കർഷകസംഗമവും സെമിനാറും സംഘടിപ്പിച്ചു.

അന്താരാഷ്ട്ര കാപ്പി ദിനാഘോഷത്തിന്റെ ഭാഗമായി സുൽത്താൻബത്തേരിയിൽ സംഘടിപ്പിച്ച കർഷകസംഗമവും സെമിനാറും മുനിസിപ്പൽ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന ശശീന്ദ്രൻ മുഖ്യാതിഥിയായ ചടങ്ങിൽ കോഫി ബോർഡ് ജോയിൻ ഡയറക്ടർ ഡോക്ടർ എം കറുത്ത മണി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ എം ജി ഇന്ദ്രജിത്ത്, വികസനകാര്യസമിതി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സംഷാദ് മുൻ കോഫി ബോർഡ് മെമ്പർമാരായ അരിമുണ്ട സുരേഷ്, കെ കെ മനോജ് കുമാർ, സൗത്ത് ഇന്ത്യൻ കോഫി അസോസിയേഷൻ പ്രസിഡണ്ട് കെ ജെ ദേവസ്യ, സെക്രട്ടറി മാത്യു എടേക്കാട്ട്, കോഫീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ബസവരാജ് എം ചുളക്കി, കാർഷിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രകാശൻ പി, വ്യവസായ വകുപ്പ് ജനറൽ മാനേജർ ജിഷ കെ എ, കേര പ്രോജക്റ്റ് പ്രതിനിധി അഞ്ജിത്ത് ആർഎസ്, കേരള കോഫി ലിമിറ്റഡ് പ്രതിനിധി ധർമ്മരാജ് നരേന്ദ്രനാഥ്, FPC കൺസോർഷ്യം പ്രസിഡണ്ട് പി കെ അച്യുതൻ, വനംമൂലിക പ്രതിനിധി ജോർജ് എന്നിവർ സംസാരിച്ചു. കോഫി ബോർഡ് സീനിയർ ലൈസൻ ഓഫീസർ എസ് സുരേന്ദ്രൻ സ്വാഗതവും വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ സെക്രട്ടറി എൻ സി മധു ബോപ്പയ്യ നന്ദിയും രേഖപ്പെടുത്തി. വിവിധ വിഷയങ്ങളിൽ പി ടി ജയൻ, കോഫി ബോർഡ് സ്മിത ജി എസ്, വ്യവസായ വകുപ്പ് എക്സ്റ്റൻഷൻ ഓഫീസർ, മിഥുൻലാൽ, കോഫി ബോർഡ്, ആഷിക് അലി, കേര ഫീൽഡ് ഓഫീസർ സി വി ഷിബു എഫ് പി സി കൺസോർഷ്യം പ്രതിനിധി എന്നിവർ ക്ലാസുകൾ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *