വെള്ളമുണ്ട പബ്ലിക് ലൈബ്രറിക്ക് റഫറന്‍സ് ഗ്രന്ഥം നല്‍കി

    വെള്ളമുണ്ട: സുകുമാരന്‍ മംഗലശേരി അദ്ദേഹം രചിച്ച ‘ഭിന്നശേഷി വ്യക്തികളുടെ അവകാശ നിയമം’ എന്ന റഫറന്‍സ് ഗ്രന്ഥം പബ്ലിക് ലൈബ്രറിക്ക് നല്‍കി. ലൈബ്രറി സംഘടിപ്പിച്ച ‘എഴുത്തുകാര്‍ വായനശാലയിലൂടെ’ പരിപാടിയില്‍ പങ്കെടുത്തായിരുന്നു പുസ്തകദാനം. ലൈബ്രറി പ്രസിഡന്റ് എം. സുധാകരന്‍ അധ്യക്ഷത വഹിച്ചു. എം. സരസമ്മ, അഫ്ജന ഫാത്തിമ, മിഥുന്‍ മുണ്ടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.സെക്രട്ടറി എം. മണികണ്ഠന്‍ സ്വാഗതവും എം. നാരായണന്‍ നന്ദിയും പറഞ്ഞു.  

    Read More

    കാട്ടിക്കുളത്തിന് സമീപം ബസ്സുകൾ കൂട്ടിയിടിച്ചു; 85 പേർക്ക് പരിക്ക്; ആരുടെയും നില ഗുരുതരമല്ല

      മാനന്തവാടി : കാട്ടിക്കുളം എയ്ഡ് പോസ്റ്റിന് സമീപം പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്. മാനന്തവാടിയിൽ നിന്നും തിരുനെല്ലിയിലേക്ക് പോകുന്ന സ്വകാര്യ ബസും തിരുനെല്ലി ഭാഗത്തു നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. 12 പേരെ കാട്ടിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും മുപ്പതോളം ആളുകളെ ഗവ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

    Read More

      ചിക്കന്‍ കടയുടെ മറവില്‍ ഹാന്‍സ് വില്‍പ്പന; ഹാന്‍സ് പിടിച്ചെടുത്തു.

      നാലാംമൈൽ : മാനന്തവാടി നാലാം മൈലിൽ മലബാർ ചിക്കൻ കടയിൽ വച്ച് വിൽപ്പനക്കായി സൂക്ഷിച്ച 17 പേക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. കട നടത്തിപ്പുകാരനായ നാലാംമൈൽ മാടമ്പള്ളി അബ്‌ദുള്ള 32 എന്നയാളാണ് ഹാൻസ് വിൽപ്പനക്കായി സൂക്ഷിച്ചത്. ഇയാൾ സ്കൂ‌ൾ വിദ്യാർത്ഥികൾക്കടക്കം ഹാൻസ് വിൽപ്പന നടത്തിയിരുന്നതായാണ് പരാതി. മാനന്തവാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.റഫീക്കിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്‌ടർ സുനിൽകുമാർ കെ.എൻ സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ്, സിപിഒ റാഷിദ് എന്നിവരാണ് ഹാൻസ് പിടിച്ചെടുത്തത്. ഒരു മാസം മുമ്പും…

      Read More

        വയനാട്ടിലെ ആദ്യത്തെ പുകയില വിമുക്തി കേന്ദ്രം അമ്പലവയലില്‍

        വയനാട്ടിലെ ആദ്യത്തെ പുകയില വിമുക്തി കേന്ദ്രം അമ്പലവയലില്‍ തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പുകയിലയുടെ വിവിധ രൂപത്തിലുള്ള ഉപയോഗ ശീലങ്ങള്‍ തടയുക എന്നതാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഈ വിഷയത്തില്‍ പരിശീലനം നല്‍കുന്നതിനുള്ള നോഡല്‍ കേന്ദ്രമായും ഈ സ്ഥാപനം പ്രവര്‍ത്തിക്കും. നീതി അയോഗിന്റെ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി 55 ലക്ഷം രൂപ ചിലവില്‍ 1930 സ്‌ക്വയര്‍ ഫീറ്റിലായി ജില്ലാ നിര്‍മിതി കേന്ദ്രമാണ് സ്ഥാപനം…

        Read More

        ഉരുൾപൊട്ടൽ: സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 9ന് ചൂരൽമലയിൽ

        മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ കൽപറ്റ: കോയമ്പത്തൂർ ബഥനി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, ഐ. സി. പി.എഫ് വയനാട് മെഡിക്കൽ മിഷൻ, താബോർഹിൽ റിവർവ്യു റിട്രീറ്റ് സെൻ്റർ എന്നിവയുടെ നേതൃത്വത്തിൽ ചൂരൽമലയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടക്കുന്നു. ചൂരൽമല സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് കോമ്പൗണ്ടിൽ ഒക്ടോബർ 9നു ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെയാണ് ക്യാമ്പ്. വിവിധ മെഡിക്കൽ ഡിപ്പാർട്ട്മെൻ്റിലെ പരിചയസമ്പന്നരായസ്പെഷലിസ്റ്റ് ഡോക്ടർമാർ രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നുകളും നൽകും. ഹൃദ്രോഗ വിദഗ്ധരും ക്യാൻസർ രോഗ…

        Read More

        ഡിസം.5 ന് സൂചന പണിമുടക്ക് സംയുക്ത ചുമട്ടു തൊഴിലാളി യൂണിയന്‍ കണ്‍വെന്‍ഷന്‍ നടത്തി

        മാനന്തവാടി : 1978 ലെ ചുമട്ടു തൊഴിലാളി നിയമം കാലോചിതമായി ഭേദഗതി ചെയ്ത് തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക, ലേബര്‍ കമ്മീഷണറുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച കൂലി വര്‍ദ്ധന എന്‍.എഫ്.എസ്.എ യില്‍ നടപ്പാക്കുക, ബിവറേജ് കോര്‍പ്പറേഷനിലെ തൊഴില്‍ നിഷേധം അവസാനിപ്പിക്കുക, കൂലി ഏകീകരണത്തില്‍ കൈക്കൊണ്ട ധാരണ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് സംയുക്ത ചുമട്ടു തൊഴിലാളി യൂണിയന്‍ ഡിസം.5 ന് സംസ്ഥാന വ്യാപകമായി നടത്തുന്ന സൂചനാ പണിമുടക്കിന്റെ ഭാഗമായി മാനന്തവാടി താലൂക്ക് ചുമട്ടു തൊഴിലാളി കണ്‍വെന്‍ഷന്‍…

        Read More

          വിമുക്തി മിഷൻ ദേശഭക്തിഗാന മത്സര വിജയികൾക്ക് സമ്മാനവിതരണം നടത്തി

          പടിഞ്ഞാറത്തറ : സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തി നടത്തിയ ജില്ലാതല ദേശഭക്തിഗാന മത്സരത്തിലെ വിജയികൾക്ക് ക്യാഷ് അവാർഡും പ്രശസ്തിപത്രവും വിതരണം ചെയ്തു.ഗവ. ഹയർ സെക്കൻഡറി സ്കൂൾ പടിഞ്ഞാറത്തറയിൽ സംഘടിപ്പിച്ച പ്രോഗ്രാമിന് പ്രിൻസിപ്പൽ പി.ബിജുകുമാർ സ്വാഗതം ആശംസിച്ചു.പി.ടി.എ പ്രസിഡണ്ട് ടി.എസ്. സുധീഷ് അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറും വിമുക്തി മിഷൻ മാനേജറുമായ സജിത് ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച് മത്സര വിജയികൾക്ക് ക്യാഷ് അവാർഡും, പ്രശസ്തിപത്രവും വിതരണം ചെയ്തു. വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ…

          Read More

          മുണ്ടക്കൈ ദുരന്തം: സമസ്ത ധന സഹായ വിതരണം ഇന്ന്

          കല്‍പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരിത ബാധിതരായ കുടുംബങ്ങള്‍ക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ധന സഹായ വിതരണം ഇന്ന് മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ നടക്കും. ദുരിത ബാധിതരായ 751 കുടുംബങ്ങള്‍ക്ക് ഒന്നാം ഘട്ടമായി 80 ലക്ഷത്തോളം രൂപ വിതരണം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര ജില്ലാ നേതാക്കളും വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങളും സംബന്ധിക്കുന്ന സംഗമത്തില്‍ സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി…

          Read More

          വയനാട് ടൂറിസം; വൈറലായി രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്

          കല്‍പ്പറ്റ: വിനോദ സഞ്ചാരികളെ വയനാട്ടിലേക്ക് സ്വാഗതം ചെയ്ത് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായി. വീഡിയോ സഹിതമിട്ട കുറിപ്പ് ഇതിനകം ആയിരങ്ങളാണ് കണ്ടത്. പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് വയനാട് ടൂറിസം പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു പോസ്റ്റ്. ‘വയനാടിന്റെ സൗന്ദര്യം തര്‍ക്കമില്ലാത്തതാണ്. അവിടത്തെ ജനങ്ങളുടെ കാരുണ്യവും ദയയുമാണ് എന്നെ എന്നുംആകര്‍ഷിച്ചിട്ടുള്ളത്. വിനോദസഞ്ചാര മേഖലയെ ഉപജീവനത്തിനായി ആശ്രയിക്കുന്ന നിരവധിയാളുകള്‍ നിലവില്‍ സഹായം കാത്തിരിക്കുകയാണ്. ഉരുള്‍ ദുരന്തം വയനാടിനെയാകെ ബാധിച്ചുവെന്ന തെറ്റിദ്ധാരണയും പ്രചാരണവും ടൂറിസത്തെ ബാധിച്ചു….

          Read More

          ഭക്ഷണം തൊണ്ടയിൽ കുടുങ്ങി പതിനേഴുകാരൻ മരണപെട്ടു

          കല്പറ്റ:തെക്കും തറ കാരാറ്റ പടി വാടോത്ത് ശ്രീ നിലയം ശിവ പ്രസാദ്(സുധി)-ദീപ ദമ്പതികളുടെ ഏക മകൻ സഞ്ജയ്‌ ശിവ (17) മരണപ്പെട്ടു. ഭക്ഷണം കഴിച്ചതിനെ തുടർന്ന് ശ്വാസ തടസം നേരിടുകയും രാത്രിയോടെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ആയിരുന്നു. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൂന്ന് മണിയോടെ വീട്ട് വളപ്പിൽ സംസ്കാരം നടക്കും.

          Read More