തേരിയിൽ സംഘടിപ്പിച്ച കർഷകസംഗമവും സെമിനാറും മുനിസിപ്പൽ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന ശശീന്ദ്രൻ മുഖ്യാതിഥിയായ ചടങ്ങിൽ കോഫി ബോർഡ് ജോയിൻ ഡയറക്ടർ ഡോക്ടർ എം കറുത്ത മണി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ എം ജി ഇന്ദ്രജിത്ത്, വികസനകാര്യസമിതി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സംഷാദ് മുൻ കോഫി ബോർഡ് മെമ്പർമാരായ അരിമുണ്ട സുരേഷ്, കെ കെ മനോജ് കുമാർ,…

          Read More

            ദേശീയ സ്‌കൂൾ ഗുസ്‌തിയിൽ സയ്യിദത്ത് ആയിഷ നാഫിയക്ക് വെങ്കലം

            കണിയാരം: ഡൽഹിയിൽ നടന്ന ദേശീയ സ്കൂൾ റസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി കണിയാരം ഫാ.ജി.കെ.എം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി സയ്യിദത്ത് ആയിഷ നാഫിയ പി.എം നാടിന് അഭിമാനമായി മാറി. തന്റെ പിതാവ് മനാഫ് തങ്ങൾ, പിതൃസഹോദരൻ ജമാലുദ്ധീൻ എന്നിവരുടെ ശിക്ഷണത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി ഗുസ്‌തിയിലും കളരിയിലും പരിശീലനം നടത്തിവരികയാണ് ആയിഷ. കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത ഈ വിജയത്തിളക്കം കണിയാരം ദേശത്തിന് വലിയ ആവേശമാണ് പകരുന്നതാണ്.

            Read More